121

Powered By Blogger

Saturday, 11 September 2021

കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത? വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം

ശക്തമായ മുന്നേറ്റത്തിനുശേഷം കഴിഞ്ഞവ്യാപാര ആഴ്ചയിൽ വിപണി ഇടവേളയെടുത്തെങ്കിലും പുതിയനാഴികക്കല്ല് താണ്ടാനുള്ള കരുത്ത് ഇനിയും ചോർന്നുപോയിട്ടില്ല. മികച്ച നിരവധി ഓഹരികൾ സൂചികളെയുംകൊണ്ട് കുതിക്കാൻ ബാറ്റണുമായി നിൽക്കുകയാണ്. കാളകൾ ഇപ്പോഴും വിപണിയിൽ സജീവമാണെന്നുചുരുക്കം. സെപ്റ്റംബർ ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്സിനും നിഫ്റ്റിക്കും 0.30ശതമാനത്തിനടുത്തുമാത്രം നേട്ടംമാത്രമാണുണ്ടാക്കാനായത്. അതേസമയം, പ്രധാന സൂചികകളെ അവഗണിച്ച് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.32ശതമാനവും 1.24ശതമാനവും കുതിക്കുകയുംചെയ്തു. ആഗോള വിപണികളിലെ ദുർബലാവസ്ഥയോടൊപ്പം മുന്നേറ്റത്തിന് ആഭ്യന്തരതലത്തിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെപോയതാണ് പ്രധാന സൂചികകളിൽ നേട്ടംപരിമിതമാക്കിയത്. ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപിക്കുന്നതും ആഗോളതലത്തിൽ പ്രതികൂലഘടകമായി. പ്രതീക്ഷിച്ചതിലും താഴ്ന്ന തൊഴിൽ ഡാറ്റയാണ് യുഎസ് പുറത്തുവിട്ടതെങ്കിലും ഫെഡറൽ റിസർവിന്റെ പിന്തുണ വിപണിക്ക് ആശ്വാസമേകി. സെൻസെക്സിലെ 30 ഓഹരികളിൽ 16 എണ്ണം മികച്ചനേട്ടമുണ്ടാക്കി. ഭാരതി എയർടെൽ(4.25ശതമാനം), എച്ച്ഡിഎഫ്സി(2.58ശതമാനം), എച്ച്സിഎൽ ടെക് 2.08ശതമാനം)എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലെത്തിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ വോഡാഫോൺ ഐഡിയ 15.56ശതമാനം നേട്ടമുണ്ടാക്കി. ഐആർസിടിസി, അദാനി ഗ്രീൻ എനർജി, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങിയ ഓഹരികൾ 10-15ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലാകട്ടെ 41 ഓഹരികൾ 10ശതമാനത്തിലേറെയും കുതിച്ചു. 11 ഓഹരികൾ 20ശതമാനത്തിനുമുകളിൽ പ്രതാപം പ്രകടിപ്പിച്ചു. വരുംആഴ്ച ആഗോള വിപണികളിലെ സൂചനകളാകും വരുംആഴ്ചയിലും വിപണിയുടെ ഗതിനിയന്ത്രിക്കുക. ചൈനയിലെ വ്യവസായികോത്പാദന കണക്ക്, യുഎസിലെ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് അടുത്തയാഴ്ച വരാനിരിക്കുന്നത്. ഓഗസ്റ്റിലെ ചൈനയുടെ വ്യാവസായിക ഉത്പാദന വിവരങ്ങൾ സെപ്റ്റംബർ 15നും യുഎസിലെ ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ 14നുമാണ് പുറത്തുവിടുക. രാജ്യത്തെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്റ്റംബർ 14നും അറിയാം. സാങ്കേതികമായി നിഫ്റ്റി മുന്നേറ്റത്തിന്റെ പാതയിൽതന്നെയാണ്. പരമ്പരാഗത ബാങ്കിങിന് ബദൽ നിക്ഷേപ ഓപ്ഷനുമായി ഫിൻടെക് കമ്പനികൾ രംഗത്തുവന്നത് ബാങ്ക് നിഫ്റ്റിയെ നിശ്ചലാവസ്ഥയിലാക്കി. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായി ഇതിനെകാണാം. ഡോളറിന്റെ ദുർബലാവസ്ഥ തുടരുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ആഭ്യന്തര വിപണിയിൽ സജീവമാകാനാണ് സാധ്യത. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപിക്കുന്നത് വെല്ലുവിളിയാണെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്കും സാമ്പത്തിക വീണ്ടെടുക്കലും അതിനെഅനായാസം മറികടക്കും.

from money rss https://bit.ly/3zdHYiB
via IFTTT