121

Powered By Blogger

Friday, 27 February 2015

'ആനന്ദപ്പള്ളി പി.ഒ' എന്ന വിലാസം ഇനിയുണ്ടാകില്ല











Story Dated: Saturday, February 28, 2015 06:44


അടൂര്‍: ആനന്ദപ്പള്ളി പി.ഒ എന്ന വിലാസം ഇനി കത്തുകളില്‍ ഉണ്ടാകില്ല. ഈ വിലാസത്തിലുള്ള കത്തുരുപ്പടിയുമായി ഇനി പോസ്‌റ്റ്‌മാന്‍ പടി കയറി വരില്ല. ചരിത്രത്തിനൊപ്പം മണി കിലുക്കി ഓടിയ ആനന്ദപ്പള്ളി പോസ്‌റ്റ്‌ ഓഫീസ്‌ ഓര്‍മയാകാന്‍ പോവുകയാണ്‌. പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടിരിക്കുന്നു. പകരം കെട്ടിടം നോക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. പാസ്‌റ്റ്‌ ഓഫീസ്‌ നിര്‍ത്തലാക്കുക എന്ന തീരുമാനമാണ്‌ അവര്‍ കൈക്കൊണ്ടത്‌.നഗരസഭ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ്‌ പോസ്‌റ്റ്‌ ഓഫീസിന്റെ പ്രയോജനം ലഭിക്കുന്നത്‌.


ആനന്ദപ്പള്ളി പോസ്‌റ്റ്‌ ഓഫീസ്‌ ആരംഭിച്ചിട്ട്‌ അരനൂറ്റാണ്ട്‌ കഴിയുന്നു. അടൂരില്‍ നിന്ന്‌ അഞ്ചലോട്ടക്കാരന്‍ മണിയും കിലുക്കി ആനന്ദപ്പള്ളിയിലേക്ക്‌ വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിന്‌ ശേഷമാണ്‌ ഇവിടെ പോസ്‌റ്റ്‌ ഓഫീസ്‌ സ്‌ഥാപിതമായത്‌. പട്ടാളത്തിലും വിദേശത്തുമൊക്കെ ജോലി തേടിപ്പോയവരുടെ കത്തും മണിയോര്‍ഡറുമായി ഒരു കാലത്ത്‌ വലിയ തിരക്കായിരുന്നു ഇവിടെ.


കര്‍ഷകഗ്രാമമായിരുന്ന ആനന്ദപ്പള്ളിയുടെ മുഖഛായ പിന്നീട്‌ മാറി. അപ്പോഴും ഒരു കുടുസു മുറിയിലാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ചെറിയ വാടക മാത്രമാണ്‌ ഇതിന്‌ നല്‍കിപ്പോന്നിരുന്നത്‌. ഈ മുറി ഒഴിഞ്ഞു കൊടുക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പുതിയ മുറി എടുക്കാനൊന്നും തപാല്‍ വകുപ്പിന്‌ താല്‍പര്യമില്ല. അതു കൊണ്ടു തന്നെയാണ്‌ ഇത്‌ നിര്‍ത്തലാക്കാനും നീക്കം നടക്കുന്നത്‌.


കെ.ഐ.പിയുടെ തരിശായി കിടക്കുന്ന കെട്ടിടത്തില്‍ നിന്നും രണ്ടു സെന്റ്‌ ലഭ്യമായാല്‍ പോസ്‌റ്റ്‌ ഓഫീസിന്‌ കെട്ടിടം പണിതു നല്‍കാമെന്ന നിര്‍ദേശവുമായി ആനന്ദപ്പള്ളി റസിഡന്‍സ്‌ അസോസിയേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ ഭാരവാഹികളായ ഷാജി ടി. കോശി, ജോര്‍ജ്‌ മാത്യു, വര്‍ഗീസ്‌ ദാനിയല്‍, വി.കെ. സ്‌റ്റാന്‍ലി എന്നിവര്‍ മന്ത്രി അടൂര്‍ പ്രകാശിന്‌ നിവേദനം നല്‍കി.










from kerala news edited

via IFTTT

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവിന്‌ ജീവപര്യന്തം തടവും പിഴയും











Story Dated: Saturday, February 28, 2015 07:18


mangalam malayalam online newspaper

കോട്ടയം: ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കുറിച്ചി ഇത്തിത്താനം കുറിഞ്ഞിപ്പറമ്പില്‍ ജെയ്‌മോനെ(38)യാണു കോട്ടയം രണ്ടാം അഡിഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷിച്ച്‌ ഉത്തരവായത്‌. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണം. ആത്മഹത്യാശ്രമത്തിന്‌ ഒരു വര്‍ഷം തടവ്‌ അനുഭവിക്കണം.


ജീവപര്യന്തമെന്നാല്‍ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണമെന്ന സുപ്രീം കോടതി വിധി വിശകലനം ചെയ്‌ത കോടതി, പ്രതി ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കണമെന്നു വ്യക്‌തമാക്കി. 2012 ജനുവരി 11-നു രാത്രി പതിനൊന്നിനാണു സംഭവം. മദ്യപിച്ചെത്തിയ ജെയ്‌മോന്‍ മിനിയെ ഉപദ്രവിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച എട്ടു വയസുകാരിയായ മകളേയും ഉപദ്രവിച്ചശേഷം മിനിയെ കൊലപ്പെടുത്തി.


തുടര്‍ന്നു മുറ്റത്തിറങ്ങി സമീപമുള്ള കിണറിന്റെ തൂണില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി കിണറ്റില്‍ വീണു. തുടര്‍ന്ന്‌, മകള്‍ കരഞ്ഞപേക്ഷിച്ചതിനെത്തുടര്‍ന്നു തിരികെ കയറിയശേഷം പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോര്‍ജുകുട്ടി ചിറയില്‍ കോടതിയില്‍ ഹാജരായി.










from kerala news edited

via IFTTT

സൂചികകള്‍ കുതിച്ചു: സെന്‍സെക്‌സില്‍ 473 പോയന്റ് നേട്ടം







സൂചികകള്‍ കുതിച്ചു: സെന്‍സെക്‌സില്‍ 473 പോയന്റ് നേട്ടം


മുംബൈ: ബജറ്റ് പ്രതീക്ഷയില്‍ ഓഹരി സൂചികകള്‍ കുതിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെ ഇതാദ്യമായാണ് സൂചികകള്‍ ഇത്രയും മുന്നേറുന്നത്. 473.47 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് സൂചിക 29220.12 ലും 160.75 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8844.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1065 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

പൊതുമേഖല ബാങ്ക് ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സുസ് ലോണ്‍, ഓയില്‍ ഇന്ത്യ, ഐഎഫ്‌സിഐ, ടാറ്റ പവര്‍, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, സെസ സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഗെയില്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടോറന്റ് ഫാര്‍മ, ഇമാമി, ഭാരത് ഫോര്‍ജ്, സണ്‍ ടിവി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.











from kerala news edited

via IFTTT

ബജറ്റ് നാളെ: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയേക്കും







ബജറ്റ് നാളെ: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയേക്കും


സബ്‌സിഡികള്‍ വെട്ടിക്കുറക്കാനും സാധ്യത



ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ പാര്‍ലമന്റില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക വീക്ഷണവും നയപരിപാടികളും കൂടൂതല്‍ വ്യക്തമാക്കുന്നതായിരിക്കും ബജറ്റ്. അസംസ്‌കൃത എണ്ണയുടെ വിലയിടിവും ലോക സമ്പദ്‌രംഗത്തെ മാറ്റങ്ങളും അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ടെങ്കിലും സാമ്പത്തികവളര്‍ച്ചയെ സംബന്ധിച്ച് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്.


സമ്പദ് വ്യവസ്ഥയെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേയ്ക്ക് കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. ധനകാര്യകമ്മി 2014-15ല്‍ 4.1 ശതമാനത്തിലും 2015-16ല്‍ 3.6 ശതമാനത്തിലും ഒതുക്കി നിര്‍ത്തുകയും അതോടൊപ്പം പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നത് വന്‍ വെല്ലുവിളിയാണ്. കുറയുന്ന പെട്രോളിയം സബ്‌സിഡി അനുകൂല സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്രൂഡ് വില ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഇറക്കുമതിചെലവില്‍ 5000 കോടി ഡോളറിന്റെ കുറവുണ്ടാകും. ഇത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിക്കും.


പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശനിരക്കുകള്‍ കുറയുന്നത് വ്യവസായലോകത്തിന് കരുത്തേകും. മധ്യവര്‍ഗത്തിന് ആശ്വാസമേകാന്‍ കഴിഞ്ഞവര്‍ഷം ആദായ നികുതി പരിധിയില്‍ 50,000 രൂപയുടെ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയൊരു ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. പാചക വാതകം, വളം, മണ്ണെണ്ണ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതുസംബന്ധിച്ച തീരുമാനവും ബജറ്റില്‍ ഉണ്ടായേക്കും.











from kerala news edited

via IFTTT

വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ







വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ ഫലം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തു വെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.4 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 8 മുതല്‍ 10 ശതമാനംവരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പനിരക്കിലും കാര്യമായ കുറവുണ്ടായി. നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് ആറ് ശതമാനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിടിഞ്ഞതാണ് മോദി സര്‍ക്കാരിന് ഗുണകരമായത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും വളര്‍ച്ചാനിരക്ക് വര്‍ധിക്കാന്‍ സാഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.


രാജ്യത്തെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 1.0 ആയി കുറയുമെന്നാണ് പ്രതീക്ഷ. സബ്‌സിഡികള്‍ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ച് 1.07ലക്ഷം കോടി രൂപയായി. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഭക്ഷ്യ സബ്‌സിഡികള്‍ ഉപകരിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.


സേവനമേഖലയിലെ വളര്‍ച്ച 10.6 ശതമാനമായാണ് രേഖപ്പെടുത്തിയത്. നിര്‍മാണമേഖലയോടൊപ്പം സേവനമേഖലയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.











from kerala news edited

via IFTTT

റെയില്‍ ബജറ്റ് നേട്ടമാക്കാന്‍ അഞ്ച് കമ്പനികള്‍








റെയില്‍ ബജറ്റ് നേട്ടമാക്കാന്‍ അഞ്ച് കമ്പനികള്‍


Posted on: 27 Feb 2015




ന്യൂഡല്‍ഹി: റെയില്‍ ശൃംഖലയുടെ സമഗ്ര നവീകരണമാണ് ബിജെപി സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിന് ഉതകുന്ന പ്രധാനകാര്യങ്ങളാണ് ബജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത്. ഇത് റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 8.56 ലക്ഷം കോടി രൂപയുടെ വിസനപ്രവര്‍ത്തനങ്ങളാണ് വിഭാവനംചെയ്തിട്ടുള്ളത്. പ്രധാനമായും നാല് കമ്പനികള്‍ക്കാണ് റെയില്‍വേ വികസനം നേട്ടമാകുക.




ടൈറ്റാഗ്രാഫ് വാഗണ്‍സ്




പ്രതിവര്‍ഷം 8000 വാഗണുകള്‍ നിര്‍മിക്കാനാണ് കമ്പനിക്ക് ശേഷിയുള്ളത്. വര്‍ഷം 20000 കോടി വീതം അഞ്ച് വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് വാഗണ്‍, എന്‍ജിന്‍ എന്നിവയ്ക്കുവേണ്ടി ചെലവഴിക്കാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം 21,000 യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഈതുകകൊണ്ട് കഴിയും. 2013ല്‍ 16,894ഉം 2014ല്‍ 9326 ഉം 15ല്‍ 13,162 വാഗണുകളും നിര്‍മിക്കാനാണ് കമ്പനിക്ക് കരാര്‍ ലഭിച്ചത്. ബജറ്റ് പ്രഖ്യാപനത്തോടെ വാഗണുകളുടെ നവീകരണത്തിന് കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ കമ്പനിക്ക് അവസരം ലഭിക്കും.




ടെക്‌സ്‌മോ റെയില്‍




പ്രതിവര്‍ഷം 10,000 വാഗണുകള്‍ നിര്‍മിക്കുന്നതിന് ശേഷിയുള്ള കമ്പനിക്ക് നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓര്‍ഡറുകളുടെ കുറവുമൂലം വരുമാനത്തില്‍ 44 ശതമാനമാണ് ഇടിവുണ്ടായത്. പ്രധാന തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം 24 മുതല്‍ 26 വരെയാക്കി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിവര്‍ഷം 21,000 യുണിറ്റെങ്കിലും നിര്‍മിക്കുന്നതിനുള്ള അവസരം കമ്പനിക്ക് ലഭിച്ചേക്കും. ടെക്‌സ്‌മോ കാളിന്ദി റെയിലുമായി ലയിച്ചതോടെ വാഗണുകള്‍ക്കുപുറമേ പാളങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളിലും കമ്പനിക്ക് ഇടപെടാനാകും. പാളനിര്‍മാണം, സിഗ്നല്‍ സംവിധാനമൊരുക്കല്‍ എന്നീമേഖലയിലാണ് കാളിന്ദി റെയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്.




എല്‍ ആന്റ് ടി




രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമാണ് എല്‍ആന്റ്ടി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വൈദ്യുതീകരണം, സിഗ്നല്‍ സംവിധാനം ഒരുക്കല്‍ തുടങ്ങിയവയെല്ലാം നിര്‍വഹിക്കാന്‍ കമ്പനിക്ക് ശേഷിയുണ്ട്. നിലവില്‍ 6,608 കിലോ മീറ്റര്‍ വൈദ്യുതീകരണത്തിന് കമ്പനിക്ക് കരാര്‍ ലഭിച്ചിട്ടുണ്ട്. 750 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും കമ്പനി ചെയ്തുവരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച 8.5 ലക്ഷം കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കാളിയാകും എല്‍ആന്റ്ടി.




എംബിഎല്‍ ഇന്‍ഫ്രസ്ട്രക്ചര്‍




റെയില്‍വേ മേല്‍പ്പാലങ്ങള്‍, റോഡുകള്‍, ഹൈവേകള്‍ എന്നിവയുടെ നിര്‍മാണമാണ് കമ്പനി പ്രധാനമായും ഏറ്റെടുക്കുന്നത്. മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി റെയില്‍വേ 6,581 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിനേക്കാള്‍ 27 ഇരട്ടി കൂടുതലാണ് ബജറ്റ് വിഹിതം.




കെര്‍നെക്‌സ് മൈക്രോസിസ്റ്റംസ്




റെയില്‍ സുരക്ഷാമേഖലയിലാണ് കമ്പനി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളില്‍ സിഗ്നലിങ് സംവിധാനങ്ങള്‍ നവീകരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 2000 കോടി രൂപയുടെ പുതിയ കരാറുകള്‍ കമ്പനിക്ക് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.










from kerala news edited

via IFTTT

സൂചികകള്‍ നേട്ടത്തില്‍: സെന്‍സെക്‌സ് 202 പോയന്റ് ഉയര്‍ന്നു







സൂചികകള്‍ നേട്ടത്തില്‍: സെന്‍സെക്‌സ് 202 പോയന്റ് ഉയര്‍ന്നു


മുംബൈ: റെയില്‍വേ ബജറ്റ് ദിനത്തില്‍ പാളംതെറ്റിയ ഓഹരി സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് സൂചിക 202 പോയന്റ് ഉയര്‍ന്ന് 28948ലും നിഫ്റ്റി സൂചിക 45 പോയന്റ് ഉയര്‍ന്ന് 8729ലുമെത്തി.

375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 120 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഐടിസി, ടിസിഎസ് എന്നിവ നഷ്ടത്തിലുമാണ്.











from kerala news edited

via IFTTT

യുവാവിനു നേരെ ആക്രമണം: ആറുപേരെ അറസ്‌റ്റ്‌ ചെയ്‌തു











Story Dated: Saturday, February 28, 2015 06:38


ചങ്ങനാശേരി : ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ യുവാവിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആക്രമണത്തില്‍ ചെവിക്കും മൂക്കിനും പരുക്കേറ്റ ചെന്നിക്കര സച്ചിന്‍ ഫ്രാന്‍സിസിനെ (24) ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. കേരള കോണ്‍ഗ്രസ്സ്‌ സംസ്‌ഥാന എക്‌സിക്യുട്ടീവ്‌ കമ്മറ്റി അംഗവും സി.എഫ്‌ തോമസ്‌ എം.എല്‍ എയുടെ അനുജനുമായ സാജന്‍ ഫ്രാന്‍സിസിന്റെ മകനാണ്‌ പരുക്കേറ്റ സച്ചിന്‍. അഴിമുഖത്ത്‌ പ്രവീണ്‍ ജോസഫ്‌(23), കറുകയില്‍ ജോബിന്‍ തോമസ്‌ (20), കൊച്ചുപുരയ്‌ക്കല്‍ ജോസ്‌ കെ. ജോസഫ്‌ (സുബിന്‍-23), പോത്തോട്ടില്‍ സഞ്‌ജുക്കുട്ടന്‍ (28), കടന്തോട്‌ റോബിന്‍ മാത്യു (അക്കു-20), പുല്ലം പ്ലാവില്‍ ജിജന്‍ ആന്റണി (24) എന്നിവരെയാണു സിഐ നിഷാദ്‌മോന്‍, എസ്‌.ഐ ജെര്‍ലിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.


ബുധനാഴ്‌ച രാത്രി പത്തുമണിയോടെ സെന്‍ട്രല്‍ ജംഗ്‌ഷനിലായിരുന്നു സംഭവം. പോലീസ്‌ സ്‌റ്റേഷനു സമീപമുള്ള വീട്ടിലേക്കു സച്ചിന്‍ നടന്നുപോകുമ്പോള്‍ വാഹനങ്ങളിലായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘം വാഹനത്തില്‍ രക്ഷപ്പെടുമ്പോഴാണ്‌ അറസ്‌റ്റ്‌. നാട്ടുകാരും പോലീസും ചേര്‍ന്നാണു സച്ചിനെ ആശുപത്രിയില്‍ എത്തിച്ചത്‌. സംഘത്തില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം. ചിലര്‍ മാര്‍ക്കറ്റിലെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവരാണെന്നു പോലീസ്‌ സംശയിക്കുന്നുണ്ട്‌. പ്രതികളെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.










from kerala news edited

via IFTTT

അവശ്യസാധനങ്ങള്‍ക്കു വിലയേറി; വില്‍പ്പനയില്‍ രണ്ടു കോടിയുടെ കുറവ്‌











Story Dated: Saturday, February 28, 2015 06:38


കോട്ടയം: അവശ്യസാധനങ്ങളുടെ വില വര്‍ധന, താലൂക്കിലെ സപ്ലൈകോ ഔട്ട്‌ലറ്റുകളിലായി ഒരു മാസം രണ്ട്‌ കോടിയുടെ കുറവ്‌. മാസങ്ങള്‍ക്കുമുമ്പ്‌ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതാണു വിറ്റുവരവു കുറയാനും നഷ്‌ടം വര്‍ധിക്കുവാനും കാരണമായത്‌. മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനത്തോളം കുറവാണു മിക്ക ഔട്ട്‌ലറ്റുകളിലും ഉണ്ടായിട്ടുള്ളത്‌. താലൂക്കില്‍ ആകെയുള്ള 21 ഔട്ട്‌ലറ്റുകളില്‍ മിക്കതും ആളൊഴിഞ്ഞനിലയിലാണ്‌. വിലവര്‍ധനവ്‌ നിലവില്‍വന്നതിനുശേഷം പൊതുവിപണിയുമായി ഒത്തുനോക്കിയാല്‍ ഔട്ട്‌ലറ്റുകളില്‍നിന്നു ലഭിക്കുന്നതില്‍ പഞ്ചസാര മാത്രമാണു ലാഭം.


പൊതുവിപണിയില്‍ 32 രൂപയ്‌ക്കു മുകളില്‍ വിലയുള്ള പഞ്ചസാര ഔട്ട്‌ലറ്റുകളിലൂടെ 26 രൂപയ്‌ക്കു ലഭിക്കും. ഗുണമേന്മ പരിശോധിച്ചാല്‍ പൊതുവിപണിയില്‍നിന്നു ലഭിക്കുന്ന വസ്‌തുക്കളാണു നല്ലത്‌. വില വ്യത്യാസമില്ലാതെ ഔട്ട്‌ലറ്റുകളില്‍നിന്നു ലഭിക്കുന്ന സാധനങ്ങള്‍ അതേ വിലയ്‌ക്ക്‌ പൊതുവിപണിയില്‍ ലഭിക്കുന്നതിനെ തുടര്‍ന്നു ജനം പിന്തിരിയുകയായിരുന്നു. നിലവില്‍ താലൂക്കിലെ ഔട്ട്‌ലറ്റുകളില്‍ ഒരൊറ്റ ദിവസവും തിരക്ക്‌ അനുഭവപ്പെടാറില്ലെന്നു ജീവനക്കാര്‍ പറയുന്നു.


നേരത്തേ ശനിയാഴ്‌ച ദിവസങ്ങളിലും മറ്റും വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടിരുന്നത്‌. മാസത്തില്‍ 30 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഔട്ട്‌ലറ്റുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത്‌ 20 ലക്ഷം രൂപയ്‌ക്കു താഴെമാത്രം. ടാര്‍ജറ്റ്‌ കൂട്ടി ലാഭം നേടുവാനുള്ള നീക്കം അധികൃതര്‍ നടത്തിയിരുന്നെങ്കിലും ഇതും പാഴായി. ആളുകളുടെ വരവ്‌ കുറഞ്ഞതോടെ വില്‍പ്പനയും ഇടിയുകയായിരുന്നു. നേരത്തേ അരി, വെളിച്ചെണ്ണ, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ സബ്‌സിഡി വിലയ്‌ക്കു ലഭിക്കുമായിരുന്നു. സബ്‌സിഡി പല തവണ വെട്ടിച്ചുരുക്കിയതിന്റെ ഫലമായി നിലവില്‍ പൊതുവിപണിയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രകടമായ വ്യത്യാസമില്ല.


വലിയ ലാഭമില്ലാത്തതിനാല്‍ കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്‌താക്കള്‍ ഔട്ട്‌ലറ്റുകളിലെത്താന്‍ മടിക്കുകയാണ്‌. സബ്‌സിഡി ഇനത്തില്‍ കുത്തരിയും വെള്ളരിയും 25 രൂപയ്‌ക്കും പച്ചരി 23 രൂപയ്‌ക്കും ഔട്ട്‌ലറ്റുകളില്‍നിന്ന്‌ ലഭിക്കുമെങ്കിലും ഗുണമേന്മയില്‍ മിക്കപ്പോഴും കല്ലുകടി നേരിടുന്നുണ്ട്‌. ചെറുപയര്‍, ഉഴുന്ന്‌, വെളിച്ചെണ്ണ, കടല തുടങ്ങിയവയുടെയെല്ലാം വില വര്‍ധനവ്‌ നിലവില്‍വന്നതോടെ ഉപഭോക്‌താക്കള്‍ ഔട്ട്‌ലറ്റ്‌ ഉപേക്ഷിക്കുകയായിരുന്നു.










from kerala news edited

via IFTTT

കക്കൂസ്‌ മാലിന്യവുമായി എത്തിയ വാഹനത്തിനു നേരെ കല്ലെറിഞ്ഞു











Story Dated: Saturday, February 28, 2015 06:38


വൈക്കം : ചേരുംചുവട്‌ പാലത്തിനുസമീപമുള്ള തോടില്‍ കക്കൂസ്‌ മാലിന്യം തള്ളുന്നത്‌ പതിവാകുന്നു. ഇതിനെതിരെ അധികാരികളുടെ ഭാഗത്തുനിന്ന്‌ നടപടികള്‍ വൈകുന്നതില്‍ ശക്‌തമായ പ്രതിഷേധമുണ്ട്‌. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉറക്കമൊഴിച്ച്‌ മാലിന്യവുമായി എത്തുന്ന വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കടന്നുകളഞ്ഞു. നാട്ടുകാരുടെ കല്ലേറില്‍ വാഹനത്തിന്റെ ചില്ല്‌ തകര്‍ന്നു. എങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല.


വലിയാനപ്പുഴ പാലം മുതല്‍ ചേരുംചുവട്‌ പാലം വരെയുള്ള കെ.വി കനാലില്‍ കക്കൂസ്‌ മാലിന്യം ഉള്‍പ്പെടെ തള്ളുന്നത്‌ പതിവാണ്‌. തോടിന്‌ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ്‌ അനുഭവിക്കുന്നത്‌. ദുര്‍ഗന്ധംകാരണം വീട്ടിലിരുന്ന്‌ ഭക്ഷണംപോലും കഴിക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. രാത്രി കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്നതാണ്‌ ഇതിനു പരിഹാരമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.










from kerala news edited

via IFTTT