Story Dated: Friday, December 5, 2014 03:14
ഇരിഞ്ഞാലക്കുട: മീറ്റ് റെക്കോര്‍ഡോടെ കോഴിക്കോട് സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കമായി. പുരുഷന്മാരുടെ ഷോട്ട്‌പുട്ടില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെ രാഹുല്‍ രതീഷാണ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് 16.13 മീറ്റര്‍ എറിഞ്ഞ് തിരുത്തിയത്. സെയ്‌ദ് ഷിഹാബുദ്ദീന്‍ (പി.എസ്.എം.ഓ. കോളജ്, തിരൂരങ്ങാടി), വിഷ്‌ണു വത്സന്‍ (ക്രൈസ്‌റ്റ് കോളജ്, ഇരിഞ്ഞാലക്കുട) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി.
മറ്റു മത്സരഫലങ്ങള്‍
400 മീറ്റര്‍ ഹര്‍ഡില്‍സ് (ആണ്‍കുട്ടികള്‍)
1 അജ്‌മല്‍ റിഡ്‌വാന്‍ (ഐഡിയല്‍ കോളജ് ഫോര്‍ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസ്, കടകശേരി)
2 രാഹുല്‍ കെ. (ശ്രീകൃഷ്‌ണപുരം വി.ടി.ബി.കോളജ്, മണ്ണംപേട്ട)
3 കാര്‍തിക് കെ. (സെന്റ് തോമസ്, തൃശൂര്‍)
400 മീറ്റര്‍ ഹര്‍ഡില്‍സ് (പെണ്‍കുട്ടികള്‍)
1 ജിഷ. വി.വി. (മേഴ്‌സി കോളജ്, പാലക്കാട്)
2 ജോസ്‌നജോസ്(വിമല,തൃശൂര്‍)
3 ജീഷ്‌മ കെ.പി.(മേഴ്‌സി, പാലക്കാട്)
പോള്‍വാള്‍ട്ട് (പെണ്‍കുട്ടികള്‍)
1 മെല്‍ബി ടി. മാനുവല്‍(വിമല, തൃശൂര്‍)
2 സ്‌നേഹ ബാലന്‍ (ക്രൈസ്‌റ്റ് ഇരിഞ്ഞാലക്കുട)
3 ജിന്‍സി കുഞ്ഞുമോന്‍ (അച്യുതമേനോന്‍ ഗവ.കോളജ്, തൃശൂര്‍)
from kerala news edited
via IFTTT