121

Powered By Blogger

Friday 16 April 2021

രണ്ടാഴ്ചക്കിടെ സ്വർണവിലയിലുണ്ടായ വർധന 2000 രൂപ: വില ഇനിയും കൂടുമോ?

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്റെ വില 120 രൂപകൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയിൽ ഏപ്രിൽമാസത്തിൽമാത്രം രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. സ്വർണവിലയിൽ തിരുത്തലുണ്ടായശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ15 ദിവസത്തിനിടെ ആറ് ശതമാനമാണ് വിലവർധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,648 രൂപയായി. ആഗോള വിപണിയിലും നാലുശതമാനത്തിന്റെ വർധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,781 ഡോളർ നിലവാരത്തിലെത്തി. ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താൻ ഉത്തേജന പാക്കേജുകളുടെഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിൽ വൻതോതിൽ പണമിറക്കുന്നതും ഹ്രസ്വകാലത്തേയ്ക്കെങ്കിലും സ്വർണവിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉത്സവ-വിവാഹ സീസണയാതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും രാജ്യത്തെ വിലവർധനവിന് കാരണമായി. Gold prices are up 6% in the past 15 days; is it the start of another rally?

from money rss https://bit.ly/3giCxcb
via IFTTT

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധിച്ചു: ബിറ്റ്‌കോയിന്റെ മൂല്യം 4ശതമാനം ഇടിഞ്ഞു

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെതതുടർന്ന് ബിറ്റ്കോയിന്റെമൂല്യം നാലുശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളായ എതേറിയം, എക്സ്ആർപി എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി. എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുുണ്ട്. റോൾസ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസി ഈയാഴ്ചയാണ് സ്വീകരിക്കാൻ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകൾ തുർക്കി നിരോധിച്ചത്. തുർക്കിയിലെ ക്രിപ്റ്റോ വിപണിക്ക് വൻതിരിച്ചടിയായി സർക്കാർ തീരുമാനം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി നിരോധനവുമായി മുന്നോട്ടുപോകുകയാണ്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിലുള്ള ഡിജിറ്റൽ കറൻസി നിരോധനവുമായി എത്തിയേക്കാം. Bitcoin tumbles over 4% after Turkey bans crypto payments citing risks

from money rss https://bit.ly/3n6gaZ3
via IFTTT

വാട്‌സാപ്പ് ലക്കി ഡ്രോ: തട്ടിപ്പുകാരുടെ പുതിയ നമ്പർ

കൊച്ചി: വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്. തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും. വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്. കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.

from money rss https://bit.ly/3edwt1S
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടംമുഴുവൻ ഇല്ലാതാക്കി ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിന് 250 പോയന്റാണ് നഷ്ടമായത്. സെൻസെക്സ് 28.35 പോയന്റ് നേട്ടത്തിൽ 48,832.03ലും നിഫ്റ്റി 36.40 പോയന്റ് ഉയർന്ന് 14,617.90ലുമാണ് ഒടുവിൽ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1230 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതിയുണ്ടാകുന്ന വർധനവാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. വിപ്രോ, ഹിൻഡാൽകോ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. ധനകാര്യം ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Nifty ends above 14,600, Sensex flat amid high volatility

from money rss https://bit.ly/3mTZaoo
via IFTTT

ആഗോള സമ്പദ്ഘടനയിൽ യുഎസിനോടൊപ്പം കുതിച്ച് ചൈന

കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്ഘടനയിൽ മികച്ച കുതിപ്പുമായി ചൈന. ഉപഭോക്തൃ ചെലവിടൽശേഷിയിൽ മുന്നേറ്റമുണ്ടായതോടെ ഈവർഷം ആദ്യപാദത്തിൽതന്നെ ചൈനയുടെ വളർച്ച ദ്രുതഗതിയിലായതായി ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. മൊത്തം ആഭ്യന്തര ഉത്പാദനം ആദ്യപാദത്തിൽ 18.3ശതമാനമായി ഉയർന്നു. വ്യവസായിക ഉത്പാദന വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും റീട്ടെയിൽ വില്പനയിലാണ് മുന്നേറ്റമുണ്ടായത്. കോവിഡിനുശേഷമുള്ള മുന്നേറ്റത്തിൽ യുഎസിനൊപ്പം ചൈനയും മുൻനിരയിൽ ചേരുകയാണ്. വാർഷിക ലക്ഷ്യമായ ആറ് ശതമാനംവളർച്ചയിലധികം കൈവരിക്കാൻ ചൈനയ്ക്കാകുമെന്നാണ് പ്രതീക്ഷ. Bloomberg റിയൽ എസ്റ്റേറ്റ്, ഇൻഫ്ര മേഖലകളിലെ നിക്ഷേപമാണ് കഴിഞ്ഞവർഷം വീണ്ടെടുക്കലിന് വേഗംകൂട്ടിയത്. വ്യവസായിക ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കാനതിടയാക്കി. അതേസമയം, ഈകാലയളവിൽ ഉപഭോക്തൃമേഖല പിന്നിലായിരുന്നു. എന്നാൽ ഈവർഷംതുടകത്തിൽതന്നെ ചെലവഴിക്കൽ ശേഷിയിൽ വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ. വളർച്ച ഇങ്ങനെ വ്യാവസായിക ഉത്പാദനം മാർച്ചിൽ 14.1ശതമാനമായി ഉയർന്നു. റീട്ടെയിൽ വില്പന മാർച്ചിൽ 34.2ശതമാനംവർധിച്ചു. 28ശതമാനം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയെ മറികടന്നു. സ്ഥിര ആസ്തി നിക്ഷേപത്തിലെ വർധന മുൻവർഷത്തെ അപേക്ഷിച്ച് 25.6ശതമാനം. തൊഴിലില്ലായ്മ നിരക്ക് മാർച്ച് അവസാനം 3.5ശതമാനം. രണ്ടുവർഷത്തെ ശരാശരി കണക്കാക്കുമ്പോൾ ഈ പാദത്തിൽ ജിഡിപി 5ശതമാനം വളർച്ചകാണിച്ചു.

from money rss https://bit.ly/3ag2WUg
via IFTTT

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു: വർധന 16ശതമാനം

എൽഐസി ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരംനൽകി. 16ശതമാനമാണ് ശമ്പളത്തിൽ വർധന ലഭിക്കുക. ഒരുലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും.ജോലി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ഞായറിനുപുറമെ ശനിയാഴ്ചയും ജീവനക്കാർക്ക് അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവധിച്ചത്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും അഡീഷണൽ സ്പെഷൽ അലവൻസും അനുവദിച്ചിട്ടുണ്ട്. വിവിധ കാഡറിലുള്ളവർക്ക് 1,500 രൂപ മുതൽ 13,500 രൂപവരെ അധിക അലവൻസായി ലഭിക്കും. 2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. അഞ്ചുവർഷംകൂടുമ്പോഴാണ് ശമ്പളപരിഷ്കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു. ഈവർഷം രണ്ടാം പകുതിയോടെ എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരുലക്ഷംകോടി രൂപയെങ്കിലും ഓഹരി വില്പനയിലൂടെ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. LIC employees get 16% wage hike

from money rss https://bit.ly/3mQDA4e
via IFTTT