Story Dated: Friday, February 27, 2015 08:35
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ പ്രതികളെ ഹിമ്മത്നഗറിലെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടു. കേസിലെ ആറ് പ്രതികളെയും കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് ആറ് പേരെയും വെറുതെ വിട്ടത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ അന്വേഷിക്കുന്നതിനായി 2008ല്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന 9 കേസുകളില്‍ ഒന്നാണിത്. എസ്.ഐ.ടി അന്വേഷിച്ച കേസുകളില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ ആദ്യത്തെ കേസാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
ഗുജറാത്ത് മുന്‍ മന്ത്രി മായ കോഡ്‌നാനി ഉള്‍പ്പെട്ട നരോദാ പാട്യ കൂട്ടക്കൊല, സര്‍ദാര്‍പുര കൂട്ടക്കൊല തുടങ്ങിയ കേസുകളും അന്വേഷിച്ചത് സുപ്രീം കോടതി ഇതേ അന്വേഷണ സംഘമാണ്. നരോദാ പാട്യ കൂട്ടക്കൊല കേസില്‍ മായ കോഡ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു.
from kerala news edited
via IFTTT