121

Powered By Blogger

Saturday 7 February 2015

നീതി ആയോഗ്‌ യോഗം തുടങ്ങി; പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാര്‍









Story Dated: Sunday, February 8, 2015 12:14



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഥമ പരിഷ്‌ക്കരണം എന്ന രീതിയില്‍ ശ്രദ്ധേയമായ നീതി ആയോഗിന്റെ ആദ്യ യോഗം തുടങ്ങി. ഡല്‍ഹിയില്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തി​ന്റെ വസതിയില്‍ നടക്കുന്ന യോഗം സംസ്‌ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള മികച്ച ആശയവിനിമയമായി മാറുമെന്നാണ്‌ കേന്ദ്രസര്‍ക്കാരി​ന്റെ പ്രതീക്ഷ.


രാവിലെ 10 മണിയോടെ തുടങ്ങിയ യോഗത്തില്‍ കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്നന്റ് ജനറല്‍മാരും യോഗത്തില്‍ പങ്കെുടക്കുന്നുണ്ട്. ബജറ്റ്‌ സമ്മേളനത്തിന്‌ മുമ്പായി സംസ്‌ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളും തമ്മിലുള്ള ഒരു ക്രോഡീകരണം ആണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞയാഴ്‌ച വിദഗ്‌ദ്ധരുടെ ഒരു ആലോചനായോഗം ചേര്‍ന്നിരുന്നു.


സര്‍ക്കാരിന്റെ സ്വച്‌ഛ് ഭാരത്‌ മിഷന്‍, ബേട്ടി ബചാവോ ബേഠി പഠാവോ, സ്‌മാര്‍ട്ട്‌ സിറ്റി, മേക്ക്‌ ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ എങ്ങിനെ മികച്ച രീതിയില്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഐഐടി, കാന്‍സര്‍ സെന്റര്‍, എയിംസ്, ശബരിമല പ്രശ്നങ്ങളായിരിക്കും കേരളം പ്രധാനമായും മുന്നില്‍ വെയ്ക്കുക. പാലക്കാട് ഐഐടി യ്ക്ക് ​വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെടും.


എയിംസിനായി കണ്ടെത്തിയിരിക്കുന്ന 5 സ്ഥലങ്ങളുടെ പരിശോധനകള്‍, കാക്കനാട്ട് കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി സഹായം വകയിരുത്തല്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്താനുള്ള സാധ്യതകള്‍ എന്നിവയായിരിക്കും കേരളം കേന്ദ്രത്തിന് മു​ന്നിലേക്ക് വെയ്ക്കാനിരിക്കുന്ന പ്രധാന ആശയങ്ങള്‍. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ തൊട്ടു പിന്നാലെയാണ്‌ നീതി ആയോഗ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. ജനുവരി 1 മുതല്‍ നിലവില്‍ വരികയും ചെയ്‌തു.










from kerala news edited

via IFTTT

വെള്ളമടിച്ച്‌ ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ പിഴ 5100...!









Story Dated: Sunday, February 8, 2015 12:01



mangalam malayalam online newspaper

ഉത്തരകാശി: മദ്യവില്‍പ്പനയ്‌ക്കും ഉച്ചത്തില്‍ പാട്ടുവെയ്‌ക്കുന്നതിനും എതിരേ ഗ്രാമസഭ രംഗത്ത്‌. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ജോഗാട്ട്‌ ടല്ലാ ഗ്രാമമാണ്‌ രംഗത്ത്‌ വന്നിട്ടുള്ളത്‌. പുതിയ നിയമം അനുസരിച്ച്‌ മദ്യ വില്‍പ്പന നടത്തുകയോ നാട്ടുകാര്‍ക്ക്‌ ശല്യമാകുന്ന വിധത്തില്‍ പാട്ടു വെയ്‌ക്കുകയോ ചെയ്‌താല്‍ ആ ഗ്രാമീണ കുടുംബത്തില്‍ നിന്നും പിഴ ഈടാക്കാനാണ്‌ തീരുമാനം എടുത്തിട്ടുള്ളത്‌. നിയമം ലംഘിച്ചാല്‍ 5,100 രൂപയെങ്കിലും പിഴയടയ്‌ക്കേണ്ടി വരും.


വിവാഹം പോലെയുള്ള ചടങ്ങുകളില്‍ വെള്ളമടിച്ചു കാണിക്കുന്ന കൂത്തുകളെ നിയന്ത്രിക്കാനാണ്‌ മദ്യനിരോധനവും ഉച്ചത്തിലുള്ള പാട്ടിടുന്നതിനും നിരോധനം കൊണ്ടുവരുന്നത്‌. ഇങ്ങനെ വിവാഹം ആഘോഷമാക്കുന്നതിന്റെ ശല്യം തുടര്‍ക്കഥയായതോടെയാണ്‌ മുതിര്‍ന്ന ഗ്രാമീണര്‍ ചേര്‍ന്ന്‌ ഈ നടപടിക്കൊരു പണി കൊടുക്കാന്‍ തീരുമാനിച്ചത്‌. 1400 പേര്‍ മാത്രമാണ്‌ ഗ്രാമത്തില്‍ മൊത്തത്തിലുള്ളത്‌. ജോഗാട്ട്‌ ടല്ലാ ഗ്രാമം കൊണ്ടുവന്ന നിരോധനം പിന്തുടരാനുള്ള നീക്കത്തിലാണ്‌ അയല്‍ ഗ്രാമങ്ങളായ മജലാ ടല്ലയും ചോട്ടാ ടല്ലയും.


ഈ ഗുണകരമായ പരിഷ്‌ക്കാരങ്ങള്‍ ഒട്ടേറെ ഗ്രാമങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലയിലെ പോലീസ്‌ അധികാരികള്‍ക്കുള്ളത്‌. വിവാഹാഘോഷങ്ങളിലെങ്കിലും മദ്യം നിരോധിക്കപ്പെടണമെന്ന ശ്രമത്തിന്റെ ഭാഗമാണ്‌ നിയമമെന്നാണ്‌ ഗ്രാമത്തലവന്‍ സീതാ കൈന്തുറ ദേവി പറയുന്നത്‌.










from kerala news edited

via IFTTT

നീതി ആയോഗ്‌ യോഗം തുടങ്ങി; പ്രതീക്ഷയോടെ മോഡി









Story Dated: Sunday, February 8, 2015 11:37



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഥമ പരിഷ്‌ക്കരണം എന്ന രീതിയില്‍ ശ്രദ്ധേയമായ നീതി ആയോഗിന്റെ ആദ്യ യോഗം തുടങ്ങി. ഡല്‍ഹിയില്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗം സംസ്‌ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള മികച്ച ആശയവിനിമയമായി മാറുമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ.


ബജറ്റ്‌ സമ്മേളനത്തിന്‌ മുമ്പായി സംസ്‌ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളും തമ്മിലുള്ള ഒരു ക്രോഡീകരണം സൃഷ്‌ടിക്കുന്നതിനാണ്‌ യോഗം വിളിച്ചിട്ടുള്ളതെന്നാണ്‌ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞയാഴ്‌ച വിദഗ്‌ദ്ധരുടെ ഒരു ആലോചനായോഗം ചേര്‍ന്നിരുന്നു.


സര്‍ക്കാരിന്റെ പുതിയ പരിപാടികളായ സ്വച്‌ഛ് ഭാരത്‌ മിഷന്‍, ബേട്ടി ബചാവോ ബേഠി പഠാവോ, സ്‌മാര്‍ട്ട്‌ സിറ്റി, മേക്ക്‌ ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെകുറിച്ച്‌ നിര്‍ദേശങ്ങള്‍ അറിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ തൊട്ടു പിന്നാലെയാണ്‌ നീതി ആയോഗ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. ജനുവരി 1 മുതല്‍ നിലവില്‍ വരികയും ചെയ്‌തു.










from kerala news edited

via IFTTT

സിപിഎമ്മില്‍ എംഎല്‍എമാരുടെ അടി; കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ പോര്‌









Story Dated: Sunday, February 8, 2015 11:12



mangalam malayalam online newspaper

ആലപ്പുഴ: സംസ്‌ഥാന സമ്മേളനത്തിന്‌ തൊട്ടുമുമ്പ്‌ പാര്‍ട്ടി എം.എല്‍.എമാര്‍ തമ്മിലടിച്ച സംഭവം സിപിഎമ്മിന്‌ നാണക്കേടാകുമ്പോള്‍ കോണ്‍ഗ്രസിന്‌ തലവേദന ഗ്രൂപ്പ്‌ പോര്‌. രണ്ടു സംഭവം ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ടായിരുന്നു. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരിയുടെ നേതൃത്വത്തില്‍ ഇന്ന്‌ ജില്ലാ സമ്മേളനം ചേര്‍ന്ന്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുമ്പോള്‍ ഗ്രൂപ്പ്‌ യോഗം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്‌ കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റി.


എംഎല്‍എമാര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയ സംഭവം നാണക്കേടായെന്നാണ്‌ സിപിഎം സംസ്‌ഥാന കമ്മറ്റി വിലയിരുത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ കോടിയേരി ജില്ലയില്‍ എത്തുന്നത്‌. ഏരിയാ കമ്മറ്റിയംഗങ്ങളെയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സംസ്‌ഥാന നേതൃത്വം സുധാകരനും, എ.എം.ആരിഫിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ്‌ ഇരുവരും സംയ്‌കുതമായി വാര്‍ത്താ സമ്മേളനം നടത്തിയത്‌. ശാശ്വത പരിഹാരം പറ്റിയില്ലെങ്കില്‍ സംസ്‌ഥാന സമ്മേളനം പൂര്‍ത്തിയാകും വരെയെങ്കിലും തണുപ്പിക്കുകയാണ്‌ കോടിയേരിയുടെ സന്ദര്‍ശനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്‌. സിപിഎം പ്രശ്‌നം പരിഹരിക്കുന്നതിന്റെ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നം തുടങ്ങിയിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ ജില്ലാക്കമ്മറ്റിയിലാണ്‌. സംഘടനാ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്‌ എ വിഭാഗം ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചതാണ്‌ പുതിയ പ്രശ്‌നം. ഇതേ തുടര്‍ന്ന്‌ എ ഗ്രൂപ്പിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഐ ഗ്രൂപ്പ്‌ ഡി.സി.സി പ്രസിഡന്‍റ്‌ എ.എ.ഷുക്കൂര്‍ കെ.പി.സി.സിയെ സമീപിച്ചു.


എന്നാല്‍ ഐ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡന്റിനെതിരേ തന്നെ എ ഗ്രൂപ്പ്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌. കഴിഞ്ഞയാഴ്‌ച ഇരു ഗ്രൂപ്പുകളും പരസ്യമായി അവരവരുടെ യോഗം ചേര്‍ന്നിരുന്നു. ഇരു ഗ്രൂപ്പില്‍ നിന്നും ആള്‍ക്കാര്‍ കൊഴിഞ്ഞ്‌ എതിര്‍ഗ്രൂപ്പുകളില്‍ ചേര്‍ന്നതോടെയാണ്‌ ആലപ്പുഴ കോണ്‍ഗ്രസില്‍ പ്രശ്‌നം തുടങ്ങിയത്‌. ഇതിന്‌ പിന്നാലെയായിരുന്നു യോഗം ചേരലും. ആദ്യം ഗ്രൂപ്പ്‌ യോഗം നടത്തിയ ഐ ഗ്രൂപ്പിന്‌ തങ്ങളെ വിമര്‍ശിക്കാനോ നടപടിയെടുക്കാനോ കഴിയില്ലെന്ന ആരോപണമാണ്‌ എ ഗ്രൂപ്പിന്‌. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്‍റെ സാന്നിധ്യത്തില്‍ അടുത്തയാഴ്‌ച ചേരുന്ന യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ്‌ സംസ്‌ഥാന നേതൃത്വത്തിന്റെ നീക്കം.










from kerala news edited

via IFTTT

തമിഴ്‌നാട്‌ മുന്‍ മന്ത്രിയുടെ മകന്‍ തൂങ്ങി മരിച്ച നിലയില്‍









Story Dated: Sunday, February 8, 2015 10:53



mangalam malayalam online newspaper

ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മത്സ്യബന്ധനവകുപ്പ്‌ മന്ത്രി കെ.പി.പി സാമിയുടെ മകന്‍ ഇനിയവന്‍ ആകാശ്‌(26)തൂങ്ങി മരിച്ച നിലയില്‍. തിരുവട്ടിയൂരുള്ള വീട്ടിലാണ്‌ ഇനിയവന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടുംബ വഴക്കാണ്‌ ഇനിയവന്റെ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഡി.എം.കെ നേതാവകയ സാമിയുടെ മൂത്ത പുത്രനാണ്‌ ഇനിയവന്‍.


ഇന്നലെ രാത്രി വൈകി വീട്ടിലെത്തിയ ഇനിയവന്‍ മുറിയില്‍ കയറി വാതിലടച്ചു. ഇന്ന്‌ രാവിലെയായിട്ടും ഇനിയവന്‍ പുറത്ത്‌ എത്താത്തതില്‍ വീട്ടുകാര്‍ക്ക്‌ സംശയം തോന്നി. തുടര്‍ന്ന്‌ വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്തപ്പോഴാണ്‌ ഇനിയവന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഇനിയവനെ തിരുവട്ടിയൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


എന്നാല്‍ ഇനിയവന്റെ മരണം ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇനിയവന്റെ വിവാഹം കഴിഞ്ഞിരുന്നു. ആറുമാസം പ്രായമായ കുട്ടിയും ഇവര്‍ക്കുണ്ട്‌. രോഗത്തെ തുടര്‍ന്ന്‌ സാമിയുടെ ഭാര്യ അടുത്തിടയ്‌ക്കാണ്‌ മരിച്ചത്‌. ഇനിയവന്റെ സഹോദരി കുടുംബവുമായി ഓസ്‌ട്രേലിയിലാണ്‌ താമസം. സഹോദരന്‍ ഇനിയവനൊപ്പം തിരുവട്ടിയൂരുള്ള വീട്ടിലാണ്‌ താമസം.










from kerala news edited

via IFTTT

ജീതന്റാം മാഞ്ചി ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയേക്കും









Story Dated: Sunday, February 8, 2015 10:35



mangalam malayalam online newspaper

ന്യൂഡല്‍ഹി: ജെ.ഡി.യു പുറത്താക്കിയ ബീഹാര്‍ മുഖയമന്ത്രി ജീതന്‍ റാം മാഞ്ചി ഇന്ന്‌ ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനം രാജി വെച്ചിട്ടില്ലാത്ത മാഞ്ചി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കാന്‍ മാഞ്ചി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്‌.


നിയമസഭാകക്ഷി നേതൃസ്‌ഥാനത്തുനിന്ന്‌ ജെ.ഡി.യു പുറത്താക്കിയെങ്കിലും മാഞ്ചി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിട്ടില്ല. മാഞ്ചി ജെ.ഡി.യു വിടുമെന്നും ബിജെപിയില്‍ എത്തിയേക്കുമെന്നുമുള്ള അഭ്യുഹങ്ങള്‍ ശക്‌തമായരിക്കെയാണ്‌ മാഞ്ചി ഡല്‍ഹിയില്‍ എത്തിയിട്ടുള്ളതും ബിജെപി നേതാക്കളുമായുള്ള ചര്‍ച്ച നടക്കുകയും ചെയ്യുന്നത്‌. ഇന്നലെ രാത്രിയിലാണ്‌ മാഞ്ചി ഡല്‍ഹിയിലെത്തിയത്‌.


ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടക്കുമോ എന്ന കാര്യത്തിലും ബീഹാര്‍ മുഖ്യമന്ത്രി മൗനത്തിലാണ്‌. അതിനിടെ നിതീഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ ജെ.ഡി.യു ഇന്ന്‌ അവകാശവാദം ഉന്നയിക്കും. ഈ സാഹചര്യത്തില്‍ ബിജെപി പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ്‌ മാഞ്ചി നോക്കുന്നത്‌.


കഴിഞ്ഞ ദിവസം ബീഹാറിലെ പിന്തുണ പരിശോധിക്കാന്‍ മാഞ്ചി ക്യാബിനറ്റ്‌ മീറ്റിംഗ്‌ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ 20 മന്ത്രിമാര്‍ നിതീഷിന്‌ പിന്നില്‍ നില്‍ക്കാനാണ്‌ താല്‍പ്പര്യപ്പെട്ടത്‌. എട്ടു പേര്‍ മാത്രമാണ്‌ മാഞ്ചിയെ പിന്തുണച്ചത്‌. 20 മന്ത്രിമാരും ഗവര്‍ണറിന്‌ തങ്ങളുടെ രാജിക്കത്ത്‌ അയച്ചു കഴിഞ്ഞിരിക്കുകയാണ്‌. അതേസമയം ദളിത്‌ നേതാവിനെ ചാക്കിടാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്‌.










from kerala news edited

via IFTTT

ഓണലൈന്‍ തട്ടിപ്പ്‌: പ്രതികളെ പോലീസ്‌ തിരുവനന്തപുരത്ത്‌ എത്തിച്ചു









Story Dated: Sunday, February 8, 2015 09:52



mangalam malayalam online newspaper

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ അപഹരിച്ച പ്രതികളെ തിരുവന്തപുരത്ത്‌ എത്തിച്ചു. മൂന്ന്‌ നൈജീരിയക്കാരും ഒരു ഇന്ത്യക്കാരനുമുള്‍പ്പെടുന്ന സംഘത്തിനെ കഴിഞ്ഞ്‌ മൂന്നിന്‌ പ്രത്യേക അന്വേഷണ സംഘം ഡെല്‍ഹിയില്‍ നിന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.


ഇവരെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന്‌ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ്‌ അറിയിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി നീതു നായരുടെ പരാതിയന്മേലാണ്‌ പ്രതികളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന ആശുപത്രിയില്‍ പാര്‍ട്‌ണര്‍ ആക്കാം എന്ന്‌ തെറ്റിധരിപ്പിച്ചാണ്‌ പ്രതികള്‍ തട്ടിപ്പ്‌ നടത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ സംഘം അയച്ച മെസേജിന്റെ അടിസ്‌ഥാനത്തില്‍ നീതു പലപ്പോഴായി മൂന്ന്‌ ലക്ഷം രൂപ അക്കൗണ്ടിലിട്ടു.


സംഘം വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ നീതു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍ സംഘമാണ്‌ തട്ടിപ്പിന്‌ പിന്നിലെന്ന്‌ വ്യക്‌തമായി. റജിസ്‌റ്റര്‍ ചെയ്യാത്ത കേസിലുള്‍പ്പെടെ കോടികളുടെ തട്ടിപ്പ്‌ സംഘം നടത്തിയിട്ടുണ്ടെന്ന്‌ പാലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

പൈതൃക സൈറ്റില്‍ നഗ്നഫോട്ടോ; കമ്പോഡിയയില്‍ വീണ്ടും വിദേശവനിതകള്‍ പിടിയില്‍









Story Dated: Sunday, February 8, 2015 09:40



mangalam malayalam online newspaper

നോംപെന്‍: കമ്പോഡിയയിലെ വിഖ്യാതമായ ആംഗ്‌കോര്‍ ക്ഷേത്രപരിസരത്ത്‌ നിന്നുംനഗ്നഫോട്ടോ എടുത്തതിന്റെ പേരില്‍ വീണ്ടും വിവാദം പുകയുന്നു. പൂര്‍ണ്ണ നഗ്നരായി ക്ഷേത്രം പശ്‌ചാത്തലമാക്കി കഴിഞ്ഞയാഴ്‌ച ഫ്രഞ്ചു വനിതകള്‍ പിടിയിലായതിന്‌ പിന്നാലെ ഇതേ നടപടിക്ക്‌ അമേരിക്കന്‍ സഹോദരങ്ങളെ അറസ്‌റ്റു ചെയ്‌തു. 22 കാരി ലിന്‍ഡ്‌സേ ആഡംസ്‌, 20 കാരി അനുജത്തി ലെസ്ലിയുമാണ്‌ പിടിയിലായത്‌. ഇവരുടെ പെരുമാറ്റം വലിയ പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.


കമ്പോഡിയന്‍ സര്‍ക്കാര്‍ ഏജന്‍സി അപ്‌സരയ്‌ക്ക് കീഴിലുള്ള ലോക പൈതൃക സൈറ്റായ പ്രേയാ ഖാന്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നായിരുന്നു ഇവരുടെ തുണിയുരിയലും ഫോട്ടോയെടുപ്പും. വിദേശസഞ്ചാരികളുടെ പെരുമാറ്റ ദൂഷ്യത്തിന്‌ ഇരയായതിന്റെ പേരില്‍ ഇത്‌ രണ്ടാം തവണയാണ്‌ കമ്പോഡിയന്‍ പൈതൃക സൈറ്റ്‌ വാര്‍ത്തയാകുന്നത്‌.


മൂന്ന്‌ ഫ്രഞ്ച്‌ വിനോദസഞ്ചാരികള്‍ ഇതേ നടപടി ചെയ്‌തത്‌ കഴിഞ്ഞയാഴ്‌ച ആയിരുന്നു. നഗ്നരായി പരസ്‌പരം ഫോട്ടോയെടുക്കുകയായിരുന്നു ഇവര്‍ ചെയ്‌തത്‌. പരിശുദ്ധം പരിപാവനം എന്നു കരുതിയിരുന്ന ആംഗ്‌കോറില്‍ പെണ്‍കുട്ടികളുടെ പ്രവര്‍ത്തി അപമാനകരവും വൃത്തികേടുമാണെന്നാണ്‌ സര്‍ക്കാര്‍ വിഭാഗം പ്രതികരിച്ചത്‌. ക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ ഒരു പക്ഷേ ഈ പെണ്‍കുട്ടികള്‍ക്ക്‌ അറിയില്ലായിരിക്കാം എന്നിരുന്നാലും ഇത്തരം പ്രവര്‍ത്തികള്‍ ക്ഷേത്ര പരിശുദ്ധിക്ക്‌ കളങ്കം വരുത്തിയെന്ന്‌ അവര്‍ പറഞ്ഞു.


പെണ്‍കുട്ടികളെ ചോദ്യം ചെയ്‌തുവരികയാണ്‌. കഴിഞ്ഞയാഴ്‌ച പിടിയിലായ ഫ്രഞ്ച്‌ യുവതികളെ പോര്‍ണോഗ്രാഫി നിര്‍മ്മാണം, പൊതുവേദിയിലെ തുറന്നുകാട്ടല്‍ എന്നിങ്ങനെയുള്ള കുറ്റം ചുമത്തി ആറു മാസത്തേക്ക്‌ ജയിലില്‍ തള്ളി. നാലു വര്‍ഷത്തേക്ക്‌ കമ്പോഡിയ സന്ദര്‍ശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തി.










from kerala news edited

via IFTTT

എക്‌സിറ്റ്‌പോള്‍ ഫലം: തോല്‍വിയുടെ ഉത്തരവാദിത്വം കിരണ്‍ബേദിക്ക്‌









Story Dated: Sunday, February 8, 2015 09:36



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി ഫലപ്രഖ്യാപനം ചൊവ്വാഴ്‌ച പുറത്തുവരാനിരിക്കെ ഫലം എന്തായാലും അതിന്റെ ഉത്തരാദിത്വം താന്‍ ഏറ്റെടുക്കുമെന്ന്‌ കിരണ്‍ബേദി. എക്‌സിറ്റ്‌ പോളുകള്‍ ആംആദ്‌മിക്ക്‌ സുനിശ്‌ചിത വിജയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫലം പ്രഖ്യാപിക്കുന്നത്‌ വരെ കാണാമെന്നാണ്‌ ബേദിയുടെ നിലപാട്‌.


ബേദിയുടെ എതിരാളി അരവിന്ദ്‌ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നാണ്‌ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ആംആദ്‌മിപാര്‍ട്ടി 41 സീറ്റുകള്‍ എങ്കിലും നേടുമെന്നാണ്‌ പ്രവചനം. ബിജെപി 27 സീറ്റും കോണ്‍ഗ്രസ്‌ മൂന്ന്‌ സീറ്റുകളും നേടും. അതേസമയം ബിജെപി തന്നെ മുന്നിലെത്തുമെന്ന്‌ കിരണ്‍ബേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെക്കോഡ്‌ പോളിംഗ്‌ നടന്ന ഡല്‍ഹിയില്‍ ശനിയാഴ്‌ച പോള്‍ ചെയ്‌തത്‌ 67.1 ശതമാനം വോട്ടുകളായിരുന്നു.


മുന്‍ പോലീസ്‌ ഓഫീസര്‍ കൂടിയായിരുന്ന കിരണ്‍ബേദി ബിജെപിയില്‍ എത്തിയത്‌ കഴിഞ്ഞ മാസം മാത്രമാണ്‌. ഉടന്‍ തന്നെ ഇവരെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി ആക്കുന്നതിനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദത്തിന്‌ തിരി കൊളുത്തിയിരുന്നു. മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായെങ്കിലും ഡല്‍ഹിയില്‍ അരവിന്ദ്‌ കെജ്രിവാളിനോട്‌ എതിരിടാന്‍ കഴിയുന്ന ഒരു മികച്ച നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനായിരുന്നു കിരണ്‍ബേദിയെ ഉയര്‍ത്തിക്കൊണ്ടു വന്നത്‌.


കിരണ്‍ബേദി ഒരു മിടുക്കിയായ സ്‌ത്രീയാണെങ്കിലും അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റായിപ്പോയെന്നാണ്‌ ബേദി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കെജ്രിവാളിന്റെ കമന്റ്‌. ബിജെപി അവരെ ബലിയാടാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ്‌ ഫലം മോഡി ഫാക്‌ടര്‍ അല്ലെന്ന്‌ വരുത്താന്‍ ബിജെപി ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ട്‌. മോഡിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കുളളിലെ ഉള്‍പ്പോരുകളെയാണ്‌ കുറ്റം പറയുന്നത്‌.










from kerala news edited

via IFTTT

യുവാവിനു മര്‍ദനം; ഒരാള്‍ അറസ്‌റ്റില്‍











Story Dated: Sunday, February 8, 2015 02:56


നാദാപുരം: വാണിമേലില്‍ യുവാവിന്‌ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം കുങ്കന്‍ നിരവുമ്മലില്‍ വച്ച്‌ പറമ്പത്ത്‌ അരുണിനെ മര്‍ദ്ദിച്ച കേസില്‍ പളളിപറമ്പത്ത്‌ ജംഷീദ്‌ (21)നെ യാണ്‌ വളയം എസ്‌.ഐ. ശംഭുനാഥ്‌ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT