121

Powered By Blogger

Monday, 14 September 2020

ലോക്ക് ഡൗണ്‍: ഇപിഎഫില്‍നിന്ന് വരിക്കാര്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിൽ ഇപിഎഫിൽനിന്ന് അംഗങ്ങൾ പിൻവലിച്ചത് 39,402.94 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ വരിക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ളവരാണ് ഏറ്റവുംകൂടുതൽ തുക പിൻവലിച്ചത്. 7,837.85 കോടി രൂപ. കർണാടക(5,743.96 കോടി), തമിഴ്നാട്(പുതുച്ചേരി ഉൾപ്പടെ-4,984.51 കോടി). ഡൽഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിൻവലിച്ചതിന്റെ കണക്കുകൾ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ചോദ്യത്തിനുമറുപടിയായി ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.

from money rss https://bit.ly/32tdr2S
via IFTTT