121

Powered By Blogger

Tuesday, 31 August 2021

കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്....

റിയാൽറ്റി, എനർജി ഓഹരികളുടെ കരുത്തിൽ വീണ്ടും പുതിയ ഉയരംകുറിച്ച് ഓഹരി വിപണി

മുംബൈ: റിയാൽറ്റി, എനർജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തിൽ സൂചികകളിൽ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിർമാണ, കാർഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയർന്ന് 17,168ലുമെത്തി. ആക്സിസ് ബാങ്ക് മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഒഹരികളും നേട്ടത്തിലാണ്....

അഞ്ചുകോടിയിൽ തുടങ്ങിയ എൽ.ഐ.സി.യുടെ ആസ്തി ഇന്ന് 38 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. തുടങ്ങിയിട്ട് ബുധനാഴ്ച 65 വർഷം പിന്നിടുന്നു. അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ൽ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനിൽക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂർണ അർഥത്തിൽ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇൻഷുറൻസ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ നേട്ടം. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാൻഡ്...

നിഫ്റ്റി ഇതാദ്യമായി 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ ഓഹരികളുടെ കുതിപ്പിൽ രണ്ടാംദിവസവും റെക്കോഡ് ഉയരത്തിൽ സൂചികകൾ ക്ലോസ്ചെയ്തു. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു. പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും വിപണിയിൽ രണ്ടാംദിവസവും ഉണർവ് പകർന്നു. അതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 250 ലക്ഷംകോടി രൂപ കടന്നു. 662.23 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.16ശതമാനം ഉയർന്ന് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ്...

യൂറോപ്പിലെ ഏറ്റവും വലിയ സോളർ പാനൽ കമ്പനിയായ ആർഇസിയെ റിലയൻസ് ഏറ്റെടുത്തേക്കും

മുംബൈ: ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദരസ്ഥാപനമാണ് സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ. 1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോർട്ടുകൾ. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി...