Story Dated: Friday, December 5, 2014 03:14
ഇരിഞ്ഞാലക്കുട: 140 കലാലയങ്ങളെ പ്രതിനിധീകരിച്ച് 1500 കായികതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന 46-ാമത് കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍കോളീജിയറ്റ് കായികമാമാങ്കത്തിന് ഇരിഞ്ഞാലക്കുട ക്രൈസ്‌റ്റ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു ഡസനിലേറെ അന്തര്‍ദേശീയ-ദേശീയ താരങ്ങളാണ് മൂന്നു ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കായികമേള കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.അബ്‌ദുള്‍ സലാം ഉദ്‌ഘാടനം ചെയ്‌തു. കോളജ് മാനേജര്‍ ഫാ. ജോണ്‍ തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടി.എം. ജോസ്, നഗരസഭാ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ്, സര്‍വകലാശാല കായികവിഭാഗം ഉപാധ്യക്ഷന്‍ ഡോ. സക്കീര്‍ ഹുസൈന്‍, സെനറ്റ് അംഗം പ്രഫ. സെബാസ്‌റ്റ്യന്‍ ജോസഫ്, യൂണിയന്‍ ചെയര്‍മാന്‍ അനീഷ്. എം.പി, സ്വാഗതസംഘം കണ്‍വീനര്‍ പ്രഫ. കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കായികതാരങ്ങള്‍ പങ്കെടുത്ത ദീപശിഖാപ്രയാണവും മാര്‍ച്ച് പാസ്‌റ്റും നടന്നു. കായികതാരങ്ങളെ പ്രതിനിധീകരിച്ച് വിഷ്‌ണുവത്സന്‍ പ്രതിജ്‌ഞ ചൊല്ലി.
നേരത്തെ ക്രൈസ്‌റ്റ് കോളജില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചാന്‍സിലര്‍ പങ്കെടുത്തു. കോളജില്‍ പുതുതായി ആരംഭിച്ച പോളിഹൗസ് കൃഷിയിടത്തില്‍ ആദ്യതൈ നട്ട് വൈസ് ചാന്‍സിലര്‍ ഉദ്‌ഘാടനം ചെയ്‌തു.
from kerala news edited
via IFTTT