121

Powered By Blogger

Sunday, 5 December 2021

ഈ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് 6.30%വരെ പലിശ നൽകും: ടാക്‌സ് സേവിങിന് പരിഗണിക്കാം

നടപ്പ് സാമ്പത്തിക വർഷം പിന്നിടാൻ ഇനി നാലുമാസംമാത്രം. അതുകൊണ്ടുതന്നെ നികുതിയിളവിനുള്ള നിക്ഷേപം ഇപ്പോഴേ ക്രമീകരിക്കാം. നികുതിയിളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോൾ 10ശതമാനംവരെ നികുതി സ്ലാബിലുള്ളവരാണെങ്കിൽ ബാങ്ക് എഫ്ഡിക്ക് മുൻഗണന നൽകാം. 80 സി പ്രകാരം ഒരുവർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം നടത്തിയാൽ ഇളവ് നേടാം. ഇടയ്ക്കുവെച്ച്നിക്ഷേപം പിൻവലിക്കാൻ അനുവദിക്കില്ലെന്നകാര്യം മറക്കേണ്ട. ചെറുകിട സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനും പലിശക്കും ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷന്റെ ഇൻഷുറൻസ് പരിരക്ഷയുള്ളതുകൊണ്ട് നിക്ഷേപം സുരക്ഷിതമായിരിക്കും. ടാക്സ് സേവിങ് നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.30ശതമാനം പലിശയാണ്. 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷക്കാലാവധിയെത്തുമ്പോൾ പലിശയടക്കം 2.05 ലക്ഷം രൂപയാണ് ലഭിക്കുക. യെസ് ബാങ്കിൽ 6.25ശതമാനമാണ് പലിശ. 1.50 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധിയെത്തുമ്പോൾ 2.05 ലക്ഷം രൂപയാകും. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവ ടാക്സ് സേവിങ് എഫ്ഡിക്ക് നൽകുന്നത് ആറുശതമാനം പലിശയാണ്. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 2.02 ലക്ഷം രൂപ ലഭിക്കും. ഡിസിബി ബാങ്ക് നൽകുന്നത് 5.95ശതമാനം പലിശയാണ്. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.02ലക്ഷമാകും. ആക്സിസ് ബാങ്കും കരൂർ വൈശ്യ ബാങ്കും 5.75ശതമാനം പലിശയാണ് വാഗ്ദാനംചെയ്യുന്നത്. 1.50 ലക്ഷം രൂപയുടെ നീക്ഷേപം 2 ലക്ഷമാകും.

from money rss https://bit.ly/3opGwXV
via IFTTT