121

Powered By Blogger

Friday, 27 February 2015

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവിന്‌ ജീവപര്യന്തം തടവും പിഴയും











Story Dated: Saturday, February 28, 2015 07:18


mangalam malayalam online newspaper

കോട്ടയം: ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കുറിച്ചി ഇത്തിത്താനം കുറിഞ്ഞിപ്പറമ്പില്‍ ജെയ്‌മോനെ(38)യാണു കോട്ടയം രണ്ടാം അഡിഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷിച്ച്‌ ഉത്തരവായത്‌. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണം. ആത്മഹത്യാശ്രമത്തിന്‌ ഒരു വര്‍ഷം തടവ്‌ അനുഭവിക്കണം.


ജീവപര്യന്തമെന്നാല്‍ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണമെന്ന സുപ്രീം കോടതി വിധി വിശകലനം ചെയ്‌ത കോടതി, പ്രതി ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കണമെന്നു വ്യക്‌തമാക്കി. 2012 ജനുവരി 11-നു രാത്രി പതിനൊന്നിനാണു സംഭവം. മദ്യപിച്ചെത്തിയ ജെയ്‌മോന്‍ മിനിയെ ഉപദ്രവിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച എട്ടു വയസുകാരിയായ മകളേയും ഉപദ്രവിച്ചശേഷം മിനിയെ കൊലപ്പെടുത്തി.


തുടര്‍ന്നു മുറ്റത്തിറങ്ങി സമീപമുള്ള കിണറിന്റെ തൂണില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി കിണറ്റില്‍ വീണു. തുടര്‍ന്ന്‌, മകള്‍ കരഞ്ഞപേക്ഷിച്ചതിനെത്തുടര്‍ന്നു തിരികെ കയറിയശേഷം പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോര്‍ജുകുട്ടി ചിറയില്‍ കോടതിയില്‍ ഹാജരായി.










from kerala news edited

via IFTTT