121

Powered By Blogger

Friday, 5 December 2014

മരണത്തിലും അടിമകള്‍; ചങ്ങലയില്‍ ബന്ധിച്ച അസ്‌ഥികൂടങ്ങള്‍ കണ്ടെടുത്തു









Story Dated: Friday, December 5, 2014 05:06



mangalam malayalam online newspaper

കഴുത്തില്‍ ചങ്ങല ബന്ധിച്ച അസ്‌ഥികൂടങ്ങള്‍ കണ്ടെത്തി. ഫ്രാന്‍സിന്റെ തെക്ക്‌ പടിഞ്ഞാറന്‍ നഗരമായ സൈന്റസില്‍ നിന്നാണ്‌ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മനുഷ്യരുടെ അസ്‌ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. ആര്‍ക്കിയോളജി വകുപ്പ്‌ നടത്തിയ പഠനത്തില്‍ റോമന്‍ ശവകുടീരങ്ങള്‍ തുറന്നപ്പോഴാണ്‌ അസ്‌ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. എ.ഡി ഒന്നാം നൂറ്റടണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ കൊല്ലപ്പെട്ട അടിമകളുടെ അസ്‌ഥികൂടമാണ്‌ കണ്ടെത്തിയതെന്നാണ്‌ സൂചന.


നൂറിലധികം കല്ലറകള്‍ തുറന്നതില്‍ അഞ്ച്‌ മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും അസ്‌ഥികൂടത്തിന്റെ കഴുത്തിലാണ്‌ ചങ്ങലപ്പൂട്ട്‌ കണ്ടെത്തിയത്‌. ചിലരുടെ കാലുകളും ചങ്ങലയാല്‍ ബന്ധിതമാണ്‌. ശവകുടീരത്തിന്‌ സമീപത്തെ വിശാല മൈതാനത്ത്‌ വച്ച്‌ കൂട്ടക്കൊല ചെയ്‌തവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച്‌ കുഴിച്ചു മൂടുകയായിരുന്നു വെന്നാണ്‌ നിഗമനം. കുട്ടിയുടെ അസ്‌ഥികൂടത്തിന്റെ കണ്ണിന്റെ ഭാഗത്ത്‌ പുരാതന റോമന്‍ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.


പുരാതന റോമന്‍ വിശ്വാസ പ്രകാരം മരിച്ചവരുടെ കണ്ണില്‍ നാണയം വയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഭൂമിയില്‍ നിന്ന്‌ പരേതാത്മാക്കളുടെ ലോകവുമായി അതിര്‍ത്ത്‌ നിര്‍ണ്ണയിക്കുന്ന ഒരു നദിയുണ്ടെന്ന്‌ പുരാതന റോമന്‍ ജനത വിശ്വസിച്ചിരുന്നു. ഈ നദി കടക്കുന്നതിനുള്ള കടത്തുകൂലിയായാണ്‌ മൃതദേഹങ്ങള്‍ക്കൊപ്പം നാണയങ്ങളും അടക്കം ചെയ്‌തിരുന്നത്‌. കണ്ടെടുത്ത അസ്‌ഥികൂടങ്ങളില്‍ നിന്ന്‌ ഇവരുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രഞ്‌ജര്‍.











from kerala news edited

via IFTTT