Story Dated: Friday, February 27, 2015 02:07
തലയോലപ്പറമ്പ്: സത്യസന്ധതക്ക് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് വടയാര്‍ ഇളങ്കാവ് ഗവണ്‍മെന്റ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ സെല്‍വന്‍ ഓര്‍ത്തിരുന്നില്ല. റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ 3000 രൂപ പോലീസ് സാന്നിദ്ധ്യത്തില്‍ അവകാശിയായ കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.വി മനോജിനെ ഏല്‍പ്പിച്ചു. പണം കൈപ്പറ്റിയപ്പോള്‍ പോലീസ് സാന്നിദ്ധ്യത്തില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന സെല്‍വനും കുടുംബത്തിനും ആരെങ്കിലും മൂന്ന് സെന്റ് സ്‌ഥലം തന്നാല്‍ വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്‌ദാനം.
ഇതുകേട്ട് കെ.എസ്.ഇ.ബി ജീവനക്കാരനായ എം.സി ജിമ്മി മൂന്ന് സെന്റ് സ്‌ഥലം നല്‍കി. തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ അംഗങ്ങളില്‍ നിന് പണം സമാഹരിച്ച് വീട് നിര്‍മാണം ആരംഭിച്ചു. ആറ് മാസം മുന്‍പ് സിനിമ തിരക്കഥാകൃത്ത് പി.ബാലചന്ദ്രനാണ് തറക്കല്ലിട്ടത്. വൈദ്യുതി ബോര്‍ഡിലെ നേതാവായിരുന്ന എം.എസ് റാവുത്തറുടെ സ്‌മരണക്കുവേണ്ടിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
അടുത്ത ദിവസം തന്നെ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകുമെന്ന് എം.വി മനോജ് അറിയിച്ചു. കുറുപ്പന്തറ മള്ളിയൂര്‍ ക്ഷേത്രത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതി കണക്ഷനും തറയിലെ പണികളുമാണ് ഇനി ശേഷിക്കുന്നത്.
തന്റെ മണ്‌ഡലത്തില്‍ നടക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനം നേരില്‍കാണുവാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ കഴിഞ്ഞദിവസം എത്തിയിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം വാഗ്‌ദാനം ചെയ്‌താണ് എം.എല്‍.എ മടങ്ങിയത്. ഏകദേശം ഏഴ് ലക്ഷം രൂപ നിര്‍മാണത്തിന് ചെലവ് വന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് രക്ഷാധികാരിയായും എം.വി മനോജ് ചെയര്‍മാനുമായുള്ള 15 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇനി പാലുകാച്ചലും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണിവര്‍.
from kerala news edited
via IFTTT