മണ്ഡലവിളക്ക് ആഘോഷം
Posted on: 06 Dec 2014
ന്യൂഡല്‍ഹി: ഷാലിമാര്‍ ഗാര്‍ഡന്‍ അയ്യപ്പസേവാ സമിതിയുടെ മണ്ഡലപൂജാ ഉത്സവം ഞായറാഴ്ച ഷാലിമാര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷന്‍ രണ്ട് ബി ബ്ലോക്ക് ചന്ദ്രശേഖര്‍ പാര്‍ക്കില്‍ നടത്തും. രാവിലെ എട്ടരയ്ക്ക് മെലഡി കിങ്‌സിന്റെ ഭക്തിഗാനസുധയുണ്ടാകും.
11.15-ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് പുരസ്‌കാരം നല്‍കും. തുടര്‍ന്ന് കലാമണ്ഡലം ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന മേളം. 12.15-ന് ശാസ്താപ്രീതി.
വൈകിട്ട് അഞ്ചുമണിക്ക് അമ്മന്‍കുടം, പഞ്ചവാദ്യം എന്നിവയോടെ താലപ്പൊലി എഴുന്നള്ളത്ത്. ഏഴരയ്ക്ക് വിവിധ കലാപരിപാടികളും ഉണ്ടാകും.
from kerala news edited
via IFTTT