121

Powered By Blogger

Friday, 27 February 2015

ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറി








ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറി


Posted on: 28 Feb 2015


ചെന്നൈ: ഘര്‍വാപസി തടയാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. മതംമാറ്റം തടയാന്‍ ശ്രമിച്ച പോലീസിന്റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച ഒമ്പതുപേര്‍ ചെന്നൈയില്‍ ഹിന്ദുമതത്തിലേക്കു തിരിച്ചുവന്നു. മതംമാറിയവരില്‍ മൂന്നു സ്ത്രീകളുമുള്‍പ്പെടുന്നു.

നഗരത്തില്‍ കൂട്ടമതംമാറ്റം നടക്കുമെന്നുള്ള വിവരത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് കനത്ത സുരക്ഷയാണൊരുക്കിയത്.

മതംമാറാന്‍ തയ്യാറായി പാരീസ് ഏകാമ്പരം ക്ഷേത്രത്തിലേക്കെത്താനിരുന്നവരുടെ പേരുവിവരങ്ങള്‍ വെള്ളിയാഴ്ചയോടെ കണ്ടെത്തിയ പോലീസ് രാത്രി വീടുകളിലെത്തി മതംമാറല്‍ച്ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ടിരുന്നു. തിരുവേര്‍ക്കാട്, പുരസവാക്കം, പട്ടാളം, ചൂളൈ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് ഘര്‍വാപസിക്കൊപ്പംനീങ്ങാനൊരുങ്ങിയത്. മതംമാറുന്നതിനായി ക്ഷേത്രത്തിലെത്തുന്നവരെ അറസ്റ്റുചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി. എന്നാല്‍, പോലീസിന്റെ നിരീക്ഷണത്തില്‍നിന്നു മാറി വീടിനടുത്തെ ക്ഷേത്രങ്ങളിലെത്തിയാണ് ഒമ്പതുപേര്‍ മതംമാറിയത്. പട്ടാളം പ്രദേശത്ത് താമസിക്കുന്ന ദിവാകര്‍, ഷബീര്‍, ദേവസഹായം, ജാന്‍സി, ശാന്തി, റോസി, ജോണ്‍സണ്‍, ലിയോളി, മൈക്കിള്‍ എന്നിവരാണ് മതംമാറിയത്.

ഏകാമ്പരേശ്വരക്ഷേത്രത്തിനുമുന്നില്‍ രാവിലെമുതല്‍ പോലീസ് തമ്പടിച്ചതിനെത്തുടര്‍ന്ന് വലിയൊരുവിഭാഗം പിന്‍മാറുകയായിരുന്നു. പട്ടാളം പെരിയപാളത്ത് അമ്മന്‍കോവിലിലാണ് പോലീസ് ഉത്തരവിനെ മറികടന്നുള്ള മതംമാറല്‍ച്ചടങ്ങു നടന്നത്.

മതംമാറല്‍ച്ചടങ്ങിനു നേതൃത്വംനല്‍കുന്ന നേതാക്കളുടെ വീടുകളിലെല്ലാം പോലീസെത്തിയിരുന്നു. നേതാക്കളില്‍ പലരെയും ഉച്ചവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ചൂളൈയിലെ മുന്നണിനേതാവ് ബാബുജിയെ ഫോണ്‍വിളിക്കാന്‍പോലുമനുവദിക്കാതെ പോലീസ് വീട്ടുതടവിലാക്കിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഹിന്ദുമക്കള്‍കക്ഷി ആരെയും ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ മതംമാറ്റുന്നില്ലെന്നും സ്വന്തം താത്പര്യപ്രകാരം വരുന്നവരെ തടയുന്നതെന്തിനുവേണ്ടിയാണെന്നും നേതാക്കള്‍ ചോദിച്ചു. മതംമാറാന്‍ മനസ്സോടെയെത്തിയ നൂറുകണക്കിനുപേരെയാണ് പോലീസ് തടഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മന്‍കോവിലില്‍ വിപുലമായരീതിയില്‍ത്തന്നെയാണ് മതംമാറല്‍ച്ചടങ്ങു നടന്ന്. ചടങ്ങുകള്‍ക്ക് ഹിന്ദുമക്കള്‍കക്ഷി നേതാക്കള്‍ നേതൃത്വംനല്‍കി. മതംമാറ്റച്ചടങ്ങിനെത്തിയവരെ ഉപചാരങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വേദമന്ത്രങ്ങള്‍ചൊല്ലിയും ആരതിയുഴിഞ്ഞ് മാലചാര്‍ത്തിയുമായിരുന്നു ചടങ്ങ്.











from kerala news edited

via IFTTT