Story Dated: Saturday, February 28, 2015 06:38
കോട്ടയം: അവശ്യസാധനങ്ങളുടെ വില വര്‍ധന, താലൂക്കിലെ സപ്ലൈകോ ഔട്ട്‌ലറ്റുകളിലായി ഒരു മാസം രണ്ട് കോടിയുടെ കുറവ്. മാസങ്ങള്‍ക്കുമുമ്പ് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതാണു വിറ്റുവരവു കുറയാനും നഷ്‌ടം വര്‍ധിക്കുവാനും കാരണമായത്. മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനത്തോളം കുറവാണു മിക്ക ഔട്ട്‌ലറ്റുകളിലും ഉണ്ടായിട്ടുള്ളത്. താലൂക്കില്‍ ആകെയുള്ള 21 ഔട്ട്‌ലറ്റുകളില്‍ മിക്കതും ആളൊഴിഞ്ഞനിലയിലാണ്. വിലവര്‍ധനവ് നിലവില്‍വന്നതിനുശേഷം പൊതുവിപണിയുമായി ഒത്തുനോക്കിയാല്‍ ഔട്ട്‌ലറ്റുകളില്‍നിന്നു ലഭിക്കുന്നതില്‍ പഞ്ചസാര മാത്രമാണു ലാഭം.
പൊതുവിപണിയില്‍ 32 രൂപയ്‌ക്കു മുകളില്‍ വിലയുള്ള പഞ്ചസാര ഔട്ട്‌ലറ്റുകളിലൂടെ 26 രൂപയ്‌ക്കു ലഭിക്കും. ഗുണമേന്മ പരിശോധിച്ചാല്‍ പൊതുവിപണിയില്‍നിന്നു ലഭിക്കുന്ന വസ്‌തുക്കളാണു നല്ലത്. വില വ്യത്യാസമില്ലാതെ ഔട്ട്‌ലറ്റുകളില്‍നിന്നു ലഭിക്കുന്ന സാധനങ്ങള്‍ അതേ വിലയ്‌ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ തുടര്‍ന്നു ജനം പിന്തിരിയുകയായിരുന്നു. നിലവില്‍ താലൂക്കിലെ ഔട്ട്‌ലറ്റുകളില്‍ ഒരൊറ്റ ദിവസവും തിരക്ക് അനുഭവപ്പെടാറില്ലെന്നു ജീവനക്കാര്‍ പറയുന്നു.
നേരത്തേ ശനിയാഴ്‌ച ദിവസങ്ങളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മാസത്തില്‍ 30 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഔട്ട്‌ലറ്റുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത് 20 ലക്ഷം രൂപയ്‌ക്കു താഴെമാത്രം. ടാര്‍ജറ്റ് കൂട്ടി ലാഭം നേടുവാനുള്ള നീക്കം അധികൃതര്‍ നടത്തിയിരുന്നെങ്കിലും ഇതും പാഴായി. ആളുകളുടെ വരവ് കുറഞ്ഞതോടെ വില്‍പ്പനയും ഇടിയുകയായിരുന്നു. നേരത്തേ അരി, വെളിച്ചെണ്ണ, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ സബ്‌സിഡി വിലയ്‌ക്കു ലഭിക്കുമായിരുന്നു. സബ്‌സിഡി പല തവണ വെട്ടിച്ചുരുക്കിയതിന്റെ ഫലമായി നിലവില്‍ പൊതുവിപണിയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രകടമായ വ്യത്യാസമില്ല.
വലിയ ലാഭമില്ലാത്തതിനാല്‍ കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്‌താക്കള്‍ ഔട്ട്‌ലറ്റുകളിലെത്താന്‍ മടിക്കുകയാണ്. സബ്‌സിഡി ഇനത്തില്‍ കുത്തരിയും വെള്ളരിയും 25 രൂപയ്‌ക്കും പച്ചരി 23 രൂപയ്‌ക്കും ഔട്ട്‌ലറ്റുകളില്‍നിന്ന് ലഭിക്കുമെങ്കിലും ഗുണമേന്മയില്‍ മിക്കപ്പോഴും കല്ലുകടി നേരിടുന്നുണ്ട്. ചെറുപയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, കടല തുടങ്ങിയവയുടെയെല്ലാം വില വര്‍ധനവ് നിലവില്‍വന്നതോടെ ഉപഭോക്‌താക്കള്‍ ഔട്ട്‌ലറ്റ് ഉപേക്ഷിക്കുകയായിരുന്നു.
from kerala news edited
via IFTTT