Story Dated: Saturday, February 7, 2015 04:31
മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മയ്‌ക്ക് ലോകകപ്പ് നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് തെളിയിക്കാന്‍ താരത്തിന് കഴിയാത്തതിനെ തുടര്‍ന്നാണിത്. പരുക്കേറ്റ ഇഷാന്ത് ശര്‍മയ്‌ക്ക് ഇന്ന് നടന്ന പരിശീലന സെക്ഷനില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശീലനത്തിനിറങ്ങഇയ താരം ഒരു ബോള്‍ പോലും എറിഞ്ഞില്ല.
ഇശാന്തിന് പകരം പേസര്‍ മോഹിത് ശര്‍മ അവസാന ഇലവനില്‍ ഇടം നേടിയേക്കുമെന്നും സൂചനകളുണ്ട്. ത്രിരാഷ്‌ട്ര പരമ്പരയ്‌ക്ക് ഓസ്‌ട്രേലിയയിലെത്തിയ മോഹിത് ശര്‍മ ടീമിനൊപ്പം തുടരുകയാണ്. പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയെയും ഇശാന്തിന് പകരം പരിഗണിക്കുന്നതായി സൂചനകളുണ്ട്. അതേ സമയം ഭുവനേശ്വര്‍ കുമാറിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ സ്‌ഥിരീകരണം നല്‍കിയിട്ടില്ല. പരുക്കില്‍ നിന്നും മോചിതരായ രോഷിത് ശര്‍മയും, രവീന്ദ്ര ജഡേജയും ഓസീസിനെതിരെ ഞായറാഴ്‌ച നടക്കുന്ന പരിശീലന മത്സരത്തില്‍ കളിച്ചേക്കും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഓസ്‌ട്രേലിയയിലും, ന്യൂസിലണ്ടിലുമവയിട്ടാണ് നടക്കുക. ഇന്ത്യയും പാകിസ്‌താനും തമ്മിലാണ് ഉദ്‌ഘാടന മത്സരം.
from kerala news edited
via IFTTT