Story Dated: Thursday, December 4, 2014 01:44
കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം അക്രമത്തില്‍ കലാശിച്ചു. അക്രമത്തില്‍ വിജയിച്ച സ്‌ഥാനാര്‍ത്ഥി ബന്തടുക്കയിലെ ബലരാമന്‍ നമ്പ്യാര്‍ (52), ഐ.എന്‍.ടി.യു.സി. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം (52), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പടുപ്പിലെ എ. രഞ്‌ജിത്ത് (18) എന്നിവര്‍ക്ക് പരിക്കേറ്റു.
കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസില്‍ വോണ്ണെല്‍ നടപ്പോള്‍ ഫലം പ്രഖ്യാപിച്ച ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് പ്രകടനം തുടങ്ങിയിരുന്നു. പ്രകടനം കുറ്റിക്കോല്‍ ടൗണില്‍ എത്തിയതോടെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ തുരുതുരെ കല്ലെറിയുകയായിരുന്നു. പോലീസ് സ്‌ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.
അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് തങ്ങള്‍ക്കുനേരെ അക്രമം നടത്തിയതെ് വിജയിച്ച സ്‌ഥാനാര്‍ത്ഥി ബലരാമന്‍ നമ്പ്യാര്‍ പറഞ്ഞു. പടുപ്പിലെ തോല്‍വിയില്‍ വിളറിപൂണ്ട സി.പി.എം. പ്രവര്‍ത്തകര്‍ ആസൂത്രമായി അക്രമം നടത്തുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ആരോപിച്ചു.
from kerala news edited
via
IFTTT
Related Posts:
കുടുംബ സഹായ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു Story Dated: Saturday, January 3, 2015 03:45ഫറോക്ക്. ഫറോക്കിലെ ധനകാര്യ സ്‌ഥാപനത്തിന്റെ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്‌ത കള്ളിത്തൊടി കുറുമണ്ണില്‍ മുസ്‌തഫയുടെ കുടുംബ സഹായ ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.മു… Read More
ജനമൈത്രി പോലീസ് വിനോദ യാത്രയൊരുക്കി Story Dated: Saturday, January 3, 2015 03:45കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ച് ആദിവാസി കോളനികളില്‍ നിന്നായി 89 ആദിവാസികള്‍ നഗര കാഴ്‌ചകള്‍ കാണാനായി കോഴിക്കോട് നഗരത്തിലെത്തി.കോഴിക്കോട് റൂറല്‍ ജില്ലാ ജന… Read More
തുല്യതാ പഠിതാക്കളെ അനുമോദിച്ചു Story Dated: Saturday, January 3, 2015 03:45കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പത്താം തരം തുല്യത എട്ടാം ബാച്ചില്‍ നൂറ് ശതമാനം വിജയം നേടിയവരെയും ഏഴാം തരം തുല്യത മികച്ച വിജയം നേടിയവരെയും അക്ഷരലക്ഷം വിജയികള… Read More
നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി Story Dated: Saturday, January 3, 2015 03:45കോഴിക്കോട്: നഗരത്തിലെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മര്‍കസ് കോംപ്ലക്‌സ് മസ്‌ജിദിന് സമീപം അബ്‌ദുനാസര്‍ സഖാഫി അമ്പലക്കണ്ടി പാതക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍… Read More
കലണ്ടറുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു Story Dated: Saturday, January 3, 2015 03:45കോഴിക്കോട്: നടക്കാവ് ഗവ.ടീച്ചേഴ്‌സ് ട്രെയിനിംങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പ്ര?ജക്‌ടിന്റെ ഉദ്‌ഘാടനവും വിദ്യാര്‍ഥികള്‍… Read More