121

Powered By Blogger

Sunday 22 August 2021

സ്വർണവില പവന് 80 രൂപ വർധിച്ച് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 1,779.12 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡൽറ്റ വകഭേദത്തിന്റെ വ്യാപനം വിലയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3j8zGn5
via IFTTT

ഏഷ്യയിൽ ആവശ്യകത കുറയുന്നു: എണ്ണവിലവർധനവിന് സാധ്യതമങ്ങി

ഏഷ്യയിൽ ഡിമാന്റിലുണ്ടായകുറവും ആഗോള ഉൽപാദന വർധനാ പ്രതീക്ഷയുമായി ക്രൂഡോയിൽ വില ജൂലൈയിലെ ഉയരങ്ങളിൽനിന്നു ഗണ്യമായി താഴ്ന്നു. യുഎസ് എണ്ണ സൂചികയായ നൈമെക്സ് ഡബ്ള്യുടിഐ ഓഹരിക്കമ്പോളത്തിൽ എണ്ണ വില 18 ശതമാനം കുറഞ്ഞ് ബാരലിന് 63 ഡോളറിൽ താഴെവന്നു. ഏഷ്യൻ സൂചികയായ ബ്രെന്റ് ക്രൂഡ് വിലയും 15 ശതമാനം നഷ്ടത്തിൽ ബാരലിന് 66 ഡോളർ നിരക്കിലാണ് ട്രേഡിംഗ് നടന്നത്. സാമ്പത്തിക വീണ്ടെടുപ്പും ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവും കാരണം എണ്ണവില ഏഴുവർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരുന്നു. സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും എണ്ണയുടെ ഡിമാന്റ് വർധിച്ചപ്പോൾ ഏഷ്യയിലെ ഡിമാന്റ് ഇനിയും ഉയർന്നിട്ടില്ല. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 37 ശതമാനവും ഉപയോഗിക്കുന്ന ഏഷ്യയാണ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കൂടിയവിലയും പല ഏഷ്യൻ രാജ്യങ്ങളിലും കോവിഡിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്നതും എണ്ണവില കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിൽ നിന്ന് ഈയിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത് അവരുടെ സാമ്പത്തിക വീണ്ടടുപ്പിന് വേഗംനഷ്ടപ്പെട്ടു എന്നാണ്. വെള്ളപ്പൊക്കവും പുതുതായി പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് വകഭേദവും ഫാക്ടറി പ്രവർത്തനങ്ങളേയും ചില്ലറ വിപണനത്തേയും ബാധിച്ചതായാണ് ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കയറ്റുമതി വളർച്ചയും നിക്ഷേപവും ഓഗസ്റ്റിൽ വീണ്ടും കുറഞ്ഞു. പ്രതീക്ഷിച്ച വ്യാവസായിക വളർച്ച ജൂലൈയിൽ 7.8 ശതമാനം ആയിരുന്നെങ്കിലും 6.4 ശതമാനം വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. മുൻ വർഷത്തയപേക്ഷിച്ച് ചില്ലറ വിൽപനയിലെ വളർച്ച 11.5 ശതമാനമാണു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും 8.5 ശതമാനം മാത്രമാണുണ്ടായത്. ചൈനയിലെ എണ്ണ ഉൽപാദനവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിലുണ്ടായ ഡിമാന്റ് തകർച്ചയുടെ നിലവാരത്തിലേക്കു താഴുകയായിരുന്നു. നിയമവിരുദ്ധമായ പെർമിറ്റ് വിൽപന നിയന്ത്രിക്കുന്നതിനുംമറ്റുമായി സർക്കാർ നിയമങ്ങൾ കർശനമാക്കുകയും ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ രാജ്യത്തെ പല സ്വതന്ത്ര പ്ളാന്റുകളും ഉൽപാദനം വെട്ടിക്കുറച്ചു. ചെലവുകളിലെ വർധനയും ലാഭത്തിലുണ്ടായകുറവും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഷേൽ എണ്ണയുടെ ഉൽപാദനമാകട്ടെ വർധിക്കുകയും ചെയ്തു. 2020 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ ഉൽപാദന വർധനയിലെത്തുമെന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ വിഭാഗത്തിന്റെ പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ കുറവിൽ നിന്ന് എണ്ണവില മുന്നോട്ടു പോകാൻ തുടങ്ങിയതോടെ യുഎസിലെ ഊർജ്ജ നിലയങ്ങൾ എണ്ണ ഖനന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഒരു വർഷം മുമ്പ് 172 ആയിരുന്ന എണ്ണക്കിണറുകളുടെ എണ്ണം കഴിഞ്ഞ വാരം 397 ആയി ഉയർന്നു. ഒപെക് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചത് അമിതോൽപാദന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജൂലൈയിൽ ഉൽപാദകരുടെ സംഘം പ്രതിദിന ഉൽപാദനം 400000 ബാരൽ വീതം ഓഗസ്റ്റ് മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചത് വിപണിയിൽ എണ്ണയുടെ സാന്നിധ്യം വർധിപ്പിക്കും. വിപണിയിൽ എണ്ണയുടെ അമിത സംഭരണം ഒഴിവാക്കുന്നതിന് കഴിഞ്ഞവർഷം ഉൽപാദനം പ്രതിദിനം 10 മില്യൺ ബാരൽവീതം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തിരുന്നു. പിന്നീടിത് ക്രമേണ വർധിപ്പിക്കുകയാണുണ്ടായത്. യുഎസ് സിഎഫ്ടിസി കണക്കുകൾ പ്രകാരം യുഎസ് ക്രൂഡിന് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ന്യൂയോർക്ക്, ലണ്ടൻ ഓഹരി സൂചികകളിൽ ഊഹക്കച്ചവടക്കാരുടെ നിലപാട് ഇതിനെ സാധൂകരിക്കുന്നു. ആഗോള ഉൽപാദനം വൈകാതെ ഡിമാന്റിനെ മറികടക്കാനിടയുള്ളതുകൊണ്ട് എണ്ണ വില പ്രതികൂലമായിത്തന്നെ തുടരാനാണ് സാധ്യത. ചൈനയിൽ പുതിയ വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ യാത്ര നിയന്ത്രണത്തിനുംമറ്റും സാധ്യതയുള്ളതുകൊണ്ട് ഏഷ്യയിൽ എണ്ണയുടെ ഡിമാന്റിൽ കാര്യമായ വീണ്ടെടുപ്പ് വൈകുമെന്നാണ് നിരീക്ഷണം. എന്നാൽ യുഎസിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കൂടിയ ഡിമാന്റ് വിലയിൽ ഇനിയും ഇടിവുണ്ടാകുന്നതിനെ തടഞ്ഞു നിർത്തിയേക്കും.

from money rss https://bit.ly/3ze2YXg
via IFTTT

സെൻസെക്‌സിൽ 384 പോയന്റ് നേട്ടത്തോടെ തുടക്കം: സ്‌മോൾ ക്യാപിൽ കുതിപ്പ് തുടരുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 384 പോയന്റ് നേട്ടത്തിൽ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഗസ്റ്റിൽമാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയിൽ മുടക്കിയത്. സാമ്പത്തിക സൂചകകങ്ങൾ നൽകിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകർഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. Sensex up 384 pts; small-caps outperform.

from money rss https://bit.ly/3yk8VAJ
via IFTTT