121

Powered By Blogger

Friday, 5 December 2014

വി.ആര്‍. കൃഷ്‌ണയ്യര്‍ ജന്മംകൊണ്ട്‌ പാലക്കാട്ടുകാരന്‍











Story Dated: Friday, December 5, 2014 03:14


പാലക്കാട്‌: ജന്മംകൊണ്ട്‌ പാലക്കാട്ടുകാരനാണ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ എന്ന വൈദ്യനാഥപുരം രാമകൃഷ്‌ണഅയ്യര്‍. ചെറുപ്പത്തിലേ പിതാവിനൊപ്പം കൊയിലാണ്ടിയിലേക്ക്‌ പോയ അദ്ദേഹം ഇന്റര്‍മീഡിയറ്റിന്‌ പഠിക്കാനാണ്‌ പിന്നീട്‌ പാലക്കാട്ടെത്തിയത്‌. വിക്‌ടോറിയ കോളജില്‍ പ്രവേശനം നേടിയെങ്കിലും, മദിഅവിടേക്ക്‌ പോയി. കോളജ്‌ പഠനം പാലക്കാട്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വേരുകള്‍ പാലക്കാട്‌ കൂടുതല്‍ വ്യാപ്‌തിയോടെ പടരുമായിരുന്നുവെന്ന്‌ ബന്ധുക്കളും പ്രിയപ്പെട്ടവരും പറയുന്നു. വൈദ്യനാഥപുരത്തെ വീടും പറമ്പും കൈമാറപ്പെടുകയുമില്ലായിരുന്നു.

അകലെയാണെങ്കില്‍ പോലും എന്ത്‌കാര്യത്തിനും സമീപിക്കാവുന്ന, ഉപദേശം തേടാവുന്ന സ്‌നേഹനിധിയായ അമ്മാവനായിരുന്നു കൃഷ്‌ണയ്യര്‍ എന്ന്‌ സഹോദരീപുത്രനായ ഡോ: രാമചന്ദ്രന്‍ പറയുന്നു. താരേക്കാടുള്ള ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രത്തിന്‌ സമീപത്താണ്‌ താമസം. കൃഷണയ്യരുടെ സഹോദരി വിജയലക്ഷ്‌മിയുടെ മകനാണ്‌ ഡോ: രാമചന്ദ്രന്‍. 2006ല്‍ മകന്‍ ഡോ. വിജയ്‌യുടെ വിവാഹത്തിനാണ്‌ കുടുംബവീട്ടില്‍ അവസാനമായി കൃഷ്‌ണയ്യര്‍ വന്നതെന്ന്‌ രാമചന്ദ്രന്‍ ഓര്‍മിക്കുന്നു.

കൃഷ്‌ണയ്യരുടെ പ്രിയതമ ശാരദയുടെ പേരില്‍ താരേക്കാട്ടുണ്ടായിരുന്ന പന്ത്രണ്ടരസെന്റ്‌ ഭൂമിയില്‍ ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രം നിലകൊള്ളുന്നു. ഭാര്യക്ക്‌ കിട്ടിയ വിഹിതത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു കൃഷ്‌ണയ്യരുടെ ആഗ്രഹം. ട്രസ്‌റ്റ്‌ രൂപീകരിക്കുകയും ചെയ്‌തു. എന്നാല്‍ രണ്ടുവര്‍ഷം ഒന്നും ചെയ്യാനായില്ല. പിന്നീട്‌ റോട്ടറിക്ലബിന്റെ ഭാരവാഹിയായിരുന്ന അഡ്വ. എം.ആര്‍. കൃഷ്‌ണന്‍ അദ്ദേഹത്തെ സമീപിച്ച്‌ റോട്ടറിക്ലബിന്റെ സഹായം വാഗ്‌ദാനം ചെയ്‌തു. അങ്ങിനെയാണ്‌ വിജ്‌ഞാനകേന്ദ്രത്തിന്‌ തുടക്കമായത്‌.

ഹിന്ദിപ്രചാരണത്തിന്‌ പ്രധാന്യമുണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്‌. അതിനാല്‍ ശാരദകൃഷ്‌ണയ്യര്‍ സ്‌മാരക ജില്ലാ വിജ്‌ഞാനകേന്ദ്രമെന്ന്‌ ഹിന്ദിയോടടുപ്പമുള്ള പേര്‌ നിര്‍ദേശിച്ചതും അന്ന്‌ സുപ്രിംകോടതി ജഡ്‌ജിയായിരുന്ന കൃഷ്‌ണയ്യര്‍ തന്നെ. 1982 ആഗസ്‌ത്‌ 15ന്‌ സാഹിത്യകാരനായ തകഴി ശിവശങ്കപിള്ളയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ലോകത്തെവിടെപോയാലും അദ്ദേഹത്തിന്‌ ലഭിക്കുന്ന പുസ്‌തകങ്ങള്‍ വിജ്‌ഞാനകേന്ദ്രത്തിലേക്ക്‌ അയച്ചുകൊടുക്കുമായിരുന്നു.










from kerala news edited

via IFTTT