ശക്തമായ മുന്നേറ്റത്തിനുശേഷം കഴിഞ്ഞവ്യാപാര ആഴ്ചയിൽ വിപണി ഇടവേളയെടുത്തെങ്കിലും പുതിയനാഴികക്കല്ല് താണ്ടാനുള്ള കരുത്ത് ഇനിയും ചോർന്നുപോയിട്ടില്ല. മികച്ച നിരവധി ഓഹരികൾ സൂചികളെയുംകൊണ്ട് കുതിക്കാൻ ബാറ്റണുമായി നിൽക്കുകയാണ്. കാളകൾ ഇപ്പോഴും വിപണിയിൽ സജീവമാണെന്നുചുരുക്കം. സെപ്റ്റംബർ ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്സിനും നിഫ്റ്റിക്കും 0.30ശതമാനത്തിനടുത്തുമാത്രം നേട്ടംമാത്രമാണുണ്ടാക്കാനായത്. അതേസമയം, പ്രധാന സൂചികകളെ അവഗണിച്ച് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ...