121

Powered By Blogger

Friday, 27 February 2015

നാടകോത്സവത്തില്‍








നാടകോത്സവത്തില്‍


Posted on: 28 Feb 2015


ചെന്നൈ : മദ്രാസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദേശീയ അറബിക്ക് നാടകമത്സരം ശനിയാഴ്ച നടക്കും. ഡോ. എം.ജി.ആര്‍. ജാനകി കോളേജില്‍ രാവിലെ പത്തരയോടെ അരങ്ങേറുന്ന മത്സരത്തില്‍ വിവിധയൂണിവേഴ്‌സിറ്റിയില്‍ നിന്നായുള്ള ആറുടീമുകള്‍ പങ്കെടുക്കും. നടന്‍ ഷണ്‍മുഖരാജ ചടങ്ങ് ഉദ്ഘാടനംചെയ്യും. മലയാളത്തിലെ സംവിധായകനും നടനും നാടകപ്രവര്‍ത്തകനുമായ ജോയ്മാത്യു മുഖ്യാതിഥിയാകും. മദ്രാസ് സര്‍വകലാശാലയിലെ അറബിക്ക്, പേര്‍ഷ്യന്‍, ഉറുദു വിഭാഗങ്ങളാണ് അറബിനാടകോത്സവം അരങ്ങിലെത്തിക്കുന്നത്.

box plz

10.30-തൗഫീഖ് അല്‍ ഹക്കിം രചനയില്‍ ചെന്നൈ തിയേറ്റര്‍ ക്ലാസിക്ക് അവതരിപ്പിക്കുന്ന നഹര്‍-അല്‍ജുനൂന്‍ (വിഷനദി)

11.30-തിരുവന്തപുരം യൂണിവേഴ്‌സിറ്റികോളേജ് അറബിവിഭാഗം അവതരിപ്പിക്കുന്ന അല്‍-കന്‍സ് (നിധി)

12.30-കാലിക്കറ്റ് സര്‍വകലാശാലയുടെ ഇല-വാഹത്ത് സലാം (സമാധാനത്തിന്റെ തുരുത്തിലേക്ക്)

2.30-ശാന്തപുരം അല്‍ജാമി-അ അല്‍ ഇസ്മിയയുടെ വത്തനി (എന്റെ രാജ്യം)

3.30-മനോജ് ആന്‍ഡ് എം.പി. റഹുമത്തുള്ള സംവിധാനം ചെയ്യുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ തനൂഹ്-അല്‍ഖ ( ഖാസയുടെ വിലാപം)

4.30-തഫീഖുല്‍ ഹക്കീമിന്റെ രചനയില്‍ ഡോ. ജാഹിര്‍ ഹൂസൈന്‍ ഒരുക്കുന്ന സൂഖ്-അല്‍ഹമീര്‍ (കഴുതച്ചന്ത)

5.30-ജെ.എന്‍.യു. വിദ്യാര്‍ഥികളുടെ സഫീനത്ത്-അല്‍ ഇസ്ദഹാര്‍ (കപ്പല്‍ വികാസം).












from kerala news edited

via IFTTT