121

Powered By Blogger

Monday, 6 December 2021

വായ്പാനയ പ്രഖ്യാപനം എട്ടിന്: ഒമിക്രോണ്‍ ഭീഷണിക്കിടയില്‍ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുമോ?

ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയത്തിൽ നിരക്കുകൾ കൂട്ടുമോ? വിലക്കയറ്റത്തോടൊപ്പം ഒമിക്രോൺ വകഭേദം ഉണ്ടാക്കിയേക്കാവുന്ന സമ്മർദവും സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ഇത്തവണത്തെ എംപിസി യോഗം. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ നിലനിർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35ശതമാനത്തിൽതന്നെ തുടർന്നേക്കാം. റിവേഴ്സ് നിരക്ക് ഉയർത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് അതുംനീട്ടിവെച്ചേക്കുമെന്നാണ് സൂചന. കോവിഡിനെതുടർന്ന് തുടർച്ചയായി അടച്ചിടാനുണ്ടായ സാഹചര്യത്തിൽ സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത വർധിപ്പിക്കാനാണ് റിവേഴ്സ് റിപ്പോനിരക്കിൽ കറവുവരുത്തിയത്. റിപ്പോനിരക്കും റിവേഴ്സ് റിപ്പോനിരക്കും തമ്മിൽ 0.25ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ ഉണ്ടാകാറുള്ളത്. നിലവിൽ ഈ വ്യത്യാസം 0.65ശതമാനമാണ്. മുമ്പ് കണക്കാക്കിയിരുന്ന 7.9ശതമാനത്തിൽനിന്ന് രണ്ടാംപാദത്തിൽ 8.4ശതമാനം വളർച്ചനേടിയതും ഉത്തേജനപദ്ധതികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ ആർബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ റിവേഴ്സ് റിപ്പോ ഉയർത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വർധനവരുത്താനായിരുന്നു ആർബിഐ ലക്ഷ്യമിട്ടിരുന്നത്. ആഗോളതലത്തിലും ഇന്ത്യയിലും പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്.

from money rss https://bit.ly/31wnPcr
via IFTTT