Story Dated: Friday, February 27, 2015 09:01
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയെ കൊലപ്പെടുത്തിയതില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും പങ്കുണ്ടെന്ന് പാക്കിസ്താന് പോലീസ്. 2007ല്‍ ബേനസീറിനെ വധിച്ചതില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിരുന്നുവെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംഘം പാക്കിസ്താന് ഭീകരവിരുദ്ധ കോടതിയെ അറിയിച്ചു. പാര്‍ലമെന്റ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബേനസീര്‍ ഇവിടെ വന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.
ദാറൂല്‍ ഉലും ഹകൈന എന്ന മദ്രസയിലെ വിദ്യാര്‍ഥികളെയാണ് കേസില്‍ സംശയിക്കുന്നത്. റാവല്പിണ്ടിയലെ അഡിയാല ജയിലില്‍ തയാറാക്കിയ പ്രത്യേക കോടതിയിലാണ് ബേനസീര്‍ വധത്തിന്റെ വിചാരണ നടക്കുന്നത്.
അതേസമയം കൊലപാതകവുമായി മദ്രസയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ ഇവിടെ പഠിച്ചവരാണെന്നും എന്നാല്‍ മദ്രസയും കൊലപാതകവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും മദ്രസ മേധാവി വൈസല് അഹമ്മദും അറിയിച്ചു.
from kerala news edited
via IFTTT