എമിറാത്തികള്‍ ഇതരസംസ്‌കാരങ്ങളെ ബഹുമാനിക്കുന്നവര്‍ - അഡെക്
Posted on: 06 Dec 2014
* അധ്യാപികയുടെ കൊലപാതകത്തെ അപലപിച്ചു
അമേരിക്കന്‍ അധ്യാപികയുടെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍. വിവിധ സംസ്‌കാരങ്ങളെയും ദേശക്കാരെയും ബഹുമാനിക്കുന്നവരാണ് എമിറാത്തികളെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ അല്‍ ഖുബൈസി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
യു.എ.ഇ.യിലെ ഏറെ സുരക്ഷിതമായ സാഹചര്യത്തിലും ഇത്തരമൊരു കൊലപാതകം നടന്നത് ദൗര്‍ഭാഗ്യകരമാണ്. മറ്റുരാജ്യക്കാരുമായി സഹവര്‍ത്തിത്വത്തോടെ നിലകൊള്ളുന്ന കാര്യത്തില്‍ പേരുകേട്ടവരാണ് എമിറാത്തികള്‍. ഈയൊരു അനിഷ്ടസംഭവം അഡെകിന് കീഴിലെ സ്വദേശികളും വിദേശികളുമായ അധ്യാപകര്‍ക്കിടയില്‍ അനൈക്യം വളര്‍ത്തില്ല. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണവര്‍.
ഏറെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച അധ്യാപികയെയാണ് അഡെകിന് നഷ്ടമായതെന്നും അല്‍ ഖുബൈസി ചൂണ്ടിക്കാട്ടി. അവരുടെ ആത്മാര്‍ഥതയും അഭിനിവേശവും എന്നും ഓര്‍മിക്കപ്പെടും. അധ്യാപികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും അഡെക് നല്‍കുമെന്നും അവര്‍ അറിയിച്ചു. ഭീകരവാദത്തില്‍നിന്ന് ദൈവം രാജ്യത്തെ കാത്തുരക്ഷിക്കട്ടെയെന്നും അല്‍ ഖുബൈസി പ്രസ്താവനയില്‍ പറഞ്ഞു.
അബുദാബി:

from kerala news edited
via IFTTT