121

Powered By Blogger

Tuesday, 9 February 2021

ഇൻഷുറൻസ് പോളിസികളും ഇനി ഡിജിലോക്കറിൽ സൂക്ഷിക്കാം

വൈകാതെ ഇൻഷുറൻസ് പോളിസികളും ഇലക്ട്രോണിക് രൂപത്തിൽ ഡിജിലോക്കറിൽ സൂക്ഷിക്കാം. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) പോളിസകൾ ഡിജിറ്റലാക്കുമെന്ന്പ്രഖ്യാപിച്ചു. പോളിസി രേഖകൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. ക്ലെയിം വേഗത്തിൽ തീർപ്പാക്കുന്നതിനും പദ്ധതിഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഡ്രൈവിങ് ലൈസൻസ്, കാർ രജിസ്ട്രേഷൻ, വോട്ടർ ഐഡി, പാൻ കാർഡ്, സ്കൂൾ-കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാൻ സൗകര്യം ഡിജിലോക്കറിലുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്കായി ലോക്കറിൽനിന്ന് സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വെബിലോ, മൊബൈൽ ആപ്പിലോ രേഖകൾ സൂക്ഷിക്കുന്നതിന് സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡജിലോക്കർ. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്ത് സൗജന്യമായി ഉപോയഗിക്കാം. Insurance policies can be kept in Digilocker

from money rss https://bit.ly/3d1uO0q
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനത്തിന് ഉന്നതതല സമിതിയുടെ ശുപാർശ: ബില്ലിന് അംഗീകാരം ഉടനെ

ബിറ്റ്കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും രാജ്യത്ത് ഉടനെ നിരോധിച്ച് ഉത്തരവിറക്കും. ക്രിപ്റ്റോകറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സർക്കാർ പുറത്തിറക്കുന്ന വിർച്വൽ കറൻസികൾക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്റ്റോകറൻസി ട്രേഡിങ് സംബന്ധിച്ച് കർശനനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തുകയുംചെയ്തു. ക്രിപ്റ്റോകറൻസികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്നുപറഞ്ഞത്. എന്നാൽ സുപ്രീകംകോടിതി ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകും. ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല. കറൻസികളോ ആസ്തികളോ ഉപഭോക്താവ് നൽകുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനമുപയോഗിച്ച് അതിനുകഴിയാത്തത്. അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി താമസിയാതെ പ്രചാരത്തിൽവന്നേക്കും. Govt committee recommends ban all cryptocurrencies

from money rss https://bit.ly/2NayGkT
via IFTTT

പാഠം 111| നിക്ഷേപത്തിൽനിന്ന് ചെലവിനത്തിൽ കമ്പനികൾ ഈടാക്കുന്നതുക എത്രയെന്ന് അറിയാം

മ്യൂച്വൽ ഫണ്ടുകളിലെ റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിവയുടെ വ്യത്യാസമാണ് രമേഷ് നാരായണന് അറിയേണ്ടത്. ഒരേഫണ്ടിൽ ഒരുമിച്ചാണ് നിക്ഷേപം തുടങ്ങിയതെങ്കിലും സുഹൃത്തിന് അധികനേട്ടം ലഭിച്ചതാണ് ഇതേക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആർക്കും ഒരുസേവനവും ലോകത്ത് വെറുതെ ലഭിക്കില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു രമേഷിന്റെ ഇ-മെയിൽ. വിപണിയുമായി ബന്ധപ്പെട്ട് നടത്തുന്ന നിക്ഷേപദ്ധതികൾക്കെല്ലാം വിവിധയിനം ചാർജുകൾ കമ്പനികൾ ഈടാക്കുന്നുണ്ട്. ഇത്തരം നിരക്കുകളൊന്നും അന്വേഷിക്കാതെയാണ് വിതരണക്കാരുടെ ഉപദേശമോ കമ്പനികളുടെ പരസ്യമോകണ്ട് ഭൂരിഭാഗംപേരും പണംമുടക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നതുകപോലും നിക്ഷേപകന്റെ കീശയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. നിക്ഷേപകന്റെ പണം മാനേജുചെയ്യാൻ ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്, മ്യൂച്വൽ ഫണ്ട് കമ്പനികൾ വിവിധയിനങ്ങളിലായി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഫണ്ട് മാനേജുമെന്റ് ചാർജ്, ഏജന്റുമാരുടെ കമ്മീഷൻ, രജിസ്ട്രാർ ഫീസ്, വിപണനത്തിനുള്ള ചാർജുകൾ, പ്രീമിയം അലോക്കേഷൻ ചാർജ്, പോളിസി അഡ്മിനിസ്ട്രേഷൻ ചാർജ്, എന്നിവകൂടാതെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി മോർട്ടാലിറ്റി ചാർജ് എന്നിവയും വിവിധ പ്ലാനുകളിൽ കമ്പനികൾ ഈടാക്കുന്നു. ഇൻഷുറൻസ് പോളിസികൾക്കും യുലിപ് പ്ലാനുകൾക്കുമാണ് താരതമ്യേന കൂടുതൽതുക കമ്പനികൾ ഈടാക്കുന്നത്. ഇൻുഷറൻസ്, യുപില് പോളിസികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് മ്യൂച്വൽഫണ്ടുകൾക്കുള്ളത്. അതിൽതന്നെ ഏറ്റവും കുറഞ്ഞ ഫീസുള്ളത് നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിന് കീഴിലാണ് എൻപിഎസിന്റെ പ്രവർത്തനം. സെബിയുടെ മാനദണ്ഡപ്രകാരമാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപം കൈകാര്യംചെയ്യാൻ നിരക്കുകൾ ഈടാക്കുന്നത്. ഇതുപ്രകാരം എത്രരൂപയാകും നിക്ഷേപകന് നൽകേണ്ടിവരുമെന്ന് പരിശോധിക്കാം. ചെലവ് അനുപാതം(Total Expense Ratio) എഎംസികൾ ഫണ്ടുകൾക്ക് വ്യത്യസ്ത അനുപാത്തിലാണ് ചെലവ് ഈടാക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഫണ്ടുകൾക്ക് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇക്വിറ്റി ഫണ്ടുകൾക്ക് പരമാവധി 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് വിഭാഗത്തിലെ ഫണ്ടുകൾക്കാകട്ടെ രണ്ടുശതമാനവുമാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയെ ആശ്രയിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകും. ചെലവ് അനുപാതത്തിൽ പ്രധാനമായുംവരുന്നത് മാനേജുമെന്റ്, അഡൈ്വസറി ഫീസുകളാണ്. മാനേജുമെന്റ് ഫീസിൽനിന്നാണ് ഫണ്ട് കമ്പനി ലാഭമുണ്ടാക്കുന്നത്. പരസ്യം ഉൾപ്പെടെയുള്ള മാർക്കറ്റിങിനും വിതരണത്തിനുമാണ് അഡൈ്വസറിവിഭാഗത്തിലെ ഫീസുകൾ. അതായത് ഏജന്റുമാർക്കുള്ള കമ്മീഷനാണ് ഇതിൽ പ്രധാനം. മ്യൂച്വൽഫണ്ടിലെ റഗുലർ പ്ലാനിന്റെയും ഡയറക്ട് പ്ലാനിന്റെയും ചെലവ് അനുപാതം പരിശോധിച്ചാൽ ഇതുവ്യക്തമാകും. ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ള എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് റെഗുലർ പ്ലാനിന്റെ ചെലവ് അനുപാതം 2.01ശതമാനമാണ്. അതേസമയം, ഏജന്റുമാരെ(വിതരണക്കാരെ)ഒഴിവാക്കി ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ചെലവിനത്തിൽ നൽകേണ്ടിവരിക 0.78ശതമാനംമാത്രമാണ്. അതായത് ഈ ഫണ്ട് വിതരണത്തിനായി ചെലവഴിക്കുന്നത് 1.28ശതമാനം തുകയാണെന്ന് വ്യക്തം. കൃത്യമായികണക്കാക്കിയാൽ 1280 രൂപയാണ് ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ഈയിനത്തിൽ ഒരുവർഷം വിതരണക്കാർക്ക് ലഭിക്കുക. നിക്ഷേപകന്റെഭാഗത്തുനിന്ന് വിശദീകരിക്കാം. 1.5ശതമാനം ചെലവ് അനുപാതമുള്ള ഒരുഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം ചെലവിനത്തിൽ നൽകേണ്ടിവരുന്നത് 150 രൂപയാണ്. അതായത് ഈ ഫണ്ടിൽനിന്ന് 10 ശതമാനം ആദായം ലഭിച്ചാൽ 1.5ശതമാനം ചെലവുകഴിച്ച് 8.5ശതമാനമാകും ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നിക്ഷേപമുള്ളതെങ്കിൽ 1,500 രൂപവ വർഷംതോറും നൽകേണ്ടിവരുന്നു. പതിവായി നിശ്ചിതശതമാനംതുക ചെലവിനത്തിൽ ഈടാക്കുന്നതിനാൽ ദീർഘകാലയളവിൽ വൻതുകയാണ് നിക്ഷേപകന്റെ കീശയിൽനിന്ന് പോകുക. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ 10 വർഷക്കാലയളവിൽ 15ശതമാനം ആദായമുണ്ടെങ്കിൽ 4.05ലക്ഷമാണ് ലഭിക്കേണ്ടത്. ഫണ്ട് കമ്പനികൾ 1.5ശതമാനം ചെലവ് ഈടാക്കുമ്പോൾ ഈതുക 3.55 ലക്ഷം രൂപയായികുറയും. അതായത് റിട്ടേൺ 15ശതമാനത്തിൽനിന്ന് 14ശതമാനമാകുമെന്ന് ചുരുക്കം. 2.25ശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ ആദായം എത്രയാകുമെന്ന് ഈ ഉദാഹരണത്തിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ശരാശരി 0.75ശതമാനം മാത്രം ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ നിക്ഷേപമാണ് എന്തുകൊണ്ടും അനുയോജ്യം. യുലിപ് ഉൾപ്പടെയുള്ള ഇൻഷുറൻസ് പോളിസികൾക്കാണ് ചെലവിനത്തിൽ ഏറ്റവുംകൂടുതൽ തുക ഈടാക്കുന്നത്. 15ശതമാനംവരെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്ന ഇൻഷുറൻസ് കമ്പനികളുണ്ട്. ഉയർന്ന കമ്മീഷൻ ലഭിക്കുന്ന ഉത്പന്നം വിറ്റഴിക്കാനാകുമല്ലോ ഏജന്റുമാർക്കും വിതരണക്കാർക്കും താൽപര്യം. നിക്ഷേപിക്കുംമുമ്പ് നിക്ഷേപപദ്ധതികളിൽ പണംമുടക്കുംമുമ്പ് അവയുടെ പ്രകടനംമാത്രം നോക്കിയാൽപോരാ. നിക്ഷേപം മാനേജ്ചെയ്യുന്നതിന് എത്രതുക കമ്പനികൾക്കും ഏജന്റുമാർക്കുമായി നൽകുന്നുണ്ടെന്നുള്ളകാര്യംകൂടി അറിഞ്ഞിരിക്കണം. നിക്ഷേപകൻ കഷ്ടപ്പെട്ടുണ്ടാക്കുന്നതുക ഏതൊക്കെതരത്തിലാണ് കമ്പനികൾ ചെലവഴിക്കുന്നതെന്ന് അറിയാൻ നിക്ഷേപകന് അവകാശവുമുണ്ടല്ലോ. മ്യൂച്വൽ ഫണ്ടിലെ റെഗുലർ, ഡയറക്ട് പ്ലാനുകൾ വിതരണക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാൻ അവസരം നൽകിക്കൊണ്ട് 2013 ജനുവരി ഒന്നിനാണ് മ്യൂച്വൽ ഫണ്ടുകളിലെ ഡയറക്ട് പ്ലാൻ സെബി അവതരിപ്പിച്ചത്. 10 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്ക് റെഗുലർ പ്ലാനിനെ അപേക്ഷിച്ച് ഒരുശതമാനം ചെലവ് ഡയറക്ട് പ്ലാനിൽ ലാഭിക്കാനായാൽ 10,000 രൂപയാണ് ഒരുവർഷംമാത്രം അധികം ലഭിക്കുക. പത്തുവർഷത്തെ കണക്കെടുത്താൽ ഈതുക 1.20 ലക്ഷം രൂപയാണെന്നും അറിയുക. ഈതുക നിക്ഷേപത്തോടൈാപ്പംവളരുന്നതിനാൽ ദീർഘകാലയളവിൽ കൂട്ടുപലിശയുടെ അധികനേട്ടം ലഭിക്കുകയുംചെയ്യും. ഉദാഹരണം നോക്കാം എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ റെഗുലർ പ്ലാനിൽ പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചെന്ന് കരുതുക ഏഴുവർഷം കഴിഞ്ഞപ്പോൾ ലഭിച്ചിട്ടുണ്ടാകുക 14,63,328 രൂപയാണ്. ആദായമാകട്ടെ 15.57ശതമാനവും. ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിലായിരുന്നു നിക്ഷേപമെങ്കിൽ 15,22,574 രൂപ(റിട്ടേൺ 16.69ശതമാനം) രൂപയുമാകും കയ്യിൽകിട്ടുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. അവയിൽതന്നെ റിസ്ക് കുറഞ്ഞവും കൂടിയതുമുണ്ട്. പ്രകടനംമാത്രംനോക്കി ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപകാലാവധിയും വിലയിരുത്തിവേണം യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. അതോടൊപ്പം ചെലവ് അനുപാതവും പരിശോധിക്കാം. വിതരണക്കാർ ഇക്കാര്യങ്ങളൊന്നും നിക്ഷേപകനെ അറിയിക്കണമെന്നില്ല. ഇതേക്കുറിച്ച് നിക്ഷേപകർക്ക് അറിവില്ലെന്നതാണ് വാസ്തവം. അറിവില്ലാത്തകാര്യങ്ങൾ പറഞ്ഞുതരാൻ മെനക്കെടാറില്ലെന്നതുവേറെക്കാര്യം. കമ്മീഷൻതുക കൂടുതൽകിട്ടുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും വിതരണക്കാർക്ക് താൽപര്യം. അതുകൊണ്ട് ജാഗ്രതയോടെ നിക്ഷേപിക്കുക. കാരണം പണം നിങ്ങളുടേതാണ്.

from money rss https://bit.ly/3pdd5Ww
via IFTTT

രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നഷ്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 51,219ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 15,081ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 824 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 349 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, സൺ ഫാർമ, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, ഗെയിൽ ഇന്ത്യ, ഹിൻഡാൽകോ, അരബിന്ദോ ഫാർമ തുടങ്ങി 330 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3q6tBJ1
via IFTTT

റാലി തടസ്സപ്പെടുത്തി ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാനമണിക്കൂറിലെ വില്പന സമ്മർദമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 16.69 പോയന്റ് നഷ്ടത്തിൽ 51,329.08ലും നിഫ്റ്റി 6.50 പോയന്റ് താഴ്ന്ന് 15,109.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 184 ഓഹരികൾക്ക് മാറ്റമില്ല. ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ സെക്ടറുകൾ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടംനേരിട്ടു. ഐഒസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഒഎൻജിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഏഴാമത്തെ ദിവസവും ആഗോള ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ടെസ് ല വൻതുക നിക്ഷേപിച്ചതോടെ ബിറ്റ്കോയിന്റെ മൂല്യം 20ശതമാനത്തോളം വർധിച്ച് റെക്കോഡ് ഉയരത്തിലെത്തി. Bull-run halts as auto, metal stks dip; Sensex ends flat

from money rss https://bit.ly/3aLhkDn
via IFTTT

ആഴ്ചയില്‍ നാലുദിവസം ജോലി: നിര്‍ദേശം തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: ആഴ്ചയിൽ നാലുദിവസംമാത്രം ജോലിചെയ്താൽ മതിയോ? ഇക്കാര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാർക്കം കൂട്ടായി തീരുമാനമെടുക്കാമെന്ന് തൊഴിൽമന്ത്രാലയം. നാലുദിവസം ജോലി ക്രമീകരിക്കാൻ പുതിയ തൊഴിൽനിയമപ്രകാരം കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ജോലി സമയത്തിൽ ക്രമീകരണംവേണ്ടിവരും. ഓരോ ദിവസത്തെയും ജോലിസമയം വർധിപ്പിച്ചാണ് ജോലിദിനം നാലായി കുറയ്ക്കാൻ കഴിയുകയെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഇതിന് കമ്പനികൾക്ക് അനുമതി നൽകാനാണ് തൊഴിൽമന്ത്രാലയത്തിന്റെ തീരുമാനം. നാലുദിവസത്തെ വർക്ക് ഷിഫ്റ്റ് നൽകാൻ നിരവധി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. തൊഴിൽ സമയം വർധിപ്പിച്ച് അഞ്ചുദിവസമായി ചുരുക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ നാലുദിവസമാക്കി ചുരുക്കാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുമുണ്ടെന്ന് ചന്ദ്രയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ 48 മണിക്കൂറിൽകൂടുതൽ പ്രവർത്തന സമയം വർധിപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നാലുദിവസമായി ജോലി ക്രമീകരിക്കുകയാണെങ്കിൽ മൂന്നുദിവസം ജീവനക്കാർക്ക് അവധിനൽകേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ ജീവനക്കാരുടെ അനുമതിയോടെ കമ്പനികൾക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. 2020 സെപ്റ്റംബറിലാണ് പാർലമെന്റിൽ പുതിയ തൊഴിൽ നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. പുതിയ നിയമത്തിന്മേലുള്ള പ്രതികരണങ്ങൾ ഈയിടെ സർക്കാർ തേടിയപ്പോഴാണ് ഈ നിർദേശം ഉയർന്നത്. നിയമം നടപ്പാക്കുന്നതുസംബന്ധിച്ച് സർക്കാർ അന്തിമതീരുമാനം ഉടനെയെടുക്കുമെന്നും സംസ്ഥാനങ്ങൾ അവരുടെ നിയമങ്ങളുടെ കരട് തയ്യാറാക്കിവരികയാണെന്നും സെക്രട്ടറി പറഞ്ഞു.

from money rss https://bit.ly/2N4r2Zj
via IFTTT