121

Powered By Blogger

Saturday, 7 February 2015

ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി







ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി


ലക്‌നൗ: റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കിയത്. ലക്‌നൗ- കാത്‌ഗോഡം എക്‌സ്പ്രസ് ഫ്ലൂഗ് ഓഫ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു.

ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാടിക്കറ്റിനത്തില്‍ 50 ശതമാനം തുകമാത്രമാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നതെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അടുത്തിയിടെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ യാത്രാനിരക്കില്‍ കുറവുവരുത്തുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടായതിനാല്‍ യാത്രാനിരക്കുകള്‍ കുറുയ്ക്കുമോയെന്നാരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.


ഫിബ്രവരി 26നാണ് റെയില്‍ ബജറ്റ്. ഫിബ്രവരി 23ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 20നാണ് അവസാനിക്കുക.











from kerala news edited

via IFTTT