മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു സൂചികകളിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉയർന്ന നിലവാരത്തിൽനിന്ന് 474 പോയന്റാണ് സെൻസെക്സിന് നഷ്ടമുണ്ടായത്. ഒടുവിൽ 98 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് 38,756.63ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 11,440.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപരീതിയിൽ സെബി മാറ്റംവരുത്തിയതിനെതുടർന്ന് ബ്ലുചിപ്പ് ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടായതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1827 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 929 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൻടിപിസി, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, മാരുതി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലായിരുന്നു. ടെലികോം ഫിനാൻസ്, ഊർജം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex falls 98 points, Nifty settles below 11,450
from money rss https://bit.ly/32r7tzy
via
IFTTT