121

Powered By Blogger

Friday, 5 December 2014

കിളികള്‍ കൂട്ടത്തോടെ ചത്തുവീണു











Story Dated: Friday, December 5, 2014 03:13


mangalam malayalam online newspaper

മലപ്പുറം: പക്ഷിപനി ഭീതിക്കിടെ എടക്കര മണിമൂളി പാസ്‌റ്ററല്‍ സെന്ററിന്‌ മുമ്പില്‍ കിളികള്‍ കൂട്ടത്തോടെ ചത്തുവീണു. ഇന്നലെ വൈകിട്ടു അഞ്ചരയോടെയാണു ആറു കരിയില കിളികള്‍ പാസ്‌റ്ററല്‍ സെന്ററിന്‌ മുന്‍പില്‍ ചത്ത്‌ കിടക്കുന്നതായി സെന്റര്‍ ഡയറക്‌ടര്‍ ഫാ. ടോമി പുത്തന്‍പുരക്കല്‍ കണ്ടത്‌. ഉടന്‍തന്നെ നിലമ്പൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡി രാമചന്ദ്രനെ അദ്ദേഹം വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ ഡോ. രാമചന്ദ്രന്‍ കിളികളെ പരിശോധിച്ചു. കൂട്ടത്തോടെ കിളികള്‍ ചാകാന്‍ കാരണം പക്ഷിപ്പനിയാണെന്ന്‌ സംശയിക്കുന്നതായി ഡോ. പറഞ്ഞു. പക്ഷികളുടെ ഹദയത്തിലെ രക്‌തം, തൊണ്ടയിലെയും, മലാശയത്തിലെയും സ്രവങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ മലപ്പുറത്തേക്ക്‌ അയച്ചിട്ടുണ്ട്‌. ഭോപ്പാലിലെ സയന്റിഫിക്‌ ലബോറട്ടറിയിലെ പരിശോധനക്ക്‌ ശേഷമേ പക്ഷികളുടെ മരണകാരണം വ്യക്‌തമാകുകയുള്ളൂ. പരിശോധനക്ക്‌ ശേഷം പക്ഷികളുടെ ജഢം കത്തിച്ചുകളഞ്ഞു.










from kerala news edited

via IFTTT