121

Powered By Blogger

Monday, 14 September 2020

പാഠം 90: മൊറട്ടോറിയം കഴിഞ്ഞു, ഇഎംഐയും എസ്‌ഐപിയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?

മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉൾപ്പടെയുള്ളവയുടെ തിരിച്ചടവും വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പ്രതിമാസ നിക്ഷേപവും ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സാബു ചിന്താകുലനായി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സഹചര്യത്തെ എങ്ങനെ നേരിടും? വായ്പയുടെ പ്രതിമാസ തിരിച്ചടവും സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപിയും തുടരുകയെന്നത് സാബുവിനെ സംബന്ധിച്ചെടുത്തോളം പ്രയാസമുള്ളകാര്യമാണ്. ആറുമാസത്തെ തിരിച്ചടവ് നിർത്തിവെച്ചാണ് സാബു ഇതുവരെ എസ്ഐപി തുടർന്നത്. സംരംഭത്തിനായി നീക്കിവെച്ചതുകയിൽനിന്ന് എടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നായിചിന്ത. എസ്ഐപികളിലേയ്ക്കുവരാം ഹ്രസ്വ-മധ്യകാലയളവിലെയും ദീർഘകാലയളവിലെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. മൂന്നുവർഷം കഴിയുമ്പോൾ കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര, പഴയത് മാറ്റി പുതിയ കാറ് വാങ്ങണം. ഇതിനുവേണ്ടി ഹ്രസ്വകാലയളവ് ലക്ഷ്യമിട്ട് അദ്ദേഹം നിക്ഷേപം നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയർമെന്റ് കാലത്തെ ജീവിതം തുടങ്ങിയ ദീർഘകാല ലക്ഷ്യത്തിനും എസ്ഐപിയായി നിക്ഷേപിക്കുന്നു. പരിഹാരം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തൽക്കാലം നിർത്തിവെയ്ക്കാം. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള എസ്ഐപി തുടരുക. അതിന് മുടക്കംവരുത്തരുത്. സംരംഭത്തിലെ ഉന്നമനത്തിനനസരിച്ച് പുതിയ കാറുവാങ്ങുന്നതും വിനോദയാത്രയുടെകാര്യവും പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ അതിൽനിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ഹ്രസ്വകാലത്തേയ്ക്ക് എസ്ഐപി വീണ്ടുംതുടങ്ങാം. ദീർഘകാല എസ്ഐപി ദീർഘകാല ലക്ഷ്യത്തിനുവേണ്ടിയുള്ള എസ്ഐപിയുമായി മുന്നോട്ടുപോകുക. രണ്ടുകാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്ന്, കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ദീർഘകാല നിക്ഷേപത്തിലൂടെ കഴിയും. രണ്ട്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ദീർഘകാലത്തിൽ നിക്ഷേപം നടത്തുന്നത്. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പുതിയ കാറുവാങ്ങുന്നതിനും വിനോദയാത്രക്കും ഡെറ്റ് ഫണ്ടുകളിലാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. അഞ്ചുവർഷത്തിനുള്ളിൽനിറവേറ്റണമെന്ന് ലക്ഷ്യമിട്ടവയായിരുന്നു ഈ നിക്ഷേപം. ഡെറ്റുഫണ്ടുകളിലായതിനാൽ ആവശ്യമെങ്കിൽ നഷ്ടമില്ലാതെന്നെ പിൻവലിക്കാൻ അദ്ദേഹത്തിന് കഴിയും. വിരമിച്ചശേഷം അതിനുമുമ്പത്തപ്പോലെ ജീവിക്കുന്നതിന് 20 വർഷമോ 30വർഷമോ കഴിയുമ്പോൾ നല്ലൊരുതുക കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള എസ്ഐപി മുടക്കാതെ തുടരുക. റിട്ടയർമെന്റിനുശേഷം മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അതുനിങ്ങൾക്കുനൽകും. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽതന്നെ എസ്ഐപി തുടരുക. ഏഴുമുതൽ പത്തുവർഷംവരെയെങ്കിലും എസ്ഐപി തുടരാനായാൽ 12ശതമാനം വാർഷികാദായം അതിൽനിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ആദായംകുറഞ്ഞ സ്ഥിര നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കരുത്. കോവിഡ് മഹാമാരിതന്നെയാണ്. നമ്മുടെ കൊച്ചുകേരളത്തെയും അത് പിടിച്ചുകുലുക്കിയിരിക്കുന്നു. ഗൾഫിൽനിന്ന് ലക്ഷക്കണക്കിനുപേരാണ് ജോലിയില്ലാതെ തിരിച്ചെത്തിയിരിക്കുന്നത്. നാട്ടിലുള്ളവർക്കും തൊഴിൽ നഷ്ടമാകുകയോ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകുകയോ ചെയ്തു. എങ്കിലും ഇത്തരം സാഹചര്യവും അതിജീവിച്ചേ മതിയാകൂ. ചരിത്രം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. നിക്ഷേപകനെന്ന നിലയിലും ഉചിതമായി തീരുമാനമെടുത്ത് സാമ്പത്തിക മഹാമാരിയെ അതിജീവിക്കുക. മികച്ച ആസുത്രണവും ചിട്ടയും ഇക്കാര്യത്തിലും ഉണ്ടാകട്ടെ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക: നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം അല്ലലില്ലാത്തതാണ്. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസ്, മികച്ച ഫണ്ടുകളിലുള്ള എസ്ഐപി എന്നിവ ഒരുകാരണവശാലും ഒഴിവാക്കരുത്.

from money rss https://bit.ly/32wNWOe
via IFTTT