Story Dated: Saturday, February 28, 2015 03:38
പാലക്കാട്: ആധുനിക ദന്തശാസ്‌ത്രത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സൗജന്യ ദന്തചികിത്സ ലഭ്യമാക്കുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനുമായി സഹകരിച്ച് അട്ടപ്പാടിയില്‍ ആരംഭിക്കുന്ന ദന്താശുപത്രി മാര്‍ച്ച് ഒന്നിന് ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗളി, സംഭാര്‍കോട്, ഭൂതിവഴി, നക്കുപതി, ഗൂളിക്കടവ് ഊരുകളില്‍ ദന്തരോഗ നിവാരണം ലക്ഷ്യമാക്കിയാണ് ആദ്യഘട്ട പ്രവര്‍ത്തനം.
മാര്‍ച്ച് ഒന്നു മുതല്‍ ഡെന്റിസ്‌റ്റ് ഡേ ആയ മാര്‍ച്ച് ആറ് വരെ സംസ്‌ഥാനത്ത് അസോസിയേഷന്റെ മുപ്പതോളം ബ്രാഞ്ചുകളിലും ദന്തരോഗ ബോധവത്‌ക്കരണ സെമിനാര്‍ നടത്തും. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനവും ഒന്നിന് രാവിലെ 10.30ന് അട്ടപ്പാടിയില്‍ നടക്കം. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഏലിയാസ് തോമസ്, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പങ്കെടുക്കും. അട്ടപ്പാടിയില്‍ വായിലെ ക്യാന്‍സറിനെക്കുറിച്ച് പഠനവും ശബരിമലയില്‍ മണ്ഡലകാലത്ത് സൗജന്യ ദന്തചികിത്സയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നടപ്പാക്കും.
അശരണരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കൊടുങ്ങല്ലൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ഹെല്‍ത്ത് കെയര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലും ദന്ത ചികിത്സ ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌ഥാന ചെയര്‍മാന്‍ ഡോ: സുഭാഷ് മാധവനും വള്ളുവനാട് മേഖല പ്രസിഡന്റ് ഡോ: ശ്രീകാന്തും പങ്കെടുത്തു.
from kerala news edited
via IFTTT