Tuesday, 28 June 2022
റൈഡിങ്ങില്‍ ഹീറോയാകാം; പ്രായത്തിനനുസരിച്ച് സൈക്കിളുകള്‍ തിരഞ്ഞെടുക്കാം
ഇനി വേനല്‍ കുളിരുള്ളതാകട്ടെ; അനുയോജ്യമായ എസികൾ വിലക്കുറവിൽ വാങ്ങാം
കൂടുതല്‍ ചൂട് കാലാവസ്ഥ ആയതിനാല്‍ തന്നെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ വേണം. വിയര്‍പ്പുകൊണ്ടു വീര്‍പ്പുമുട്ടി എത്രയോ രാത്രിയുറക്കമാണ് വേനല്‍ക്കാലത്ത് നഷ്ടമായിട്ടുള്ളത്. ഉറക്കം നഷ്ടപ്പെടുന്ന ആ രാത്രികളില്‍ വേനല്‍ക്കാലത്തെയും എന്തിനേറെ സൂര്യനെ പോലും ശപിച്ചു പോകാറുണ്ട്.
ശരീരത്തിന് ഈ കാലത്ത് ശ്രദ്ധ നല്‍കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. വേനല്‍കാല ശരീര സംരക്ഷണത്തിന് അലമാരകൾ സമ്മര്‍ വെയറുകള്‍ക്കൊണ്ടും സ്‌കിന്‍ കെയര്‍ പ്രോഡക്ടുകളും കൊണ്ട് നിറയ്ക്കുന്നതില്‍ മുന്‍ പന്തിയിലാവും നാം. പക്ഷേ നാം വിട്ടുപോകുന്ന ഒന്നുണ്ട് ശരീരത്തെ ആവശ്യത്തിന് കൂള്‍ ആക്കേണ്ട പ്രധാന ദൗത്യം. ആവശ്യത്തിന് വെള്ളം കുടിക്കാനും, പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഡയറ്റിലുള്‍പ്പെടുത്താനും, തണുത്ത വെള്ളത്തില്‍ കുളിക്കാനുമെല്ലാം നമ്മള്‍ പ്രത്യേകം ഓര്‍ക്കണം.
ഈ ഓര്‍ക്കേണ്ട ലിസ്റ്റില്‍ പ്രാമുഖ്യം നല്‍കേണ്ട ഒന്നാണ് എയര്‍ കണ്ടീഷണറുകള്‍. സമ്മറെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നതും ഈ പേരു തന്നെയാണ്. എസിയെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ നല്‍കുന്ന കുളിര്‍മ്മ തന്നെയണ്. ചെറുതൊന്നുമല്ല എസിക്ക് വേനല്‍ക്കാലത്തുള്ള പ്രാധാന്യം. വേനല്‍ക്കാലത്തെ തരണം ചെയ്യാനായി എസി എങ്ങനെ സഹായിക്കുന്നുവെന്ന മനസ്സിലാക്കാം എന്തൊക്കയാണെന്ന് മനസ്സിലാക്കാം.
Daikin 0.8 Ton 3 Star Split AC (Copper, PM 2.5 Filter, 2020 Model, FTL28TV , White)
1. മികച്ച എയര്‍ ക്വാളിറ്റി
എയര്‍ കണ്ടീഷണറുകള്‍ പൊതുവേ വായു ശുചീകരിക്കാനും സർക്കുലർ ചെയ്യാനും സഹായിക്കുന്നു. ഇത് വായുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. ആസ്ത്മ അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് തികച്ചും ലൈഫ് സേവറാകുന്നു. എസി എപ്പോഴും വൃത്തിയായും ഫില്‍ട്ടറുകള്‍ സമയോജിതവുമായി മാറ്റേണ്ടതുണ്ട് . അല്ലെങ്കില്‍ ഇന്‍ഡോര്‍ മലീനീകരണത്തിന് ഇത് കാരണമാകും.
2. വേഗത്തിലുള്ള ഉറക്കം
ഒരു ആളുടെ വ്യക്തിയുടെ തന്നെ ഉറക്കത്തിന് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ആവശ്യത്തിലധികം തണുത്തതും ചൂടു നിറഞ്ഞതുമായ മുറിയെ മിതമായ ഊഷ്മാവിലെത്തിക്കാൻ ഇവയ്ക്ക് സാധിക്കും.
3. ഫര്‍ണ്ണിച്ചറുകളെ സംരക്ഷിക്കുന്നു
ചൂടും ഈര്‍പ്പവും എന്നും ഫര്‍ണ്ണിച്ചറുകളുടെ വില്ലന്‍ തന്നെയാണ്. വായുവിലെ ഈര്‍പ്പം ഫര്‍ണ്ണിച്ചറുകൾക്ക് കേടുപാടുകള്‍ സൃഷ്ടിക്കുന്നു. ലെതറുകളെയും ഈര്‍പ്പം ബാധിക്കുന്നത് സ്റ്റൈലിഷായ നമ്മുടെസോഫയും കൗച്ചുമെല്ലാം ജീര്‍ണ്ണിക്കുകയും ചെയ്യുന്നു. ഫാബ്രിക്കുകളില്‍ പൂപ്പലുണ്ടാക്കാനും ഇവ കാരണമാകുന്നു. ഇത്രയും കാര്യങ്ങളെ ഒറ്റയ്ക്ക പരിഹരിക്കാന്‍ എസിക്ക് സാധിക്കും.
4. ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളുടെ ഓവര്‍ ഹീറ്റിങ്ങ് തടയുന്നു.
എത്രത്തോളമാണ് നമ്മുടെ ശരീരത്തെ ചൂട് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് അതുപോലെ തന്നെ ഇലക്ട്രോണിക്‌സിനെയും ബാധിക്കുന്നു. നാം ദിനവുമുപയോഗിക്കുന്ന ഫോണ്‍, കംപ്യൂട്ടര്‍ പോലുള്ളവ അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് അതിന്‌റെ പ്രവര്‍ത്തന കാലയിളവ് കുറയ്ക്കുകയും ഡേറ്റ ലോസിന് വഴിവെക്കുകയും ചെയ്യുന്നു. ശരിയായ കൂളിങ്ങ് ഉറപ്പാക്കിയില്ലെങ്കില്‍ കംപ്യൂട്ടര്‍ സെര്‍വറുകള്‍ മൊത്തത്തില്‍ നശിക്കാനോ ഭാഗികമായി നശിക്കാനോ കാരണമാകും.
5. ജോലി കാര്യക്ഷമത വർധിപ്പിക്കുന്നു
ചൂടു കൂടിയ ദിവസങ്ങളില്‍ നാം വല്ലാത്തൊരു മന്ദത അനുഭവിക്കാറുണ്ട്. ഇതിന് ശാസ്ത്രീയമായ തെളിവുകളുമുണ്ട്. എയര്‍ കണ്ടീഷണ്ടായ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നത് പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ശരിയായ തീരുമാനങ്ങളെടുക്കാനും സഹായിക്കുന്നു.
6. വിയര്‍പ്പിനെ നിയന്ത്രിക്കുന്നു
വേനല്‍ക്കാലം നിങ്ങളുടെ വസ്ത്രങ്ങൾക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുന്നു. ഇതിന് കാരണം വിയര്‍പ്പു തന്നെയാണ്. ഇത് തുണിയുടെ നിറത്ത നശിപ്പിക്കുന്നു. എയര്‍ കണ്ടീഷണറുകള്‍ ഈയൊരു അവസ്ഥയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.