121

Powered By Blogger

Thursday, 13 June 2019

താജ്മഹല്‍ കാണാന്‍ മൂന്നുമണിക്കൂര്‍മാത്രം: സമയപരിധി ലംഘിച്ചാല്‍ പിഴ

ആഗ്ര: നിങ്ങൾക്ക് താജ് മഹൽ കാണാൻ ആഗ്രഹമുണ്ടോ. ആഗ്രഹം നല്ലതാണ്. പക്ഷേ, താജ് മഹൽ പരിസരത്ത് മൂന്നുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കരുത്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയം താജ്മഹൽ പരിസരത്ത് ചെലവഴിച്ചാൽ കൂടുതൽ തുക പിഴയടയ്ക്കേണ്ടിവരും. അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകൾ. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ പ്രത്യേക ഗേറ്റുകളുണ്ട്. മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. pay fine if you spend more than 3 hours at Taj Mahal

from money rss http://bit.ly/2ZxmH1V
via IFTTT

കോര്‍പ്പറേറ്റ് മേഖല ശുദ്ധീകരിക്കുന്നു: കമ്പനി ഡയറക്ടര്‍മാരാകാന്‍ ഇനി പരീക്ഷ പാസാകണം

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലെത്തിയ മോദി കോർപ്പറേറ്റ് മേഖല ശുദ്ധീകരിക്കാൻ ശ്രമം നടത്തുന്നു. കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പരീക്ഷ പാസായവരെമാത്രം ഇനി സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. ഇന്ത്യൻ കമ്പനി നിയമം, മൂല്യങ്ങൾ, മൂലധന വിപണിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ തുടങ്ങിയവയാകും പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓൺലൈനിലാകും പരീക്ഷ നടത്തുക. പരീക്ഷ ജയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. എത്രതവണ വേണമെങ്കിലും, അതായത് ജയിക്കുന്നതുവരെ എഴുതാം. നിലവിലുള്ള പരിചയ സമ്പന്നരായ ഡയറക്ടർമാരെ പരീക്ഷയിൽനിന്ന് ഒഴിവാക്കും. എന്നാൽ സർക്കാർ തയ്യാറാക്കുന്ന ഡാറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ മൂന്നിലൊരാൾ സ്വതന്ത്ര ഡയറക്ടറാകണമെന്നുണ്ട്. ന്യൂനപക്ഷമായ ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇവരുടെ പ്രധാന കടമ.

from money rss http://bit.ly/2WElrYP
via IFTTT

സെന്‍സെക്‌സില്‍ 71 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 71 പോയന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11883ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 620 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എംസിജി, ഫാർമ, ലോഹം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ഗെയിൽ, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലായത്. റിലയൻസ്, ഐഒസി, ബപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WJU2tp
via IFTTT

വിമാനത്താവളമല്ല; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ

വാരണാസി: ഇത് പുതിയതായി നിർമിച്ച വിമാനത്താവള ലോഞ്ച് അല്ല. വൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസല്ല. ലോക നിലവാരത്തിൽ നിർമിച്ച റെയിൽവെ സ്റ്റേഷനാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയിൽവെ സ്റ്റേഷനാണ് അതിശയിപ്പിക്കുന്നരീതിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. കാണാൻ ഭംഗി മാത്രമല്ല. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങളും റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ളവയാണ് എല്ലാം. പ്രകാശം പരത്തുന്നതെല്ലാം എൽഇഡി ലൈറ്റുകളാണ്. ശീതീകരിച്ച കാത്തിരിപ്പുമുറി, വെട്ടിത്തിളങ്ങുന്ന സ്റ്റീലിൽ നിർമിച്ച കസേരകൾ ഇതെല്ലാം ഇവിടെ കാണാം. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തിൽ ജലധാരയന്ത്രങ്ങൾ, റിസർവേഷൻ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോർട്ട് എന്നുവേണ്ട ഇവിടെ ഇല്ലാത്തതൊന്നുമില്ല. ശീതീകരിച്ച ലോഞ്ച്, ശീതീകരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, ഡോർമിറ്ററി എന്നിവയുമുണ്ട്. കാശിയുടെ ശില്പകല പ്രതിഫലിക്കുന്നതാണ് റെയിൽവെ സ്റ്റേഷന്റെ പുറംഭാഗം. പ്ലാറ്റ്ഫോമിന്റെ ഉൾഭാഗം നിറയെ എൽഇഡി ലൈറ്റുകളാണ്. എൽസിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. എട്ട് തീവണ്ടികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്നുമുണ്ട്.

from money rss http://bit.ly/2ICI62P
via IFTTT