121

Powered By Blogger

Friday, 27 February 2015

കാവ്യ എസ്‌. നാഥിനു നാടിന്റെ ആദരം











Story Dated: Friday, February 27, 2015 02:06


മണ്ണഞ്ചരി: സ്വപ്‌നങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും നിറക്കൂട്ട്‌ ചാര്‍ത്തുന്ന ഊമയും ബധിരയുമായ കാവ്യാ എസ്‌. നാഥിനു നാടിന്റെ ആദരം. വാചാലമാകുന്ന വര്‍ണക്കൂട്ടിലൂടെ കാഴ്‌ചയുടെ വിസ്‌മയമൊരുക്കുന്ന കാവ്യ നാടിന്റെ അഭിമാനമാണ്‌.


കഴിഞ്ഞ ദിവസം കനിവു പാലിയേറ്റീവ്‌ കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ മിടുക്കിയെ ആദരിച്ചു.എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപഹാരം നല്‍കി.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ഈ കൊച്ചു മിടുക്കിക്ക്‌ കലയുടെ ദേവസ്‌പര്‍ശം പകര്‍ന്നുകിട്ടിയത്‌.


ഓയില്‍ പെയിന്റിംഗ്‌, വാട്ടര്‍കളര്‍, പെന്‍സില്‍ ഡ്രോയിംഗ്‌, ഫേബ്രിക്‌ പെയിന്റിംഗ്‌, കരകൗശല വസ്‌തുക്കളുടെ നിര്‍മാണം ഇവയിലെല്ലാം മികവു പുലര്‍ത്തുന്ന ആലപ്പുഴ എസ്‌.ഡി.വി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാവ്യാ എസ്‌. നാഥ്‌ആര്യട്‌ പന്ത്രണ്ടാം വാര്‍ഡില്‍ കലാഭവനില്‍ കെ.ആര്‍ രഘുനാഥ്‌- ശ്രീകലാ ദമ്പതികളുടെ മകളാണ്‌.ആലപ്പുഴ കാളാത്ത്‌ സ്വദേശി ശിവന്‍, ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രി സ്വദേശി സതീഷ്‌ എന്നിവരുടെ ശിക്ഷണത്തിലാണ്‌ ചിത്രകല അഭ്യസിക്കുന്നുന്നത്‌.ചിത്ര കലയിലും പെയിന്റിഗിലും100 ഓളം മല്‍സരങ്ങളില്‍ ഇതിനകം പങ്കെടുത്തു. 80 സര്‍ട്ടിഫിക്കറ്റുകള്‍ കരസ്‌ഥാക്കി.


കേന്ദ്ര ടൂറിസം വകുപ്പ്‌ സംഘടിപ്പിച്ച ക്ലിന്റ്‌ മെമ്മോറിയല്‍ ഫെസ്‌റ്റ്‌വെലില്‍ അഞ്ച്‌ പടങ്ങളാണ്‌ കാവ്യ എസ്‌. നാഥ്‌ വരച്ചത്‌. അഞ്ച്‌ പടങ്ങളും മല്‍സരത്തില്‍ തെരഞ്ഞെടുത്തു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്യൂട്ട്‌ നടത്തിയ ചിത്രരചനാ മത്സരത്തില്‍ കാവ്യ രണ്ടാം സ്‌ഥാനക്കാരിയായി.

മഹാരാഷ്‌ട്ര സ്‌റ്റുഡന്റ്‌സ്‌ വികസന സൊസൈറ്റിയുടെ കലാ ഗരുഡ അവാര്‍ഡിനും ഈ പതിനാലുകാരി അര്‍ഹയായി. മാതാവ്‌ ശ്രീകല ആര്യാട്‌ പഞ്ചായത്ത്‌ ജീവനക്കാരിയാണ്‌. യു.കെ.ജിയില്‍ പഠിക്കുന്ന കാര്‍ത്തിക്‌ആര്‍. നാഥ്‌ കവ്യയുടെ ഏകസഹോദരനാണ്‌.










from kerala news edited

via IFTTT