121

Powered By Blogger

Wednesday, 6 May 2020

'ന്റെ മാസ്‌ക്കില് മിക്കിമൗസാ, കൊറോണക്ക് ഓനെ പേടിയാ'

കോവിഡ് കാലമാണ്; ഇനി മുതൽ കുട്ടിക്കുരുന്നുകൾക്കും വേണം മാസ്ക്. സ്കൂളിൽ പോകുമ്പോൾ മാസ്ക് നിർബന്ധമാണ്; ഔട്ടിംഗിനു പോയാലും മുഖാവരണം അണിയണം. കുട്ടികൾ താൽപര്യത്തോടെ മാസ്കുകൾ ധരിക്കണമെങ്കിൽ അവ അവർക്കിഷ്ടമാകണം. അവർക്കിഷ്ടമാകണമെങ്കിൽ അവരുടെ താൽപര്യം അതിൽ പ്രതിഫലിക്കണം. കുട്ടികളുടെ മനസ് മനസിലാക്കിക്കൊണ്ട് അവർക്കായി കളർഫുൾ - കംഫർട്ടബിൾ മാസ്കുകൾ ഒരുക്കുകയാണ്, കോഴിക്കോട് ബീച്ച് റോഡിലുള്ള ഹാംഗേഴ്സ് ആൻഡ് സിസേഴ്സ് ഡിസൈനർ ബുട്ടീക്. കിഡ്സ് മാസ്കുകൾക്കു പുറമേ മുതിർന്നവർക്കുള്ള കസ്റ്റമൈസ്ഡ് മാസ്കുകളും ഇവിടെ ലഭ്യമാണ്. ആകർഷകമായ നിറങ്ങളിലും പാറ്റേണുകളിലുമുള്ള, 100% കോട്ടൺ മെറ്റീരിയൽ കൊണ്ടു നിർമിച്ച കിഡ്സ് മാസ്കുകൾക്ക് ഇംപോർട്ട് ലെയ്സും ബട്ടണുകളും ബോകളും അഴക് കൂട്ടുന്നു. അണിയാൻ ഏറെ സുഖപ്രദമാണ് അവ ഓരോന്നും. കഴുകി ഉപയോഗിക്കയും ചെയ്യാം. ലോക്ക്ഡൗൺ കാലത്ത് ഹാംഗേഴ്സ് ആൻഡ് സിസേഴ്സിന്റെ ഇന്റസ്റ്റഗ്രാം പേജിൽ ലഭിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കസ്റ്റമൈഡ്സ് മാസ്കുകൾ എത്തിച്ചിരുന്നു. ഇപ്പോൾ കൊറിയർ സർവീസുകൾ പുനരാംഭിച്ചതിനാൽ ജില്ലയ്ക്ക് പുറത്തുള്ളവർക്കും മാസ്കുകൾ എത്തിച്ചു കൊടുക്കുന്നതാണ്. ഹാംഗേഴ്സ് ആൻഡ് സിസേഴ്സിന്റെ ഡിസൈനർ മാസ്കുകൾ, പ്ലെയിൻ മാസ്കുകളേക്കാൾ കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അവയ്ക്കു ധാരാളം ഓർഡറുകളും കിട്ടുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം എന്നത് ഇപ്പോൾ നിയമമാണ്. കുട്ടികൾക്ക് പൊതുവേ മാസ്ക് ധരിക്കാൻ മടിയായിരിക്കുമല്ലോ. അവർക്ക് ഉപയോഗിക്കാൻ ഇഷ്ടം തോന്നുന്ന വിധത്തിലുള്ള മാസ്കുകളാണ് ഞങ്ങൾ തയ്യാറാക്കുന്നത്. അഡൽറ്റ്സിനു വേണ്ടിയും കസ്റ്റമൈസ്ഡ് കോട്ടൺ മാസ്കുകൾ ഒരുക്കുന്നുണ്ട്, ബുട്ടീക് ഉടമയും ഡിസൈനറുമായ ഷൈന റെയീസ് പറയുന്നു. കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസിനു സമീപം നാല് വർഷം മുമ്പ്ആരംഭിച്ച ടെയ്ലറിംഗ്/ഡിസൈനിംഗ് സ്റ്റുഡിയോയാണ് ഹാംഗേഴ്സ് ആൻഡ് സിസേഴ്സ്. സ്റ്റിച്ചിംഗ്, ഡിസൈനിംഗ്, പാർട്ടിവെയർ, കിഡ്സ് പാർട്ടിവെയർ, ബ്രൈഡൽ വെയർ, വൈഡിംഗ് & ബെർത്ത് ഡേ തീം വെയർ... ഏതും കസ്റ്റമർ ആഗ്രഹിക്കുന്ന പെർഫെക്ഷനോടെ ഇവിടെ ലഭ്യമാണ്. 48 മണിക്കൂറിനുള്ളിൽ സ്റ്റിച്ച് ചെയ്ത് നൽകുന്ന എക്സ്പ്രസ് ടെയിലറിംഗിനു പുറമേ ലോക്ഡൗൺ കാലത്ത് പിക്ക് അപ് ആൻഡ് ഡ്രോപ് സൗകര്യവും കസ്റ്റമേഴ്സിനായി ഇവർ ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Hangers & Scissors Beach Complex, first floor, next to beach post office, silk street. Kozhikode. ഇൻസ്റ്റഗ്രാം: hangersnscissors

from money rss https://bit.ly/2SIOZ8F
via IFTTT

ഇ-കൊമേഴ്സ് സൈറ്റുകളിൽ തിരക്കേറുന്നു

മുംബൈ: ഓറഞ്ച്, ഗ്രീൻ സോണുകളിൽ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയായതോടെ ഫ്ളിപ്കാർട്ട്, ആമസോൺ, സ്നാപ് ഡീൽ തുടങ്ങി ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ തിരക്കേറുന്നു. ട്രിമ്മറുകൾ, ഹെഡ്ഫോണുകൾ, സ്റ്റൗ, എയർകണ്ടിഷണർ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഏറ്റവുംകൂടുതൽ ആവശ്യക്കാരെന്ന് കന്പനികൾ സൂചിപ്പിച്ചു. ഹെഡ്ഫോണുകൾക്കായുള്ള തിരച്ചിൽ 200 ശതമാനംവരെ ഉയർന്നു. ആളുകൾ വീടുകളിൽനിന്ന് ജോലിചെയ്യുന്നതിനാലാകാം ഇതെന്ന് വിലയിരുത്തുന്നു. കടുത്തവേനലിൽ ചൂട് കുതിച്ചുയർന്നതോടെ ഫാനുകളും എയർ കണ്ടീഷണറുകളും കൂളറുകളും വാങ്ങാൻ നോക്കുന്നവരുടെ എണ്ണം മാർച്ച് അവസാനമുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലേറെയായെന്ന് ഇ- കൊമേഴ്സ് കന്പനികൾ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയ്ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഏറ്റവും കൂടുതൽപേർ തിരയുന്ന പത്ത് ഉത്പന്നങ്ങളിൽ മുന്നിലാണ് ട്രിമ്മറുകളെന്നും കന്പനികൾ അറിയിച്ചു.

from money rss https://bit.ly/3fqtN0I
via IFTTT

സെന്‍സെക്‌സില്‍ 170 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സിൽ 170 പോയന്റ് നഷ്ടത്തിൽ 31515ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 9230ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്. ബിഎസ്ഇയിലെ 818 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 484 ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, ഒഎൻജിസി, ബ്രിട്ടാനിയ, ബപിസിഎൽ, ഭാരതി എയർടെൽ, വിപ്രോ, പവർഗ്രിഡ് കോർപ്, നസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. അദാനി പോർട്സ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എംആൻഡ്എം, സിപ്ല, യുപിഎൽ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ആർബിഎൽ ബാങ്ക് ഉൾപ്പടെയുള്ള കമ്പനികൾ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.

from money rss https://bit.ly/2YStxC3
via IFTTT

നമുക്ക് സൃഷ്ടിക്കാം, ബിസിനസ് സൗഹൃദാന്തരീക്ഷം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിന്നുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് മുതൽകൂട്ടാക്കാം. കോവിഡ് പശ്ചാത്തലത്തിൽ 'സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഇടം' എന്ന ധാരണ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് കമ്പനികൾക്ക് വളരാൻ ആവശ്യമായ 'വിത്തും വളവും' ഒരുക്കുകയാണ്. ഇതിനായി വ്യക്തമായ ആസൂത്രണങ്ങളോടു കൂടിയ പദ്ധതികൾ സർക്കാർതലത്തിൽ ഉണ്ടാകണം. ബിസിനസ് സ്വാതന്ത്ര്യംഉറപ്പാക്കണം മാനുഫാക്ചറിങ്, ടെക് ഭീമന്മാരുൾപ്പെടെ 30 ശതമാനത്തിലധികം കമ്പനികളാണ് ചൈനയ്ക്ക് പുറത്ത് ബദൽ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യത തേടുന്ന കമ്പനികളെ എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് സർക്കാർ ആദ്യം ചെയ്യേണ്ടത് വിദേശ കമ്പനികൾക്ക് ഇവിടെ സുഗമമായ ബിസിനസ് അന്തരീക്ഷമൊരുക്കുകയാണ്. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം വളരെ പിറകിലാണ്. ഇത് മാറണം. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കേരളം എന്ന ധാരണ കമ്പനികൾക്കിടയിൽ ഉണ്ടാക്കാൻ കഴിയണം. വിദേശ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് കഴിയണം. സാമ്പത്തികമായ ആനുകൂല്യങ്ങളല്ല, മറിച്ച് സുഗമമായ ബിസിനസ് സ്വാതന്ത്ര്യം ഉറപ്പുനൽകണം. അടിസ്ഥാന സൗകര്യം കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക്, അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ലൈസൻസുകളും അനുമതികളും നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ അനുമതികളും ഈ കാലയളവിനുള്ളിൽ നൽകാൻ കഴിയണം. പക്ഷേ, ഒരു വർഷത്തിനകം എല്ലാ നിബന്ധനകളും കമ്പനികൾ പാലിക്കണമെന്ന് പറയുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. അതുകൊണ്ട് യാതൊരു പഴുതുകളുമില്ലാതെ, തീർത്തും സുതാര്യമായ രീതിയിൽ ആയിരിക്കണം ഒരാഴ്ചയ്ക്കകം എല്ലാ അനുമതികളും നൽകുന്നത്. വിവേചനാധികാരം ആർക്കും കൊടുക്കരുത്. ഒന്നുംചെയ്യാതെ കിടക്കുന്ന സർക്കാർഭൂമി ചെറിയ വ്യവസായ മേഖലകളോ പാർക്കുകളോ ആക്കി മാറ്റി കമ്പനികൾക്ക് നൽകണം. ഈ ഒരു സ്ട്രാറ്റജിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇവിടെ കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. മാനുഫാക്ചറിങ് സോണുകൾ രൂപവത്കരിക്കണം. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി വരുന്നുണ്ട്. അതുപോലെ, വിഴിഞ്ഞം തുറമുഖത്തിനടുത്തും കണ്ണൂർ വിമാനത്താവളത്തിനടുത്തുമുള്ള വ്യാവസായിക മേഖലകളെല്ലാം നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇടങ്ങളാക്കണം. രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉപദ്രവം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകണം. ഏതു പ്രതികൂല സാഹചര്യങ്ങളിൽ നിന്നുമുള്ള സംരക്ഷണവും കമ്പനികൾക്ക് നൽകണം. സർക്കാരിന് അധികം പണച്ചെലവില്ലാതെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിതൊക്കെയാണ്. അതിനായി ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. മറ്റ് തലങ്ങളിലൊന്നും ഇടപെടലില്ലാതെ അദ്ദേഹം റിപ്പോർട്ട് ചെയ്യേണ്ടതും അനുസരിക്കേണ്ടതും മുഖ്യമന്ത്രിയെ മാത്രമായിരിക്കണം. കരുത്തുകാട്ടാൻ ഈ മേഖലകൾ ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, മെഡിക്കൽ ഡിവൈസ്, ഷിപ്പ് ബിൽഡിങ്, ഇലക്ട്രോണിക് ഡിവൈസ്, ഇലക്ട്രോണിക് എക്യുപ്മെന്റ്സ് എന്നീ മേഖലകളിലാണ് കേരളത്തിന് സാധ്യതകളുള്ളത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളായിരിക്കും കേരളം നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുക. (ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ.യും പ്ലാനിങ് ബോർഡ് മുൻ അംഗവുമാണ് ലേഖകൻ)

from money rss https://bit.ly/2yzJ270
via IFTTT

കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരും

തിരുവനന്തപുരം: ലോക്ഡൗൺ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയിൽപെട്ട് വ്യാപാരികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇത് 42 ദിവസമായി നിലച്ചു. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി ചെറുകിട വ്യാപാരികൾ സമീപഭാവിയിൽ കച്ചവടം പൂട്ടിപ്പോകും. ഇവരെ ആശ്രയിച്ചാണ് 75 ലക്ഷത്തോളം വരുന്ന ഇടത്തരം വ്യാപാരികൾ കച്ചവടം നടത്തുന്നത്. മേഖലയിൽനിന്ന് തുടർന്നുള്ള നിർബന്ധിത വിടവാങ്ങൽ ഇവരുടേതായിരിക്കും. അങ്ങനെ ആകെ 2.25 കോടി വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിൽ മൂന്നുലക്ഷത്തോളം വ്യാപാരികൾ സമാന സ്ഥിതി നേരിടേണ്ടിവരും. നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പോലീസും വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനാൽ പൊതുജനവും വ്യാപാരികളും വലയുകയാണ്. ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്കാലികമായി വേണ്ടെന്നുവെക്കണം. എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കുകൂടി നീട്ടി ഇതേ തുക തിരിച്ചുപിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപരമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തൊക്കെ ചെയ്തെന്ന് വിശദീകരിക്കണമെന്ന് ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

from money rss https://bit.ly/2WzZKen
via IFTTT

വിദേശ കമ്പനികളെ എങ്ങനെ ആകർഷിക്കാം?

വിദേശ കമ്പനികൾ ഇങ്ങോട്ടേക്ക് വന്നാൽ അവർക്കാവശ്യമായ തൊഴിലാളികളെ നൽകാൻ സംസ്ഥാനത്തിന് കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. നൈപുണ്യമുള്ള തൊഴിലാളികളെ വിതരണം ചെയ്യാൻ നമുക്ക് കഴിയുമെന്ന് പറയുമെങ്കിലും സംസ്ഥാനത്തെ ഐ.ടി.ഐ.കളിലും പോളിടെക്നിക്കുകളിലുമെല്ലാം പാഠ്യരീതി ഇപ്പോഴും പഴയതാണ്. ഇങ്ങോട്ടേക്കു വരുന്ന കമ്പനികളുമായി ചേർന്ന് ഇതിൽ മാറ്റം കൊണ്ടുവരണം. ഉദാ: സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ നിന്നോ പോളിടെക്നിക്കുകളിൽ നിന്നോ എൻജിനീയറിങ് കോളേജുകളിൽ നിന്നോ കമ്പനികൾ 100 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ അവർക്കാവശ്യമുള്ള പരിശീലനം സർക്കാർ കൊടുക്കുമെന്ന നിർദേശം മുന്നോട്ടുവെക്കുക. ഈ പരിശീലനത്തിൽ വിജയം നേടുന്നവർക്ക് മാത്രം തൊഴിൽ എന്ന സംവിധാനം അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള ശേഷി ഉപയോഗിച്ചുതന്നെ ഇത് ചെയ്യാവുന്നതാണ്. അല്ലാതെ ഇതിനായി പുതിയ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതില്ല. ഇതിനു പുറമെ, വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ കേരളത്തിലുണ്ട്. അവരിവിടെ പ്രവർത്തിക്കുന്നതിൽ തൃപ്തരാണോ എന്നറിയുക. വർഷങ്ങളായി സംസ്ഥാനത്ത് പ്രവർത്തിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിട്ടുള്ള ഈ കമ്പനികളെ മുന്നിൽവെച്ചുകൊണ്ട് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണ രീതി ആസൂത്രണം ചെയ്യുക.

from money rss https://bit.ly/3frncDh
via IFTTT

Pandu Paadavarambathiloode Lyrics : Joseph Malayalam Movie Song

Movie: Joseph
Year: 2018
Singer: Joju George, Benedict Shine
Lyrics: Bhagyaraj
Music: Bhagyaraj, Ranjin Raj
Actor: Joju George
Actress: Aathmiya Rajan, Madhuri Braganza, Malavika Menon


Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Aa thottaruthulloru
Kaithola kootathin-
Orrathu nilkkonaraalmarathil
Chotilirikkana devikku charthuvaan
Poovukal kondupoyo
Pennepoovukal kondupoyo..
Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Paanante pattinennum
Thaalam pidikkum pennu
Thaalatinothu nalla choduvecheedum

Paadathinorathuaval ennum irikkum
Thechi-puvu pariykkaanayi
Melle nadakkum

Paalkaaran payyane kaanan
Vaakamarathin maravillu ninnu
Arumariyadhe aval ennum melle nokidum
Pinne punchirithookidum
Pandu paadavarambathiloode..
Oru olakkudayumeduthu..
Cheru njaarunadanu orukaala-
Thannu odinadannoru penne

Kayyil karivala ittu ..
Kannil kanmashi kondu varachu
Pinne varmudi okke virichu
Nalla chellula pavada ittu..

Aa thottaruthulloru
Kaithola kootathin-
Orrathu nilkkonaraalmarathil
Chotilirikkana devikku charthuvaan
Poovukal kondupoyo
Pennepoovukal kondupoyo..


* This article was originally published here

ധനകാര്യ ഓഹരികളുടെ ബലത്തില്‍ സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 232.14 പോയന്റ് ഉയർന്ന് 31,685.75ലും നിഫ്റ്റി 65.30 പോയന്റ് നേട്ടത്തിൽ 9270.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1074 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് താരതമ്യേന മികച്ച നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എംആൻഡ്എം, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ഐടിസി, കോൾ ഇന്ത്യ, ഐഒസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. എഫ്എംസിജി, ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിനുതാഴെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2WzOpLd
via IFTTT

ആക്‌സിസ് ബാങ്കിന്റെയും ഐടിസിയുടെയും ഓഹരിവിറ്റ് 22,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളുടെ ഓഹരികൾവിറ്റ് 22,000 കോടിരൂപ സമാഹരിക്കാൻ സർക്കാർ. എഫ്എംസിജി കമ്പനിയായ ഐടിസി, ആക്സിസ് ബാങ്ക് എന്നിവയിലുള്ള ഓഹരികളാകും വിൽക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ വില്പന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ താഴ്ന്ന നിലവാരത്തിലാണ് ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്കിന്റെ ഓഹരി 389 രൂപ നിലവാരത്തിലും ഐടിസിയുടേത് 173 നിലവാരത്തിലുമാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്. ഈ നിലവാരത്തിൽ വിൽപന നടത്തുമ്പോൾ 22,123 കോടി രൂപയാണ് ലഭിക്കുക. ഐടിസിയിൽ 7.94 ശതമാനവും ആക്സിസ് ബാങ്കിൽ 4.69ശതമാനവും ഓഹരി വിഹിതമാണുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട സാഹചര്യത്തിൽ ആക്സിസ് ബാങ്കിന്റെ ഓഹരിവില 53ശതമാനത്തോളമാണ് ഇടിഞ്ഞത്. ഐടിസിയുടെ ഓഹരി വിലയാകട്ടെ 19ശതമാനവും. നടപ്പ് സാമ്പത്തികവർഷം പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2,10,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അതിൽ 90,000 കോടിയുടെ എൽഐസി ഓഹരി വിൽപന(ഐപിഒ)യും ഉൾപ്പെട്ടിരുന്നു.

from money rss https://bit.ly/2YDaueB
via IFTTT

രാജ്യത്തെ സേവനമേഖല തകര്‍ന്നു: ഏപ്രിലിലെ പിഎംഐ 5.4ആയി

ന്യൂഡൽഹി: രാജ്യത്തെ സേവനമേഖല കഴിഞ്ഞമാസം കനത്ത തളർച്ച നേരിട്ടതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ) വ്യക്തമാക്കുന്നു. കോവിഡ് വ്യാപനംമൂലം പൂർണമായി അടച്ചിട്ടതാണ് ഏപ്രിലിലെ പിഎംഐയെ ബാധിച്ചത്. മാർച്ചിലെ 49.3ൽനിന്ന് ഏപ്രിലിൽ 5.4ലേയ്ക്കാണ് സൂചിക കൂപ്പുകുത്തിയത്. ഐഎച്ച്എസ് മാർക്കിറ്റിന്റെ 14 വർഷത്തെ സർവെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞമാസത്തെ വിവരശേഖരണം ഏപ്രിൽ 7 മുതൽ 28വരെയാണ് നടത്തിയത്. മാർച്ച് 25മുതലാണ് രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിച്ചത്. രണ്ടാഘട്ടത്തിൽ അടച്ചിടൽ മെയ് മൂന്നുവരെയും മൂന്നാഘട്ടമായി മെയ് 17വരെയുമാണ് നീട്ടിയത്. സൂചിക 50 മുകളിലാണെങ്കിലാണ് മേഖലയുടെ വളർച്ച സൂചിപ്പിക്കുന്നത്. സമ്പൂർമായി അടച്ചിട്ടതാണ് സേവന മേഖലയെ തളർത്തിയത്. അടച്ചിടൽ പിൻവലിക്കുന്നതോടെ സേവന മേഖല തിരിച്ചുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

from money rss https://bit.ly/2zeJyXY
via IFTTT

കോടതിയുടെ ഇടപെടലില്ലാതെ കുടിശ്ശിക്കാരുടെ ആസ്തി ഇനി സഹ.ബാങ്കുകള്‍ക്കും കണ്ടുകെട്ടാം

ന്യൂഡൽഹി: സഹകരണ ബാങ്കുകളും സർഫാസി നിയമത്തിന്റെ കീഴിൽ വരുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അതായത്, കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ സഹകരണ ബാങ്കുകൾക്കും സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അധികാരം നൽകുന്നതാണ് 2002-ലെ സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം. സഹകരണ സംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും സർഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിലെത്തിയത്. സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സർഫാസി നിയമത്തിലെ 'ബാങ്കുകൾ' എന്ന വിഭാഗത്തിൽ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിൽ പറയുന്ന 'ബാങ്കിങ് കമ്പനി'യുടെ നിർവചനത്തിൽ സഹകരണ ബാങ്കുകളും ഉൾപ്പെടും. 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമവും റിസർവ് ബാങ്ക് നിയമവും പാലിക്കാതെ സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാനാവില്ല. 1965-ലാണ് ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകൾക്കുകൂടി ബാധകമാക്കിയത്. സർഫാസി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2013-ൽ മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെക്കൂടി അതിനുകീഴിൽ ഉൾപ്പെടുത്തി. മഹാരാഷ്ട്ര സഹകരണ സൊസൈറ്റി നിയമം, ആന്ധ്രാപ്രദേശ് സഹകരണ സൊസൈറ്റി നിയമം, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി നിയമം എന്നിവയ്ക്ക് കീഴിൽ സ്ഥാപിക്കപ്പെട്ട സഹകരണ ബാങ്കുകൾ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ ബാങ്കിങ് കമ്പനിയുടെ നിർവചനത്തിൽ വരില്ലെന്ന് 2007-ൽ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വിധിച്ചിരുന്നു. ഇത്തരത്തിൽ വൈരുധ്യമുള്ള വിധികൾ വന്നതിനെത്തുടർന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്. സർഫാസി നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി നടപടികൾ സഹകരണ ബാങ്കുകൾക്കും ബാധകമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സർഫാസി നിയമത്തിലെ രണ്ടാം (1)(സി) വകുപ്പിൽ പറയുന്ന ബാങ്കുകളുടെ നിർവചനത്തിലും സഹകരണ ബാങ്കുകൾ ഉൾപ്പെടും.

from money rss https://bit.ly/2Wyl57Y
via IFTTT