Story Dated: Saturday, February 28, 2015 03:38
വടക്കഞ്ചേരി: മംഗലംഡാം വനംവകുപ്പ് ഓഫീസില്‍ അക്രമം നടത്തുകയും വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ മംഗലംഡാം കവിളുപാറ ആദിവാസി മൂപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കവിളുപാറ ആദിവാസി കോളനിയിലെ രാമന്റെ മകനും ഊരുമൂപ്പനുമായ കൃഷ്‌ണന്‍(61), മണിയുടെ മകന്‍ ബിജു(29), ഗോപാലന്റെ മക്കളായ ജയന്‍(32), വാസു(36), ശശി(37) എന്നിവരെയാണ് മംഗലംഡാം അഡീഷണല്‍ എസ്.ഐ ഇ.പി. വര്‍ഗീസും സംഘവും അറസ്‌റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ച വൈകീട്ട് ആറ് മണിയോടെ കരിങ്കയം ഫോറസ്‌റ്റ് ഓഫീസിന് മുന്നിലുണ്ടായ ചില നാടകീയ രംഗങ്ങളാണ് ഒടുവില്‍ ഫോറസ്‌റ്റ് സ്‌റ്റേഷനു ആക്രമിക്കാന്‍ ആദിവാസികളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയില്‍ കവിളവുപാറ ഭാഗത്ത് വനത്തിനുള്ളില്‍ കോളനിയിലെ മണിയുടെ മകന്‍ ബിജു തീയിടുകയും ഇത് വനപാലകര്‍ കാണുകയും മറ്റുമുണ്ടായി. തുടര്‍ന്ന് വനപാലകര്‍ രാത്രിയില്‍ തീ അണയ്‌ക്കുകയും അതിനടുത്തു നിന്ന് ബിജു ഓടി പോകുന്നത് കാണുകകയും ചെയ്‌തതായി പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വനപാലകര്‍ ബിജുവിന്റെ പേരില്‍ കേസെടുക്കുകയു വ്യാഴാഴ്‌ച രാവിലെ പത്ത് മണിയോടെ ബിജുവിന്റെ വീട്ടിലെത്തുകയും ചെയ്‌തു. ഈ സമയം ബിജുവും മറ്റും വടക്കഞ്ചേരി സി.ഐയ്‌ക്ക് പരാതി നല്‍കാന്‍ പോയിരുന്നു. ഇവര്‍ വൈകീട്ട് അഞ്ചരയോടെ മംഗലംഡാമില്‍ നിന്ന് ഓട്ടോ വിളിച്ച് കവിളുപറയ്‌ക്ക് പോകുന്നതിനിടയില്‍ വനപാലകര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയും ഡപ്യൂട്ടി റെയ്‌ഞ്ച് ഓഫീസറും സംഘവും സ്‌റ്റേഷനു മുന്നില്‍ കാത്തുനിന്ന് ബിജുവനെ അറസ്‌റ്റ് ചെയ്ാനുള്ള വനപയാലകരുടെ ശ്രമത്തിനിടയിലാണ് കൂടെയുണ്ടായിരുന്നവര്‍ ഫോറസ്‌റ്റ് സ്‌റ്റേഷനു നേരെ അക്രമം നടത്തുകയും മൂന്ന് വനപാലകരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌തത്. ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരായ അഭിലാഷ്, രമേഷ്, ജീപ്പ് ഡ്രൈവര്‍ മഹേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജീപ്പിന്റെ മുന്‍ ചില്ലും ഓഫീസിന്റെ ഒരു ജനല്‍ ചില്ലുമാണ് എറിഞ്ഞു തകര്‍ത്തത്. വിവരമറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി ആദിവാസികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT