ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തിൽ ഏറെ പിന്നിലാണ് മലയാളികൾ. നിരവധി പെൻഷൻ പദ്ധതികൾ രാജ്യത്തുണ്ടെങ്കിലും മിക്കവാറുംപേർ അവയിൽ ചേർന്നിട്ടില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഭൂരിഭാഗംപേർക്കും അപ്രാപ്യമായതിനാൽ വിരമിച്ചശേഷമുള്ള ജീവിത്തിന് ചെറിയതുകയെങ്കിലും നീക്കിവെയ്ക്കുന്നത് ഉചിതമാകും. അസംഘടിതമേഖലയിലുള്ളവരായ താഴ്ന്നവരുമാനക്കാർക്കും ചെറിയതുക നിക്ഷേപിച്ച് ഭാവിയിൽ നിശ്ചിത തുക വരുമാനം നേടാനുള്ള അവസരമുണ്ട്. ദിവസം രണ്ടു രൂപയെങ്കിലും നീക്കിവെയ്ക്കാൻ കഴിയാത്തവർ...