121

Powered By Blogger

Monday, 28 September 2020

അനില്‍ അംബാനിയുടെ രാജ്യത്തിനുപുറത്തുള്ള ആസ്തികള്‍ കണ്ടുകെട്ടാന്‍ ചൈനീസ് ബാങ്കുകള്‍

ന്യൂഡൽഹി: അനിൽ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാൻ ചൈനീസ് ബാങ്കുകൾ. മൂന്നു ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനില കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനിൽ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാൽ 2017മുതൽ വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുകയായിരുന്നു. ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നതെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനിൽ അംബാനി കോടതിയിൽ ബോധിപ്പിച്ചിരുന്നു. സ്വന്തം മകനോടും അമ്മയോടും പോലു താൻ കടക്കാരനായിരിക്കുകയാണെന്നും അമ്മയ്ക്ക് 500 കോടിയും മകൻ അൻമോലിന് 310 കോടിയും നൽകാനുണ്ടെന്നും അനിൽ കോടതിയിൽ പറഞ്ഞു. ലണ്ടൻ, കാലിഫോർണിയ, ബെയ്ജിങ് എന്നിവിടങ്ങളിൽ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകൾ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി. അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകൾക്ക് ഏഴ് കോടി രൂപ നൽകണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അംബാനി ഇത് അടച്ചില്ല. ഇതേതുടർന്ന് അംബാനിയുടെ ആസ്തികൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. Chinese banks to start enforcement action against Anil Ambani's worldwide assets

from money rss https://bit.ly/348wj75
via IFTTT