സുരക്ഷാ ഉദ്യോഗസ്ഥന്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വനിതയെ പീഡിപ്പിച്ചു
Posted on: 06 Dec 2014
ന്യൂഡല്‍ഹി: ലേഡീസ് കോച്ചില്‍ യാത്രചെയ്ത യുവതിയെ റെയില്‍വേ സുരക്ഷാസേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് രാജ്പാല്‍ സിങ് എന്ന കോണ്‍സ്റ്റബിളിനെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.
മസൂറി എക്‌സ്പ്രസില്‍ ഡെറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്രചെയ്ത 22-കാരിയാണ് പീഡനത്തിനിരയായത്.
സിങ്ങിന് ഡ്യൂട്ടിയുണ്ടായിരുന്നത് ലേഡീസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗല സ്റ്റേഷനിലെത്തിയപ്പോള്‍ രാജ്പാല്‍ സിങ് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. മോശമായി പെരുമാറിയ സിങ്ങിനെ യുവതി ചെറുത്തുനിന്നു. അലറിവിളിച്ച് സഹയാത്രക്കാരുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനുശേഷം യുവതി മറ്റൊരു കോച്ചിലേക്ക് പോയി. രാവിലെ എട്ടുമണിയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസില്‍ പരാതിനല്‍കിയത്. സിങ്ങിനെ കോടതിയില്‍ ഹാജരാക്കി ജയിലിലയച്ചു.
from kerala news edited
via IFTTT