തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ്യൂണിയനുകളുടെ പ്രതിഷേധം
Posted on: 06 Dec 2014
ബല്ലാരി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ട്രേഡ്യൂണിയനുകള്‍ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബല്ലാരിയിലും സംയുക്തസമരസമിതി റാലി നടത്തി. കനകദുര്‍ഗാമ്മ ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച റാലി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ്. സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
from kerala news edited
via IFTTT