Story Dated: Friday, December 5, 2014 03:13
താനൂര്‍: കെ.പുരം പട്ടരുപറമ്പ് സേ്‌റ്റഡിയം യാഥാര്‍ഥ്യമാവുന്നു. നിര്‍മാണ പ്രവര്‍ത്തിക്കു ഇന്നു തുടക്കമാകും. താനാളൂര്‍ പഞ്ചായത്ത് മുന്‍ എല്‍.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണു പട്ടരുപറമ്പില്‍ ഒരേക്കര്‍ 33 സെന്റ് ഭൂമി സ്‌റ്റേഡിയം നിര്‍മാണത്തിനായി വാങ്ങിയത്. പഞ്ചായത്തിലെ യുവജനങ്ങളുടെ കായികശേഷിയും കളിമിടുക്കും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനകീയ സഹകരണത്തോടെ ഭൂമി വാങ്ങിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണസമിതി പദ്ധതിയെ പാടെ അവഗണിച്ചു. തുടര്‍ന്ന് അട്ടിമറിയിലൂടെ എല്‍.ഡി.എഫ് ഭരണസമിതി വീണ്ടും അധികാരത്തില്‍ വന്ന പശ്‌ചാത്തലത്തിലാണ് സേ്‌റ്റഡിയം നിര്‍മാണത്തിന് നടപടി ്‌സ്വീകരിച്ചത്. പത്ത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവിലാണ് ആദ്യ ഘട്ടത്തില്‍ പ്രവൃത്തി നടത്തുന്നത്. ചുറ്റുമതില്‍ നിര്‍മ്മാണം, ഗ്രൗണ്ട് ഫില്ലിങ്ങ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നടത്തുക. വെള്ളിയാഴ്‌ച രാവിലെ 7.30 ന് ജനകീയ കൂട്ടായ്‌മയില്‍ പ്രവൃത്തി ഉദ്‌ഘാടനം നല്‍കും. താനാളൂരിലെ യുവജനങ്ങളുടെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യത്തിലേക്കെത്തുന്നത് യുവതയെ ആവേശത്തിലാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT