121

Powered By Blogger

Friday, 5 December 2014

കാശ്‌മീരില്‍ നാല്‌ തീവ്രവാദി ആക്രമണങ്ങള്‍; 21 മരണം









Story Dated: Friday, December 5, 2014 06:20



mangalam malayalam online newspaper

ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ ഇന്നുണ്ടായ വ്യത്യസ്‌ത തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. എട്ട്‌ സൈനികര്‍ ഉള്‍പ്പെടെയാണ്‌ 21 പേര്‍ മരിച്ചത്‌. ബാരാമുള്ള ജില്ലയിലെ ഉറി സെക്‌ടറിലുള്ള സൈനിക ബങ്കറിനു നേര്‍ക്കാണ്‌ പുലര്‍ച്ചെ ആദ്യത്തെ ആക്രമണം നടന്നത്‌. ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഒരു ലഫ്‌. കേണലും എട്ട്‌ സൈനികരും മൂന്ന്‌ പോലീസുകാരും ആറ്‌ തീവ്രവാദികളുമാണ്‌ കൊല്ലപ്പെട്ടത്‌. ഉച്ചയോടെ സൗര മേഖലയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു. നഗരത്തിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെയാണ്‌ ലഷ്‌കര്‍ കമാന്‍ഡറായ ഖാരി ഇസ്രയെയും സഹായിയെയും വധിച്ചത്‌.


നഗരാതിര്‍ത്തിയിലെ ചെക്ക്‌ പോസ്‌റ്റില്‍ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന്‌ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ്‌ 1.30 ഓടെ സോപിയാന്‍ പോലീസ്‌ സ്‌റ്റേഷനു നേര്‍ക്കാണ്‌ മൂന്നാമത്തെ ആക്രമണം നടന്നത്‌. വൈകിട്ട്‌ മൂന്നരയോടെ പുല്‍വാമയിലെ ത്രാലിലുള്ള ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്ത്‌ നടന്ന നാലാമത്തെ ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ബസ്‌ സ്‌റ്റേഷനു നേര്‍ക്ക്‌ തീവ്രവാദികള്‍ എറഞ്ഞ ഗ്രനേഡ്‌ പൊട്ടിത്തെറിച്ച്‌ ഏഴു പേര്‍ക്ക്‌ പരുക്കേറ്റു.


തിങ്കളാഴ്‌ച പ്രധാനമന്ത്രി കാശ്‌മീര്‍ സന്ദര്‍ശിക്കാനിരിക്കെ നടന്ന ഭീകരാക്രമണത്തെ സുരക്ഷാ സേന അതീവ ഗൗരവമായാണ്‌ കാണുന്നത്‌. ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രി കരസേനാ മേധാവിയുമായി. ചൊവ്വാഴ്‌ചയാണ്‌ കാശ്‌മീരിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്‌. അതേസമയം തീവ്രവാദികള്‍ക്ക്‌ ഉചിതമായ തിരിച്ചടി നല്‍കുമെന്ന്‌ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു.










from kerala news edited

via IFTTT