121

Powered By Blogger

Thursday, 22 October 2020

കോവിഡ് പരിശോധന: ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണമാരംഭിച്ച് കൊച്ചിയിലെ ടിസിഎം

കൊച്ചി: കേരളം ആസ്ഥാനമായി കോവിഡ് ആർടി-ക്യുപിസിആർ ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകൾക്കാവശ്യമായ മുഴുവൻ ആർടി-ക്യുപിസിആർ കിറ്റുകളും നിർമിക്കാൻ സജ്ജമായി. രണ്ടു മാസത്തിനുള്ളിൽ 30 ലക്ഷം പരിശോധനക കിറ്റുകൾ നിർമിക്കുകയാണ് ലക്ഷ്യം. ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉൽപ്പാദിപ്പിക്കുന്ന കിറ്റുകൾ കോവി-ഡിറ്റെക്റ്റ് ബ്രാൻഡിൽ വിപണിയിലെത്തി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയൽ ടൈം പിസിആർ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാൻ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു. കളമശ്ശേരി കിൻഫ്ര ബയോടെക്നോളജി ആൻഡ് ഇൻഡസ്ട്രിയൽ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകൾക്കുള്ള കിറ്റുകൾ നിർമിച്ചുതുടങ്ങി. ഒരാഴ്ചക്കകം ദിനംപ്രതി 50,000 ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ 500 കിറ്റുകൾ എന്ന നിലയിലേയ്ക്ക് ഉയർത്തും. കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോൾ പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസിൽ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അതിനാൽതന്നെ 48 മുതൽ 72 വരെ സമയമെടുക്കും. ഇത് ഗുണനിലവാരത്തെയും ബാധിക്കും. കൊച്ചിയിൽ ഉത്പാദനം തുടങ്ങിയതോടെ കേരളത്തിലെ ലാബുകൾക്ക് വൻതോതിൽ കിറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

from money rss https://bit.ly/2HqTGBt
via IFTTT