വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ
പണപ്പെരുപ്പനിരക്കിലും കാര്യമായ കുറവുണ്ടായി. നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് ആറ് ശതമാനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിടിഞ്ഞതാണ് മോദി സര്‍ക്കാരിന് ഗുണകരമായത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും വളര്‍ച്ചാനിരക്ക് വര്‍ധിക്കാന്‍ സാഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 1.0 ആയി കുറയുമെന്നാണ് പ്രതീക്ഷ. സബ്‌സിഡികള്‍ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ച് 1.07ലക്ഷം കോടി രൂപയായി. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഭക്ഷ്യ സബ്‌സിഡികള്‍ ഉപകരിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
സേവനമേഖലയിലെ വളര്‍ച്ച 10.6 ശതമാനമായാണ് രേഖപ്പെടുത്തിയത്. നിര്‍മാണമേഖലയോടൊപ്പം സേവനമേഖലയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
from kerala news edited
via IFTTT