121

Powered By Blogger

Friday, 27 February 2015

രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെതിരെ ശശി തരൂര്‍









Story Dated: Friday, February 27, 2015 08:59



mangalam malayalam online newspaper

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെതിരെ ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ശരിയായില്ല. ഇത്‌ എതിരാളികള്‍ക്ക്‌ വിമര്‍ശനത്തിന്‌ അവസരമൊരുക്കിയെന്നും തരൂര്‍ പറഞ്ഞു.


മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ സമ്മേളനം നടക്കുന്ന സമയത്താണ്‌ കോണ്‍ഗ്രസ്‌ ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത്‌. രാഹുല്‍ രണ്ടാഴ്‌ചയ്‌ക്കകം തിരിച്ചുവരുമെന്നാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


അതേസമയം അവധിയില്‍ പോയ രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന്‌ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ രാഹുല്‍ ഹില്‍റിസോര്‍ട്ടില്‍ കഴിയുന്നുവെന്ന്‌ അവകാശപ്പട്ട്‌ ഐ.എന്‍.ടി.യു.സി ദേശീയ ഉപാധ്യക്ഷന്‍ ജഗ്‌ദീഷ്‌ കുമാര്‍ ശര്‍മയാണ്‌ ചില ചിത്രങ്ങള്‍ പുറത്തുവിട്ടത്‌. എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ്‌ നിഷേധിച്ചിരുന്നു.










from kerala news edited

via IFTTT