121

Powered By Blogger

Tuesday, 9 February 2021

ആഴ്ചയില്‍ നാലുദിവസം ജോലി: നിര്‍ദേശം തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: ആഴ്ചയിൽ നാലുദിവസംമാത്രം ജോലിചെയ്താൽ മതിയോ? ഇക്കാര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാർക്കം കൂട്ടായി തീരുമാനമെടുക്കാമെന്ന് തൊഴിൽമന്ത്രാലയം. നാലുദിവസം ജോലി ക്രമീകരിക്കാൻ പുതിയ തൊഴിൽനിയമപ്രകാരം കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ജോലി സമയത്തിൽ ക്രമീകരണംവേണ്ടിവരും. ഓരോ ദിവസത്തെയും ജോലിസമയം വർധിപ്പിച്ചാണ് ജോലിദിനം നാലായി കുറയ്ക്കാൻ കഴിയുകയെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഇതിന് കമ്പനികൾക്ക് അനുമതി നൽകാനാണ് തൊഴിൽമന്ത്രാലയത്തിന്റെ തീരുമാനം. നാലുദിവസത്തെ വർക്ക് ഷിഫ്റ്റ് നൽകാൻ നിരവധി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. തൊഴിൽ സമയം വർധിപ്പിച്ച് അഞ്ചുദിവസമായി ചുരുക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ നാലുദിവസമാക്കി ചുരുക്കാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുമുണ്ടെന്ന് ചന്ദ്രയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ 48 മണിക്കൂറിൽകൂടുതൽ പ്രവർത്തന സമയം വർധിപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നാലുദിവസമായി ജോലി ക്രമീകരിക്കുകയാണെങ്കിൽ മൂന്നുദിവസം ജീവനക്കാർക്ക് അവധിനൽകേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ ജീവനക്കാരുടെ അനുമതിയോടെ കമ്പനികൾക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. 2020 സെപ്റ്റംബറിലാണ് പാർലമെന്റിൽ പുതിയ തൊഴിൽ നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. പുതിയ നിയമത്തിന്മേലുള്ള പ്രതികരണങ്ങൾ ഈയിടെ സർക്കാർ തേടിയപ്പോഴാണ് ഈ നിർദേശം ഉയർന്നത്. നിയമം നടപ്പാക്കുന്നതുസംബന്ധിച്ച് സർക്കാർ അന്തിമതീരുമാനം ഉടനെയെടുക്കുമെന്നും സംസ്ഥാനങ്ങൾ അവരുടെ നിയമങ്ങളുടെ കരട് തയ്യാറാക്കിവരികയാണെന്നും സെക്രട്ടറി പറഞ്ഞു.

from money rss https://bit.ly/2N4r2Zj
via IFTTT