നടപ്പ് സാമ്പത്തിക വർഷം പിന്നിടാൻ ഇനി നാലുമാസംമാത്രം. അതുകൊണ്ടുതന്നെ നികുതിയിളവിനുള്ള നിക്ഷേപം ഇപ്പോഴേ ക്രമീകരിക്കാം. നികുതിയിളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോൾ 10ശതമാനംവരെ നികുതി സ്ലാബിലുള്ളവരാണെങ്കിൽ ബാങ്ക് എഫ്ഡിക്ക് മുൻഗണന നൽകാം. 80 സി പ്രകാരം ഒരുവർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം നടത്തിയാൽ ഇളവ് നേടാം. ഇടയ്ക്കുവെച്ച്നിക്ഷേപം പിൻവലിക്കാൻ അനുവദിക്കില്ലെന്നകാര്യം മറക്കേണ്ട. ചെറുകിട സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനും പലിശക്കും ക്രഡിറ്റ്...