Story Dated: Friday, December 5, 2014 06:39
റാന്നി; നാലു ദിവസം മുമ്പ് വിദേശത്തു ജോലിക്കു പോയ യുവാവിനെ 14 നില കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി തോട്ടമണ്‍ (ആനപ്പാറ) വടക്കേ പാറാനിക്കല്‍ തോമസിന്റെ മകന്‍ സിബിന്‍ തോമസിനെയാണ് അബുദാബിയിലെ മുസ്‌തഫാ നഗറില്‍ സ്‌പോണ്‍സര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സിബിന്റെ മരണവിവരം നാട്ടില്‍ അറിയുന്നത്. എം.കോം ബിരുദധാരിയായ സിബിന്‍ റാന്നി പെരുമ്പുഴയില്‍ ക്യാപ്പിറ്റല്‍ വെബ് ഡിസൈനിംഗ് കമ്പനി നടത്തി വരികയായിരുന്നു.
വാഴക്കുന്നം സ്വദേശിയായ മാത്യൂസ് എന്ന സ്‌പോണ്‍സര്‍ മുഖാന്തിരമാണ് സിബിന്‍ അബുദാബിയിലേക്കു പോയത്. ഞായറാഴ്‌ച രാത്രിയാണ് യുവാവ് പുറപ്പെട്ടത്. അക്കൗണ്ടന്റായാണ് പോകുന്നതെന്ന് സൃഹത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും അബുദാബിയില്‍ എത്തിയപ്പോള്‍ സേ്‌റ്റാര്‍കീപ്പറുടെ ജോലിയാണ് തരപ്പെട്ടതെന്ന് നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. തനിക്ക് ജോലി വേണ്ടെന്നും നാട്ടിലേക്കു മടക്കി അയക്കണമെന്നും സിബിന്‍ ആവശ്യപ്പെട്ടിരുന്നതായി സ്‌പോണ്‍സര്‍ പറയുന്നു. ഇതിനുള്ള തയ്യാറെടുപ്പു നടത്തിവരുന്നതിനിടയിലാണ് യുവാവിന്റെ മരണം.
from kerala news edited
via IFTTT