121

Powered By Blogger

Friday, 27 February 2015

ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌








ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌


Posted on: 28 Feb 2015


ന്യൂഡല്ഹിയില് നരേന്ദ്രമോദി സര്ക്കാറിന്റെ ആദ്യ പൂര്ണബജറ്റ് ശനിയാഴ്ച അവതരിപ്പിക്കപ്പെടുമ്പോള് ഇങ്ങിവിടെ പ്രവാസികളും വലിയ ആകാംക്ഷയിലാണ്. അതിലേറെ പ്രതീക്ഷകളും അവര് വെച്ചുപുലര്ത്തുന്നു. ഇന്ത്യയിലെ ഓരോ പുതിയ ചലനങ്ങളും പ്രവാസികളുടെ ജീവിതത്തെക്കൂടി ബാധിക്കുന്നു എന്നതിനാല് എന്നും കേന്ദ്രബജറ്റുകള് പ്രവാസികള് ഉറ്റുനോക്കാറുണ്ട്. ഇത്തവണ പ്രതീക്ഷകള് ഏറെ ഉയരത്തിലാണ് എന്നതിനാല് ആകാംക്ഷയും അതിനനുസരിച്ച് ഏറുന്നുണ്ട്.

പ്രവാസികള് അയയ്ക്കുന്ന പണത്തിനുള്ള സേവനനികുതിയും യാത്രാപ്രശ്‌നങ്ങളും പുനരധിവാസത്തിന്റെ ആശങ്കകളുമൊക്കെ അവര് മുന്നോട്ടുവെക്കുന്നുണ്ട്.


പ്രവാസികള് ഒരു വര്ഷം ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇപ്പോള് 90,000 കോടിയിലെത്തിനില്ക്കുന്നു എന്നാണ് ഒടുവിലത്തെ കണക്ക്. പുതിയ കേന്ദ്രസര്ക്കാര് അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയില്ത്തന്നെ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ഇത്തരത്തില് അടിസ്ഥാനസൗകര്യ വികസനത്തിന് എന്തുകൊണ്ട് പ്രവാസികളുടെ നിക്ഷേപം ആകര്ഷിക്കാന് നടപടികളുണ്ടാവുന്നില്ല എന്നതാണ് എല്ലാകാലത്തും പ്രവാസികള് ഉയര്ത്തിയ ചോദ്യങ്ങളിലൊന്ന്. പ്രവാസികള് നാട്ടിലേക്ക് കുറെ പണം അയയ്ക്കുന്നുണ്ട്. സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അതെന്ന് വേണമെങ്കില് വിശേഷിപ്പിക്കാം. എങ്കിലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഈ പണം നല്കുന്ന ഊര്ജം ഏറെ വലുതാണ്. പ്രവാസികള്ക്കായി സുരക്ഷിതമായ നിക്ഷേപത്തിന് കൂടുതല് അവസരം നല്കണം എന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ബാങ്കുകളിലെ കേവലം സ്ഥിരനിക്ഷേപങ്ങള്ക്കുമപ്പുറം സുരക്ഷിതമായ വഴികളാണ് പ്രവാസികള് ആവശ്യപ്പെടുന്നത്. അക്കാര്യത്തില് ഇതുവരെ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ പ്രവാസികള് അയയ്ക്കുന്ന പണത്തിന് കേന്ദ്രസര്ക്കാര് ചുമത്തിയിരിക്കുന്ന പുതിയ സേവനനികുതിയും ഏറെ അലോസരം സൃഷ്ടിക്കുന്നുണ്ട്. പ്രത്യക്ഷത്തില് ഇതുവരെ അയയ്ക്കുന്ന പണത്തിനുള്ള ഈ പുതിയ നികുതി പ്രവാസിയുടെ തലയിലേക്ക് ബാധ്യതയായി വന്നിട്ടില്ല. ഇപ്പോള് പണം സ്വീകരിക്കുന്ന മണി എക്‌സ്‌ചേഞ്ചും ബാങ്കും ചേര്ന്ന് ഈ ബാധ്യത പങ്കിട്ടെടുക്കുന്നു. എന്നാല് അധികം വൈകാതെ ഈ ഇടപാടുകളിലെ അധികബാധ്യത പ്രവാസിയിലേക്ക് തന്നെ വന്നുചേരുമെന്ന സൂചനകള് മണി എക്‌സ്‌ചേഞ്ചുകള് തന്നെ നല്കുന്നുണ്ട്. ഇക്കാര്യത്തില് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടും ഈ സേവനനികുതി പിന്വലിക്കണമെന്നും ആവശ്യപ്പെട്ട് മണി എക്‌സ്‌ചേഞ്ചുകളുടെ കൂട്ടായ്മയായ വേദി ഇന്ത്യാ ഗവണ്മെന്റിന് നേരത്തേ തന്നെ നിവേദനം നല്കിയിട്ടുണ്ട്. പണം അയയ്ക്കാന് കൂടൂതല് ചാര്ജ് വരുമ്പോള് പ്രവാസികള് കുഴല്പ്പണത്തിലേക്ക് തിരിയുമെന്ന് അവര് ആശങ്കപ്പെടുന്നു.


സ്വര്ണത്തിന്റെ നികുതി ഘടനയില് ഇന്ത്യയില് വന്ന മാറ്റമാണ് ഇപ്പോഴത്തെ വ്യാപകമായ കള്ളക്കടത്തിന് അവസരമൊരുക്കിയതെന്ന വാദവും അവര് ഇതിനോടൊപ്പം മുന്നോട്ടുവെക്കുന്നുണ്ട്.

കാലത്തിന് അനുസരിച്ച് നികുതിഘടനയും കൊണ്ടുപോകാവുന്ന സാധനങ്ങളുടെ മൂല്യവുമൊക്കെ പുനര്‌നിര്ണയിക്കണമെന്നതും പ്രവാസികള് എപ്പോഴും പറയുന്ന കാര്യമാണ്. ഇപ്പോള് ആറ്് മാസത്തിലധികം ഇവിടെ ജീവിച്ചവര്ക്ക് നിയമപരമായി കൊണ്ടുപോകാന് കഴിയുന്ന സ്വര്ണത്തിന് പരിധിയുണ്ട്. പുരുഷന്മാര്ക്ക് അത് അരലക്ഷം രൂപയും സ്ത്രീകള്ക്ക് ഒരു ലക്ഷം രൂപയുമാണ്. സ്വര്ണത്തിന്റെ തൂക്കമെടുത്താല് ഇത് യഥാക്രമം രണ്ടരപ്പവനും അഞ്ച് പവനുമാണ്. ഇതിലും എത്രയോ അധികം ഇപ്പോഴും കൊണ്ടുപോകുന്നുണ്ട്. തൊണ്ണൂറ്റി ഒന്പത് ശതമാനം പേരും ഇവിടെ അധ്വാനിച്ച് കിട്ടുന്ന സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. എന്നാല് നിയമമനുസരിച്ചാണെങ്കില് പരിധി കടന്നാല് അത് ശിക്ഷാര്ഹമാണ്. ഇത്തരം കാര്യത്തില് നിയമപരമായി തന്നെ കുറെ ഇളവുകള് നല്കുക എന്നത് പ്രവാസികള് ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്.


യാത്രാപ്രശ്‌നം പറഞ്ഞ് പറഞ്ഞ് പതം വന്ന വിഷയമാണ്. സീസണ് അനുസരിച്ച് വിമാനടിക്കറ്റ് നിരക്ക് ഉയര്ത്തുന്നതില് ഏറ്റവും മുന്നില് നമ്മുടെ ദേശീയവിമാനക്കമ്പനിയായ എയര്ഇന്ത്യ തന്നെയാണ്. വിപണിയില് ചലനം സൃഷ്ടിക്കാന് മുന്നിട്ടിറങ്ങേണ്ട എയര്ഇന്ത്യ തന്നെ ഇത്തരത്തില് ചൂഷണത്തിനിറങ്ങുമ്പോള് മറ്റ് സ്വകാര്യ കമ്പനികളുടെ കാര്യം പറയാനുമില്ലല്ലോ. വിമാനത്താവളങ്ങളില് ഇന്റര്‌നാഷണല് ഹബ്ബ് എന്ന പദവി നല്കുന്നതിനുള്ള കരട് റിപ്പോര്ട്ടില് കേരളത്തെ മറന്നുപോയ കേന്ദ്ര വ്യോമയാന വകുപ്പിന്റെ നടപടിക്കെതിരെ പ്രവാസലോകത്ത് ഏറെ പ്രതിഷേധം ഉയര്ന്നിരുന്നു. നെടുമ്പാശ്ശേരിക്ക് എങ്കിലും കേരളത്തില് ആ പദവി ലഭ്യമാക്കണമെന്ന് പ്രവാസികളും സംഘടനകളുമൊക്കെ പല രീതിയില് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് അതിലൊന്നും ഇതുവരെ അനുകൂലമായ നടപടികള് ഉണ്ടായതായി അറിവില്ല.

റിയല് എസ്റ്റേറ്റ്, ഭവനനിര്മാണം എന്നിവയിലാണ് പ്രവാസികള് ഏറെയും നിക്ഷേപം നടത്തുന്നത്. എന്നാല് പലപ്പോഴും കബളിപ്പിക്കലിന് വിധേയരാവുന്നതും പ്രവാസികള് തന്നെ. ഇത്തരത്തില് കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം ഓരോ വര്ഷവും ഏറിവരുന്നു. ഇവിടെയാണ് അടിസ്ഥാനസൗകര്യ വികസനത്തില് പ്രവാസികള്ക്ക് സുരക്ഷിതമായ നിക്ഷേപം എന്ന ആശയത്തിന് പ്രാധാന്യം ഏറുന്നത്. സര്ക്കാര് ബോണ്ടുകള്, കോര്പ്പറേറ്റ് ബോണ്ടുകള് എന്നിവ പ്രവാസികള്ക്ക് വേണ്ടി ഇറക്കാവുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ടില് നിക്ഷേപം നടത്താനും പ്രവാസികള്ക്ക് അവസരം നല്കാവുന്നതാണെന്ന് അവര് പറയുന്നു.

സാധാരണക്കാരായ പ്രവാസികള്ക്കായി കേന്ദ്രസര്ക്കാര് ഏതാനും ക്ഷേമപദ്ധതികള് കൊണ്ടുവന്നിട്ടുണ്ട്. എന്നാല് അവ കുറേക്കൂടി ആകര്ഷകമാക്കണം എന്ന് എല്ലാവരും പറയുന്നു. നിവവിലുള്ളവ തന്നെ കാലോചിതമായി പരിഷ്‌കരിക്കുക എന്നതാണ് പ്രധാനം.


പ്രവാസഭൂമിയില് വെച്ച് മരിക്കുന്നവരുടെ മൃതദേഹം വിമാനങ്ങളില് സൗജന്യമായി അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നത് എല്ലാകാലത്തും പ്രവാസിസംഘടനകള് ഉയര്ത്തുന്ന വിഷയമാണ്. പാകിസ്താന് വരെ ഇക്കാര്യത്തില് മാതൃകാപരമായ കാര്യങ്ങളാണ് വര്ഷങ്ങളായി നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറെ ഉത്തേജനം നല്കുന്ന പ്രവാസി സമൂഹത്തോട് അത്രയെങ്കിലും കരുണ കാണിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാവേണ്ടതുണ്ട്. ഇപ്പോള് എംബസി ഇത്തരത്തില് ചില സൗകര്യങ്ങള് നല്കുന്നുണ്ട്. പക്ഷേ, അതിനുള്ള നടപടിക്രമങ്ങളോര്ത്ത് പലരും അതിന് മിനക്കെടാറില്ലെന്ന് മത്രം.

ജീവിതം ഈ മരുഭൂമിയിലെ കത്തുന്ന വെയിലില് ഹോമിച്ച് പണിയെടുക്കുന്നവരില് പലരും മടങ്ങുന്നത് ഒടുവില് തീരാത്ത പ്രാരാബ്ധ ങ്ങളുടെയും രോഗങ്ങളുടെയും മാറാപ്പുമായാണ്. അവര്ക്ക് കൃത്യമായ പുനരധിവാസവും സര്ക്കാറിന്റെ ആലോചനയില് ഉണ്ടാവേണ്ടതാണ്. അത്തരത്തിലേക്ക് ചെറിയൊരു നീക്കമെങ്കിലും ബജറ്റിലുണ്ടാവുമെന്ന് പ്രത്യാശിക്കാം.












from kerala news edited

via IFTTT