മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയർമെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുക. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വർഷം നിക്ഷേപം തുടർന്നാൽ നാലുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളിൽതന്നെ നിക്ഷേപം തുടർന്നാൽമതിയോയെന്നും അറിയണം. ജസ്റ്റിൻ ജോസ്(ഇ-മെയിൽ) റിട്ടയർമെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വർഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ദീർഘകാലയളവിൽ 12ശതമാനമെങ്കിലും വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ 5.7 കോടി രൂപ സമാഹരിക്കാൻ കഴിയും. 10ശതമാനം വാർഷിക ആദായമാണ് ലഭിക്കുന്നതെങ്കിൽ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവിൽ 90 ലക്ഷം രൂപയാകും നിങ്ങൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാർജ് ആൻഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വർഷക്കാലയളവിൽ 24ശതമാനമാണ് ഈ ഫണ്ട് നൽകിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തിൽപ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവർഷക്കാലയളവിൽ 18.41ശതമാം ആദായവും ഈ ഫണ്ട് നൽകിയിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവർഷക്കാലയളവിൽ 14.85ശതമാനം ആദായമാണ് നൽകിയിട്ടുള്ളത്. ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളിൽ കൊടുത്തത്. റെഗുലർ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനിൽനിന്ന് ലഭിക്കും. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക.
from money rss https://bit.ly/37xmvGY
via IFTTT
from money rss https://bit.ly/37xmvGY
via IFTTT